പല മാതാപിതാക്കളും പറയുന്ന ഒരു പ്രധാന ആകുലതകളാണ് കുട്ടികള്‍ സംസാരിയ്ക്കാന്‍ വൈകുന്നു എന്നത്. സാധാരണ രീതിയില്‍ ഒരു വയസ് കഴിയുന്നതോടെ കുട്ടികള്‍ ഓരോ വാക്കുകള്‍ പറയാന്‍ തുടങ്ങും. അത് സാവധാനം കൂടി വരും. രണ്ടു വയസ് പൂര്‍ത്തിയാകുമ്പോള്‍ കുട്ടികള്‍ ഇരുപത്തഞ്ചിനും അമ്പതിനും ഇടയില്‍ വാക്കുകള്‍ സംസാരിക്കണമെന്നും രണ്ടു വാക്കുകള്‍ കൂട്ടി ചേര്‍ത്ത് വാചകങ്ങളാക്കി പറഞ്ഞു തുടങ്ങണമെന്നുമാണ് പറയുന്നത്. എന്നാല്‍ കുട്ടികള്‍ സംസാരിക്കുന്നതിലും പുതിയ വാക്കുകള്‍ പഠിക്കുന്നതിലും വിമുഖത കാണിക്കുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കേണ്ട ഒന്നാണ്. കുട്ടികള്‍ സംസാരിക്കാന്‍ വൈകുന്നതിന് Read More…