Health

തലയിണവെച്ച് ഉറങ്ങുന്നത് നട്ടെല്ലിന് ഗുണമോ ദോഷമോ? കൂടുതല്‍ അറിയാം

തലയിണ വയ്ക്കാതെ ഉറങ്ങുന്നവര്‍ ചുരുക്കമായിരിക്കും. ഇത് നട്ടെല്ലിന് നല്ലതാണോ ചീത്തയാണോയെന്ന് പലര്‍ക്കും സംശയമുണ്ടാകാം. പ്രധാനമായും ഒരോരുത്തരുടെയും ഉറങ്ങുന്ന നിലയെയും (posture) സൗകര്യത്തിനെയും ആശ്രയിച്ചിരിക്കും. തലയിണ വയ്ക്കാതെ ഉറങ്ങുമ്പോള്‍ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. നാച്വറല്‍ ആയ ഒരു നില കൈവരിക്കാനായി പ്രത്യേകിച്ചും കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നവര്‍ക്ക് തലയിണ വയ്ക്കാതെ കിടന്നുറങ്ങുന്നത് സഹായിക്കും. കട്ടിയുള്ള തലയിണ ഉപയോഗിക്കുന്നത് കഴുത്തിന് ആയാസം ഉണ്ടാക്കും. എന്നാല്‍ തലയിണ ഇല്ലാതെ ഉറങ്ങുമ്പോള്‍ നട്ടെല്ല് ഒരു ന്യൂട്രല്‍ പൊസിഷനില്‍ ആകും. അതിനാല്‍ വേദനയോ നട്ടെല്ലിന് സമ്മര്‍ദവോ ഉണ്ടാകില്ല. Read More…