ലഖ്‌നൗ: യു.പിയില്‍ അഭിഭാഷകനെ പട്ടാപ്പകല്‍ വെടിവച്ചുകൊന്ന് അക്രമികള്‍. രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ബൈക്കിന് സ്‌റ്റാര്‍ട്ടിങ് ട്രബിള്‍ ഉണ്ടായതോടെ ഓടിക്കൂടിയവര്‍ക്ക് നേരേയും അക്രമികള്‍ തോക്കുചൂണ്ടി. മിര്‍സാപുരിന് സമീപത്തെ കട്വാരു കാ പുരയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. രാജീവ് സിങ് എന്ന അഭിഭാഷകനാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പതിവ് പ്രഭാതനടത്തത്തിനായി പുറത്തിറങ്ങിയപ്പോഴായിരുന്നു അഭിഭാഷകന്‍. ബൈക്കിലെത്തിയ രണ്ട് അക്രമികളില്‍ ഒരാള്‍ പുറത്തിറങ്ങി നാടന്‍ തോക്ക് ഉപയോഗിച്ച് സിങ്ങിനെ തൊട്ടടുത്ത് നിന്ന് വെടിവെക്കുകയായിരുന്നു. സംഭവസ്‌ഥലത്ത് തന്നെ ഇദ്ദേഹം കൊല്ലപ്പെട്ടു. കൊലപാതകത്തിന് ശേഷം അക്രമികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ Read More…
Tag: shot dead
കാറിന് സൈഡ് കൊടുത്തില്ല, വെടിവയ്പ്പ്; പ്രഭാതസവാരിക്കിറങ്ങിയ റിട്ട. ബ്രിഗേഡിയർ കൊല്ലപ്പെട്ടു
ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ പ്രഭാതസവാരിക്കിറങ്ങിയ വിരമിച്ച സൈനിക ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു. റോഡിൽ സൈഡ് കൊടുക്കുന്നതിനെച്ചൊല്ലി രണ്ട് കാറുടമകൾ തമ്മിലുണ്ടായ തർക്കത്തിനിടെ അബദ്ധത്തിൽ വെടിയേറ്റാണ് റിട്ടയേർഡ് ബ്രിഗേഡിയർ മുകേഷ് ജോഷി (74) കൊല്ലപ്പെട്ടത്. രാവിലെ മസൂറി റോഡിലെ ജോറി ഗ്രാമത്തിലായിരുന്നു ഈ ദാരുണ സംഭവം നടന്നത്. ഡൽഹി രജിസ്ട്രേഷനിലുള്ള കാറിലെത്തിയവരും മറ്റൊരു സംഘവും തമ്മിലുണ്ടായ തർക്കം വെടിവെപ്പിൽ കലാശിക്കുകയായിരുന്നു. മുന്നോട്ടുപോയ ഡൽഹി വാഹനത്തെ പിന്തുടർന്നെത്തിയ രണ്ടാമത്തെ സംഘം കാറിന്റെ ടയർ ലക്ഷ്യമാക്കി വെടിയുതിർത്തു. ഈ സമയത്ത് വഴിയരികിലൂടെ നടന്നുപോവുകയായിരുന്ന Read More…
ബംഗ്ലാദേശില്‍ ബൈക്കിലെത്തിയ സംഘം ഹിന്ദു വിഭാഗത്തില്‍പ്പെട്ട പത്രപ്രവര്‍ത്തകനെ വെടിവച്ചു കൊന്നു
ധാക്ക: ബംഗ്ലാദേശില്‍ ഹിന്ദു വിഭാഗത്തില്‍പ്പെട്ട പത്രപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. ബൈക്കിലെത്തിയ സംഘമാണു ഫാക്‌ടറി ഉടമയും പത്രപ്രവര്‍ത്തകനുമായ റാണാ പ്രതാപി(45)നെ വെടിവച്ചു കൊന്നത്. ജസൂര്‍ ജില്ലയിലെ കോപാലിയ ബസാര്‍ പ്രദേശത്ത് ഇന്നലെ വൈകിട്ട് ആറോടെയാണു സംഭവം. അരുവാ ഗ്രാമത്തില്‍നിന്നുള്ള ഒരു സ്‌കൂള്‍ അധ്യാപകന്റെ മകനായ പ്രതാപ്, രണ്ട് വര്‍ഷമായി കോപാലിയ ബസാര്‍ പ്രദേശത്ത് ഐസ് ഫാക്‌ടറി നടത്തുകയായിരുന്നു. ഏതാനും ആളുകള്‍ അദ്ദേഹത്തെ ഐസ് ഫാക്‌ടറിയില്‍നിന്ന് പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി വെടിവയ്‌ക്കുകയായിരുന്നുവെന്ന് മനോഹര്‍പൂര്‍ യൂണിയന്‍ പരിഷത്ത് ചെയര്‍മാന്‍ അക്‌തര്‍ ഫറൂഖ് മിന്റു Read More…
ഭാര്യയെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു, ഇരുവരും ഗുണ്ടാലിസ്റ്റിലുള്ളവര്‍, സംഭവം മകളുടെ കണ്മുന്നില്‍
ഗാസിയാബാദ്: പാസ്‌പോര്‍ട്ടിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഭാര്യയെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയും ഗുണ്ടാത്തലവനുമായ വികാസ് ആണ് ഭാര്യ റൂബിയെ കൊലപ്പെടുത്തിയത്. 11 വയസ്സുള്ള മകളുടെ കണ്മുന്നില്‍വെച്ചായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട റൂബിയും നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയാണ്. ചൊവ്വാഴ്ച രാവിലെ ഗാസിയാബാദിലെ ‘അജ്‌നാര ഇന്റഗ്രിറ്റി’ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. ഒരുവര്‍ഷം മുന്‍പാണ് ദമ്പതിമാര്‍ ഇവിടേക്ക് താമസം മാറ്റിയത്. അപ്പാര്‍ട്ട്‌മെന്റിലെ ഒന്‍പതാം നിലയിലായിരുന്നു ഇവരുടെ താമസം. ചൊവ്വാഴ്ച രാവിലെ വികാസിന്റെ പാസ്‌പോര്‍ട്ടിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായും ഇതിനുപിന്നാലെയാണ് വികാസ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും Read More…
മോഷണശ്രമം തടയുന്നതിനിടെ അമേരിക്കന്‍ ടെലിവിഷന്‍ നടന്‍ ജോണി വാക്ടര്‍ വെടിയേറ്റ് മരിച്ചു
ജനറല്‍ ഹോസ്പിറ്റലിലെ അഭിനയത്തിലൂടെ പ്രശസ്തനായ നടന്‍ ജോണി വാക്ടര്‍ ശനിയാഴ്ച രാവിലെ ലോസ് ഏഞ്ചല്‍സില്‍ വെടിയേറ്റ് മരിച്ചു. മോഷണശ്രമം തടയുന്നതിനിടയിലാണ് നടനെ മൂന്ന് കള്ളന്മാരില്‍ ഒരാള്‍ വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ താരത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. പുലര്‍ച്ചെ 3:30 ഓടെ, 37 കാരനായ നടനും ഒരു സഹപ്രവര്‍ത്തകനും വെസ്റ്റ് പിക്കോ ബൊളിവാര്‍ഡിലും സൗത്ത് ഹോപ്പ് സ്ട്രീറ്റിലും ഇരിക്കുമ്പോള്‍, മുഖംമൂടി ധരിച്ച മൂന്ന് മോഷ്ടാക്കള്‍ കാറില്‍ നിന്ന് ഒരു കാറ്റലറ്റിക് കണ്‍വെര്‍ട്ടര്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നത് Read More…




