Oddly News

ഇവനൊക്കെ എന്താ? പടി കയറിയെത്തി വികലാംഗനായ ഡെലിവറി ബോയി, ഓർഡർ ക്യാൻസൽ ചെയ്ത് ഉപഭോക്താവ്!; ഇന്റർനെറ്റിൽ വൻ രോഷം- വീഡിയോ

തന്റെ ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുക്കാതെ, ലിഫ്റ്റില്ലാത്ത കെട്ടിടത്തിന്റെ പടികൾ കയറി വാതിൽപ്പടിയിൽ ഭക്ഷണം എത്തിച്ചു നൽകിയിട്ടും ഓർഡർ റദ്ദാക്കിയ ഉപഭോക്താവിന്റെ ക്രൂരത വെളിപ്പെടുത്തി ഭിന്നശേഷിക്കാരനായ സൊമാറ്റോ ഡെലിവറി ഏജന്റ്. ഓൺലൈനിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം തന്റെ ദാരുണമായ അനുഭവം പങ്കുവെച്ചത്. കെട്ടിടത്തിൽ ലിഫ്റ്റ് ഇല്ലാത്തതിനാൽ മുകളിലേക്ക് കയറാൻ സാധിക്കില്ലെന്നും താഴേക്ക് വരാമോ എന്നും ഉപഭോക്താവിനോട് അഭ്യർത്ഥിച്ചതായി ഡെലിവറി ഏജന്റ് പറയുന്നു. എന്നാൽ ഉപഭോക്താവ് താഴേക്ക് വരാൻ കൂട്ടാക്കാതിരുന്നതിനെ തുടർന്ന്, കഷ്ടപ്പെട്ട് പടികൾ കയറി രണ്ടാം നിലയിലെ വീട്ടിലെത്തിച്ചെങ്കിലും Read More…

Crime

ഭേൽ വിൽക്കുന്നതിനിടെ കച്ചവടക്കാരനെ മർദിച്ച് സാധനങ്ങൾ റോഡിലെറിഞ്ഞ് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

വഴിയോരത്ത് ഭേൽപുരി വിൽപ്പന നടത്തുകയായിരുന്ന കച്ചവടക്കാരനെ ഒരാൾ മർദിക്കുകയും ഭക്ഷണസാധനങ്ങൾ റോഡിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബിഹാറിലാണ് സംഭവം നടന്നതെന്നാണ് പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നത്. വഴിയോര കച്ചവടക്കാരന്റെ അടുത്തെത്തിയ ആൾ ഇയാളെ മർദിച്ച ശേഷം ഭേലിനായി തയ്യാറാക്കി വച്ചിരുന്ന ചേരുവകൾ പൂർണ്ണമായും റോഡിലേക്ക് തട്ടിമറിച്ചിടുന്നത് ദൃശ്യങ്ങളിൽ കാണാം. ഈ സമയമത്രയും കച്ചവടക്കാരൻ നിസഹായനായി നോക്കിനിൽക്കുന്നതും സമീപത്തുണ്ടായിരുന്നവർ കാഴ്ചക്കാരായി തുടരുന്നതും വീഡിയോയിലുണ്ട്. ഭക്ഷണസാധനങ്ങൾ മുഴുവൻ റോഡിൽ ചിതറിക്കിടക്കുന്ന നിലയിലാണ്. ആക്രമണത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. Read More…

Oddly News

മനഃസാക്ഷിയില്ലാത്ത സോഷ്യൽ മീഡിയ ട്രെൻഡ്! കുഞ്ഞുങ്ങളെ ദ്രോഹിക്കുന്നതായി കാണിച്ചുള്ള റീലുകൾക്കെതിരെ വൻ രോഷം

പ്രശസ്തമായ ലിൻഡ്സെ ക്ലാൻസി കേസിനോട് അനുബന്ധിച്ച് ടിക് ടോക്കിൽ പ്രചരിക്കുന്ന ഭയപ്പെടുത്തുന്ന ചില ട്രെൻഡുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത അമർഷം ഉയരുന്നു. സ്വന്തം കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന രീതിയിൽ സ്ത്രീകൾ അഭിനയിക്കുന്ന വീഡിയോകൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മസാചുസെറ്റ്സിൽ നിന്നുള്ള ഈ അമ്മയുടെ കൊലപാതക കേസിന്റെ വിചാരണ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. ക്ലാൻസിയോട് സഹതാപം പ്രകടിപ്പിക്കുകയും കുട്ടികളുടെ മരണത്തിന് മുമ്പ് അവർ അനുഭവിക്കേണ്ടി വന്ന മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നവരുണ്ട്. എന്നാൽ, അവരെ അനുകൂലിക്കാനുള്ള Read More…

Oddly News

VIP കടന്നുപോകാൻ പോലീസിന്റെ അതിക്രമം, പാവപ്പെട്ടവന്റെ സൈക്കിൾ റോഡിലേക്ക് എറിഞ്ഞു; രൂക്ഷവിമർശനം- വീഡിയോ

വിഐപി വാഹനവ്യൂഹം കടന്നുപോകാൻ പോലീസ് ഉദ്യോഗസ്ഥൻ സൈക്കിൾ യാത്രക്കാരനെ തള്ളിമാറ്റുകയും സാധനങ്ങൾ കയറ്റിയ സൈക്കിൾ വശത്തേക്ക് മാറ്റിയിടുകയും ചെയ്യുന്ന വീഡിയോകണ്ട് വൻ പ്രതിഷേധം. ശിവസേന എം.പി മിലിന്ദ് ദേവ്റ ഉൾപ്പെടെയുള്ളവർ സംഭവത്തെ രൂക്ഷമായി വിമർശിച്ചു. വിഐപി സുരക്ഷയുടെ പേരിൽ സാധാരണക്കാരായ യാത്രക്കാരോടും തൊഴിലാളികളോടും കാണിക്കുന്ന ക്രൂരമായ പെരുമാറ്റത്തെക്കുറിച്ച് ഈ സംഭവം വീണ്ടും ആശങ്കകൾക്കിടയാക്കിയിട്ടുണ്ട്. ബാരിക്കേഡ് വെച്ച് തടഞ്ഞ റോഡിലൂടെ സൈക്കിളിൽ സാധനങ്ങളുമായി കടന്നുപോകാൻ ശ്രമിച്ചയാളെയാണ് പോലീസ് ഉദ്യോഗസ്ഥൻ തള്ളിമാറ്റിയത്. പെട്ടെന്നുള്ള തള്ളലിൽ നിയന്ത്രണം നഷ്ടപ്പെട്ട് അയാൾ താഴെ Read More…

Oddly News

‘കന്യകയാവണം, ഭാരം 45 കിലോ, ഫെമിനിസ്റ്റാവരുത്’: വധുവിനായുള്ള യുവാവിന്റെ ‘ഡിമാൻഡ് ലിസ്റ്റ്’, നീ കല്യാണം കഴിക്കണ്ടെന്ന്’ സോഷ്യല്‍ മീഡിയ

സ്നേഹിക്കാനും ജീവിതകാലം മുഴുവൻ ഒന്നിച്ചു ജീവിക്കാനും നല്ലൊരു പങ്കാളിയെ ആഗ്രഹിക്കുന്നത് നല്ല കാര്യമാണ്. എന്നാൽ ‘ഉത്തമയായ ഭാര്യ’ എന്ന പേരിൽ ഒരു ‘വേലക്കാരിയെ’ തിരയുന്നത് മറ്റൊരു കാര്യമാണ്. ഇൻറർനെറ്റിൽ വലിയ രീതിയിൽ പ്രചരിച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പ്രതിഫലിച്ചത് ഇത്തരം ഒരു മനോഭാവമായിരുന്നു. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന “ഉത്തമയായ സ്ത്രീക്ക്” വേണ്ട യോഗ്യതകളുടെ ഒരു പട്ടിക പങ്കുവെച്ചുകൊണ്ട് ഒരു വ്യക്തിയിട്ട പോസ്റ്റാണ് ഇപ്പോൾ നെറ്റിസൺസിന്റെ കടുത്ത രോഷത്തിനും ട്രോളുകൾക്കും വഴിവെച്ചിരിക്കുന്നത്. കന്യകയായ, മുന്‍പ്രണയങ്ങളില്ലാത്ത , ശാലീനസുന്ദരിയായ, Read More…

Oddly News

ശുചിമുറി ഉണ്ടായിട്ടും ധാബയ്ക്കുള്ളിൽ മൂത്രമൊഴിച്ച് മദ്യപിച്ച യുവതി; ചോദ്യം ചെയ്ത ജീവനക്കാരോട് തട്ടിക്കയറി!

കല്യാണിലെ വഴിയോര ദാബയിൽ വെച്ച് ഒരു സ്ത്രീ ഭക്ഷണശാലയ്ക്ക് ഉള്ളിലെ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതായി പറയപ്പെടുന്ന സംഭവം വലിയ രീതിയിലുള്ള പ്രതിഷേധത്തിന് കാരണമായി . സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകളും വീഡിയോയും അനുസരിച്ച്, അവിടെ ലഭ്യമായിരുന്ന ശുചിമുറി സൗകര്യങ്ങൾ ഉപയോഗിക്കാതെയാണ് ഇവർ ഉപഭോക്താക്കൾ ഇരുന്നു ഭക്ഷണം കഴിക്കുന്ന പൊതുസ്ഥലത്ത് വച്ച് മൂത്രമൊഴിച്ചത്. അവിടെ മറ്റൊരു ശുചിമുറി ഉണ്ടായിരുന്നിട്ടും ഇവർ ഇത് ചെയ്തത് കണ്ട് ഞെട്ടിപ്പോയ മറ്റൊരു സ്ത്രീ ഈ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുന്നത് വീഡിയോയിൽ കാണാം. “ഇവിടെ കുട്ടികൾ Read More…

Oddly News

ശ്വാസം നിലയ്ക്കും ദൃശ്യം; റീല്‍സിനായി പിഞ്ചുകുഞ്ഞിനെ ബാൽക്കണിയിൽ നിന്ന് ചാടിച്ചു; കടുത്ത പ്രതിഷേധം!- വീഡിയോ, അനുകരിക്കരുത്

സോഷ്യൽ മീഡിയയിൽ കാഴ്ചക്കാരുടെ എണ്ണം കൂട്ടാൻ വേണ്ടി കുട്ടികളുടെ ജീവൻ പണയപ്പെടുത്തി വീഡിയോകൾ ചിത്രീകരിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുകയാണ്. ഇത്തരത്തിൽ ഒരു കൊച്ചു പെൺകുട്ടിയെക്കൊണ്ട് വീടിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്നും താഴേക്ക് ചാടിച്ച ഒരു വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഒരു കെട്ടിടത്തിന് താഴെ മെത്ത വിരിച്ച ശേഷം മുകളിൽ നിൽക്കുന്ന കുട്ടിയെ താഴേക്ക് ചാടാൻ ഒരാൾ നിർബന്ധിക്കുന്നത് വീഡിയോയിൽ കാണാം. കുട്ടി ആദ്യം മടിച്ചെങ്കിലും പിന്നീട് താഴേക്ക് ചാടുകയും ആ മനുഷ്യൻ കുട്ടിയെ Read More…

Oddly News

‘ഇന്ത്യക്കാർക്ക് പ്രവേശനമില്ല!’ റെസ്റ്റോറന്റിന് മുന്നിലെ ബോർഡ് കണ്ട് ഞെട്ടി സഞ്ചാരികൾ, വംശീയ വിവേചനമെന്ന് ആരോപണം

വിയറ്റ്‌നാമിലെ ഒരു റെസ്റ്റോറന്റിൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പ്രവേശനം നിഷേധിച്ചുവെന്നാരോപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. തങ്ങളുടെ ദേശീയതയുടെ പേരിൽ മാത്രം വിയറ്റ്‌നാമിലെ പല ഭക്ഷണശാലകളും തങ്ങളെ പുറത്താക്കിയെന്ന് രണ്ട് യുവാക്കൾ വീഡിയോയിലൂടെ അവകാശപ്പെടുന്നു. ഇൻസ്റ്റാഗ്രാമിൽ @viadaksh എന്ന ഉപയോക്താവ് പങ്കുവെച്ച വീഡിയോയിൽ, കുടുംബത്തോടൊപ്പം യാത്ര പോയപ്പോൾ ഉണ്ടായ ദുരനുഭവമാണ് ഇവർ വിവരിക്കുന്നത്. മാന്യമായി പെരുമാറിയിട്ടും തങ്ങളോടൊപ്പമുണ്ടായിരുന്ന സ്ത്രീകളെപ്പോലും റെസ്റ്റോറന്റിൽ പ്രവേശിപ്പിക്കാൻ അധികൃതർ തയ്യാറായില്ലെന്ന് ഇവർ പറയുന്നു. ഇതിനുപുറമെ, “പുകവലി പാടില്ല, ഇന്ത്യക്കാർക്കും പ്രവേശനമില്ല” എന്ന് Read More…