വിവാഹ ഫോട്ടോകളും വിഡിയോകളും ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് നീക്കി തെന്നിന്ത്യൻ താരം ഹൻസിക മൊത്വാനി. ഭർത്താവ് സോഹേൽ ഖതൂരിയയുമായി വിവാഹമോചിതയാകുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ഹൻസിക പോസ്റ്റുകൾ നീക്കം ചെയ്തത്. നിലവിൽ ഹൻസിക അമ്മയ്ക്കൊപ്പമാണ് താമസിക്കുന്നത് എന്ന് റിപ്പോർട്ടുണ്ട്. ഇതും വിവാഹമോചന അഭ്യൂഹങ്ങൾ ശക്തമാക്കുന്നു. സോഹേൽ ഖതൂരിയ തന്റെ സമൂഹമാധ്യമ പ്രൊഫൈൽ പ്രൈവറ്റ് ആക്കിയിരിക്കുകയാണ്. ഹൻസികയുടെ അടുത്ത സുഹൃത്തായിരുന്ന റിങ്കി ബജാജാണ് സോഹേലിന്റെ ആദ്യ ഭാര്യ. ഹൻസികയുടെ സഹോദരനും സോഹേലും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ ഹൻസികയും Read More…

