Spotlight

കുട്ടിയെ ചരടിൽ കെട്ടിത്തൂക്കിയ ചരടു പിന്നിക്കളി വിവാദത്തിൽ! വിശദീകരണവുമായി ബഹ്‌റൈൻ കേരളീയ സമാജം

ബഹ്റൈൻ കേരളീയ സമാജത്തിൽ അവതരിപ്പിച്ച ചരടു പിന്നിക്കളിക്കിടെ കുട്ടിയെ ചരടിൽ കെട്ടിതൂക്കിയെന്ന് ആരോപിക്കപ്പെട്ട സംഭവം സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. നൃത്തം തീരുന്നതുവരെ കുട്ടികളെ ഇത്തരത്തിൽ തൂക്കിയിടുന്നതിനെതിരെ കടുത്ത വിമർശനമാണ് ഉയര്‍ന്നത്. ഈ കുട്ടികൾക്ക് പകരം ചുറ്റും കളിക്കുന്ന മുതിർന്നവർക്ക് തൂങ്ങിനിൽക്കാമായിരുന്നില്ലേ എന്നാണ് പലരും സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്. സംഭവം നീചവും നികൃഷ്ടവും അപരിഷ്കൃതവുമാണെന്നാണ് സംവിധായകൻ അരുൺ ഗോപി ഈ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്. എന്നാൽ, വിഷയത്തിൽ വിശദീകരണവുമായി ബഹ്‌റൈൻ കേരളീയ സമാജം ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. Read More…

Oddly News

“എനിക്ക് അവളോടൊപ്പം ഒരു രാത്രി കഴിയണം”, പൂവാലന് അച്ഛന്റെ വക ‘അടിയന്തിരം’; വീഡിയോ വൈറൽ

സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ഒരാൾ പിന്തുടർന്നതിനെത്തുടർന്നുണ്ടായ ഞെട്ടിക്കുന്ന സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുകയും, കുട്ടികളുടെ സുരക്ഷയെക്കുറിച്ചും രക്ഷിതാക്കളുടെ സംരക്ഷണത്തെക്കുറിച്ചുമുള്ള വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു. പെൺകുട്ടി വീട്ടിലേക്ക് നടന്നുപോകുമ്പോൾ അപരിചിതനായ ഒരാൾ പിന്തുടരുന്നത് ശ്രദ്ധയിൽപ്പെട്ട പിതാവ് സംശയം തോന്നി അയാളെ തടഞ്ഞുനിർത്തുകയും, എന്തിനാണ് മകളെ പിന്തുടരുന്നതെന്ന് ചോദിക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിനിടെ അയാൾ നൽകിയ മറുപടിയാണ് വൻ പ്രതിഷേധത്തിന് കാരണമായത്. കുട്ടിയെ പിന്തുടർന്നതിന്റെ ഉദ്ദേശ്യം ചോദിച്ച പിതാവിനോട് “എനിക്ക് അവളോടൊപ്പം ഒരു രാത്രി ചെലവഴിക്കണം” എന്നാണ് Read More…