തടി കുറയ്ക്കാനായി പല ഡയറ്റും പരീക്ഷിച്ച് മടുത്തിരിക്കുന്നവരാണോ നിങ്ങൾ? ചോറ് ഒഴിവാക്കാനായി പറ്റാത്ത ആളുകള്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് ഉയര്‍ന്ന കാലറി അടങ്ങിയ കാര്‍ബോഹൈഡ്രേറ്റുകളുടെ അളവ് കുറയ്ക്കുകയെന്നത്. എന്നാല്‍ ചോറ് കഴിച്ച് തടിവെക്കില്ലെന്ന് മാത്രമല്ല വണ്ണം കുറയുകയും ചെയ്യും. എങ്ങനെയെന്നല്ലേ, ജപ്പാനില്‍ ‘ മിറക്കിള്‍ റൈസ്’ എന്ന് വിളിക്കുന്ന ഷിരാതകി എന്നയിനം അരിയെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. അരി എന്നാണ് വിളിക്കുന്നതെങ്കിലും നെല്‍ച്ചെടിയില്‍ നിന്നല്ല ഷിരാതി അരി ഉണ്ടാക്കുന്നത്. കിഴക്കന്‍ ഏഷ്യയില്‍ വളരുന്ന ഒരു കിഴങ്ങുവര്‍ഗ്ഗ സസ്യമായ കൊഞ്ചാക്ക് Read More…