Fitness

ഈ 40കാരന്‍ ദിവസവും ഉറങ്ങുന്നത് വെറും അര മണിക്കൂര്‍ മാത്രം…! അതും 12വര്‍ഷങ്ങളായി

മനുഷ്യന്റെ ആരോഗ്യം ഫലപ്രദമായി നിലനിര്‍ത്താന്‍ ഉറക്കത്തെ ഒരു പ്രധാനഘടകമായിട്ടാണ് ആരോഗ്യവിദഗ്ദ്ധര്‍ കണക്കാക്കുന്നത്. എന്നാല്‍ ജപ്പാനില്‍ ഒരു 40 കാരന്‍ ദിവസം തുടര്‍ച്ചയായി ഉറങ്ങുന്നത് വെറും 30 മിനിറ്റ് മാത്രം. ജപ്പാനിലെ ദെയ്‌സുകി ഹോറിയാണ് ഭൂമിയിലെ ‘കുംഭകര്‍ണ്ണന്‍’മാരുടെ ശരിക്കുള്ള ബദല്‍. 7-8 മണിക്കൂറുകള്‍ ഉറങ്ങുന്നവര്‍ ഏറെയുള്ള ലോകത്ത് അര മണിക്കൂര്‍ മാത്രമാണ് ദെയ്‌സുകിയുടെ ഉറക്കസമയം. ദിവസത്തിന്റെ പരമാവധി സമയം വിനിയോഗിക്കാന്‍ 12 വര്‍ഷം മുമ്പ് മുതലാണ് ദെയ്‌സുകി ഉറക്കത്തെ അങ്ങ് വെട്ടിക്കുറച്ചതും 30 മുതല്‍ 45 മിനിറ്റുകള്‍ വരെയാക്കി Read More…

Lifestyle

പകലുറക്കം പണിതരും… അമിതമായ പകലുറക്കം സൂക്ഷിക്കണം !

പകലുറങ്ങുന്നവരാണ് പലരും, പ്രത്യേകിച്ചും ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് . എന്നാല്‍ പകല്‍ അമിതമായി ഉറങ്ങുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ഒരു പഠനത്തില്‍ പറയുന്നത്. ശരീരത്തിലെ ഇന്‍സുലിന്‍ ലെപ്ട്ടിന്‍ പോലെയുള്ള ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ഈ പകലുറക്കം തകിടംമറിക്കും. ഇത് അമിതവണ്ണം, പ്രമേഹം എന്നീ രോഗങ്ങള്‍ക്കും കാരണമാകും. നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്റെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള ഇരുപത് ശതമാനം ആളുകള്‍ക്ക് അമിതമായ പകല്‍ ഉറക്കം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പതിനഞ്ചോ ഇരുപതോ മിനിറ്റ് നീണ്ടു നില്‍ക്കുന്ന ചെറിയ ഉറക്കം ഉന്മേഷം വര്‍ദ്ധിപ്പിക്കുന്നതായും പറയുന്നു. Read More…

Oddly News

ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കാന്‍ രാവും പകലുമിരുന്ന് തയ്യല്‍; 30 വര്‍ഷമായി ഈ വിയറ്റ്‌നാംകാരി ഉറങ്ങിയിട്ടേയില്ല…!

കഴിഞ്ഞ 30 വര്‍ഷമായി ഉറങ്ങുന്നില്ലെന്ന് വെളിപ്പെടുത്തലുമായി വിയറ്റ്‌നാമീസ് സ്ത്രീ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി താന്‍ തുടര്‍ച്ചയായി ഉണര്‍ന്നിരിക്കുകയാണെന്ന വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുന്നത് 49-കാരിയായ ഗുയന്‍ ഗോക്ക് മൈ കിം എന്ന സ്ത്രീയാണ്. അവളുടെ ഹോം പ്രവിശ്യയായ ലോംഗ് ആനില്‍ ‘ഒരിക്കലും ഉറങ്ങാത്ത തയ്യല്‍ക്കാരി’ എന്നാണ് അവര്‍ അറിയപ്പെടുന്നത്. കിമ്മിന്റെ പ്രശസ്തി ഇപ്പോള്‍ മാധ്യമശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. അതേസമയം ഉറക്കത്തിന്റെ പൂര്‍ണ്ണമായ അഭാവം അവളുടെ ആരോഗ്യത്തെ ഒട്ടും ബാധിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ജന്മനാ ഉള്ള പ്രശ്‌നമായിരുന്നില്ല ഇതെന്നും ശീലത്തില്‍ ഉണ്ടാക്കിയെടുത്ത Read More…

Lifestyle

ഇക്കാര്യത്തില്‍ സ്ത്രീകള്‍ ‘ലാസ്റ്റ്’ മതി; സ്ത്രീകള്‍ കൂടുതല്‍ സമയം ഉറങ്ങണമെന്ന് ആരോഗ്യ വിദഗ്ധര്‍

ഉറക്കം ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ഉറക്കകുറവ് മൂലം നമ്മള്‍ക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. പക്ഷെ ഉറക്കത്തിന് ഒരു സ്ത്രീപക്ഷം കൂടിയുണ്ട് കേട്ടോ. ഉറക്കത്തിലും കുറച്ച് അധികം സമയം സ്ത്രീകള്‍ക്ക് സംവരണം ചെയ്യണമെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. പ്രായമായവര്‍ക്ക് 7- 8 മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ ഈ ഉറക്കം മതിയാകില്ലെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടികാണിക്കുന്നത്. അതിന് കാരണങ്ങളുമുണ്ട്. സ്ത്രീകളുടെ മസ്തിഷ്‌കം വ്യത്യസ്തവും പുരുഷന്മാരേക്കാള്‍ സങ്കീര്‍ണവുമായതാണ് ഒരു കാരണം. അവര്‍ മള്‍ട്ടിടാസ്‌ക് Read More…