Travel

അഭിഭാഷകരേക്കാള്‍ വരുമാനം വാഴ കര്‍ഷകര്‍ക്ക് ; കണ്ണെത്താ ദൂരത്തോളം ലാ പാല്‍മയിലെ വിസ്മയ കാഴ്ചകള്‍

യൂറോപ്പിലെ കനത്ത ശൈത്യ കാലത്ത് പോലും 20 ഡിഗ്രി താപനില. ഇതിനൊപ്പം വിലകുറഞ്ഞ റമ്മും മനോഹരമായ കാഴ്ചകളും വാഗ്ദാനം ചെയ്യുന്ന അധികം കേട്ടിട്ടില്ലാത്ത സ്പാനിഷ് ദ്വീപ് ‘ലാ പാല്‍മ’ സഞ്ചാരികള്‍ക്ക് നല്‍കുന്നത് അസാധാരണമായ യാത്രാനുഭവം. ദ്വീപിന്റെ സൂഷ്മ കാലാവസ്ഥ പലപ്പോഴും ഒരു വശത്ത് മേഘാവൃതവും മറുവശത്ത് ശോഭയുള്ള സൂര്യപ്രകാശവും ആയിരിക്കും. ലാ പാല്‍മയില്‍ അഭിഭാഷകനേക്കാള്‍ കൂടുതല്‍ വരുമാനം വാഴ കര്‍ഷകര്‍ നേടുന്നുവെന്ന് നാട്ടുകാര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ആര്‍ക്കും കൗതുകം തോന്നും. ആയിരക്കണക്കിന് വാഴകള്‍ ഇവിടെ കണ്ണെത്താദൂരത്തോളം കുന്നുകള്‍ Read More…

Sports

ലോകകപ്പ് ഫുട്‌ബോള്‍ ഒരു നൂറ്റാണ്ടിന് ശേഷം തറവാട്ടിലേക്ക്; 2030 ല്‍ ആറു രാജ്യങ്ങളിലായി നടക്കും

ഒരു നൂറ്റാണ്ടിന് ശേഷം ഫുട്‌ബോള്‍ ലോകകപ്പ് അതിന്റെ തറവാട്ടിലേക്ക് തിരിച്ചെത്തുന്നു. ഇതാദ്യമായി മൂന്ന് ഭൂഖണ്ഡങ്ങളിലും ആറ് രാജ്യങ്ങളിലുമായി നടക്കാന്‍ പോകുന്ന 2030 ലെ ലോകകപ്പിന് ഉറുഗ്വായന്‍ നഗരമായ മോണ്ടിവീഡിയോ ആതിഥേയത്വം വഹിക്കും. 1930 ല്‍ ഉദ്ഘാടന ലോകകപ്പ് നടന്ന വേദിയിലേക്കാണ് 2030 ലെ ലോകകപ്പ് മത്സരങ്ങള്‍ തിരിച്ചെത്തുന്നത്. ലോകകപ്പ് സെഞ്ച്വറി ആഘോഷിക്കുന്ന വേളയില്‍ ആതിഥേയത്വം വഹിക്കാന്‍ പോകുന്ന ആറു രാജ്യങ്ങളില്‍ ഒന്നായിട്ടാണ് ഫിഫ ഉറുഗ്വേയ്ക്ക് വേദി നല്‍കിയത്. ടൂര്‍ണമെന്റിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഉറുഗ്വേ, അര്‍ജന്റീന, പരാഗ്വേ എന്നിവ Read More…