ഹാങ്‌ഷൗ: ഭാര്യയോട് വിശ്വാസവഞ്ചന കാണിക്കുന്നതിനിടെ കൈയോടെ പിടിക്കപ്പെട്ട ചൈനീസ് യുവാവ് ഹോട്ടൽ ജനലിലൂടെ പുറത്തുകടന്ന് നാലാം നിലയിലെ സൈൻബോർഡിൽ തൂങ്ങിക്കിടന്നു. അടിവസ്ത്രം മാത്രം ധരിച്ച് ഇയാൾ സൈൻബോർഡിൽ തൂങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചൈനയിലെ ഹാങ്‌ഷൗവിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ചൈനയിലെ ഹോട്ടൽ ശൃംഖലയായ ബോയു അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിലെ സൈൻബോർഡിലാണ് ഇയാൾ തൂങ്ങിക്കിടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പ്രതികരണങ്ങൾ എക്സ് പ്ലാറ്റ്‌ഫോമിൽ വീഡിയോ Read More…
Tag: Signboard
കൊടുങ്കാറ്റിനിടെ ഹൈടെൻഷൻ വയറിലേക്ക് വീണ് ബോർഡ് മാറ്റാൻ കയറിയ യുവാവ്, നോയിഡയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്
കഴിഞ്ഞ ശനിയാഴ്ച ഉത്തർപ്രദേശിലെ നോയിഡയിലുണ്ടായ ശക്തമായ കാറ്റും കനത്ത മഴയും ജനജീവിതം ഏറെ ദുരിത പൂർണമാക്കിയിരുന്നു. ഇതിനിടയിലാണ് ഹൈ ടെൻഷൻ വയറിന് മുകളിൽ കുടുങ്ങിയ ഇരുമ്പ് സൈൻബോർഡ് വ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റിയത്. സെക്ടർ 20 ലാണ് അസാധാരണമായ ദൃശ്യം അരങ്ങേറിയത്. ശക്തമായ കാറ്റിനെ തുടർന്ന് സൈൻ ബോർഡ്, വായുവിൽ ആടിയുലയുന്ന കാഴ്ചയാണ് കാണുന്നത്. സംഭവം കണ്ട് നിരവധിപേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. ഇതിനിടയിലാണ്, ഒരു ഇലക്‌ട്രിസിറ്റി ബോർഡ് തൊഴിലാളി ഹൈ ടെൻഷൻ വയറിനു മുകളിലേക്ക് കയറി തൂങ്ങിക്കിടന്ന മെറ്റൽ Read More…


