കൃത്യസമയത്ത് ആഹാരം കഴിച്ചില്ലെങ്കില്‍ വയറ്റില്‍ അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. അമിതമായി പുകവലിക്കുന്നവരില്‍ വയറ്റില്‍ അള്‍സര്‍ വരാന്‍ സാധ്യത കൂടുതലാണ്. അതുപോലെ നിങ്ങള്‍ക്ക് അള്‍സര്‍ ഉണ്ടെങ്കില്‍ അത് കുറയാനും ബുദ്ധിമുട്ടായിരിക്കും. പുകവലി പോലെ തന്നെ അമിതമായി മദ്യപിക്കുന്നവരില്‍ അള്‍സര്‍ സാധ്യത വളരെ കൂടുതലാണ്. സ്ട്രെസ്സ് അമിതമായിട്ടുള്ളവരില്‍ അള്‍സര്‍ സാധ്യത കൂടുന്നു. അമിതമായി എരിവുള്ള ആഹാരങ്ങള്‍ കഴിക്കുന്നത്, അസിഡിറ്റി വര്‍ദ്ധിപ്പിക്കാനും ഇത് അള്‍സര്‍ വര്‍ദ്ധിപ്പിക്കാനും കാരണമാകുന്നു. ചില അസുഖങ്ങള്‍ ഉള്ളവരിലും ചില മരുന്നുകള്‍ കഴിക്കുന്നവരിലും അള്‍സര്‍ സാധ്യത കൂടുതലാണ്. Read More…