ലിവ് ഇന്‍ പാര്‍ട്ണറെ കഴുത്തുഞെരിച്ച്‌കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച ഇന്ത്യയെ ഞെട്ടിച്ച ശ്രദ്ധാവാക്കര്‍ കൊലക്കേസിലെ പ്രതി അഫ്താബ് പൂനാവാല ഇന്ത്യയിലെ കുപ്രസിദ്ധ ഗ്യാംഗ്‌സ്റ്റര്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മുംബൈ പോലീസ്. തീഹാര്‍ ജയിലിലാണ് പൂനേവാല ഇപ്പോള്‍ കഴിയുന്നത്. എന്‍സിപി നേതാവ് ബാബ സിദ്ദിഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പൂനേവാല ലോറന്‍സ് ബിഷ്‌ണോയിയുടെ ഹിറ്റ്‌ലിസ്റ്റില്‍ ഉണ്ടെന്ന വിവരം മുംബൈ പോലീസ് വൃത്തങ്ങള്‍ പുറത്തുവിട്ടത്. നിലവില്‍ പൂനാവാല തടവില്‍ കഴിയുന്ന തിഹാര്‍ ജയിലില്‍ പ്രതികള്‍ക്ക് സുരക്ഷ Read More…