Featured Oddly News

മഞ്ഞുപാളിയില്‍ കുടുങ്ങിയ കപ്പല്‍; അതിജീവിച്ചവര്‍ മരിച്ചവരുടെ മാംസം ഭക്ഷിച്ച് നരഭോജികളായി

180 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആര്‍ട്ടിക് മഞ്ഞുപാളിയില്‍ കുടുങ്ങിപ്പോയ രണ്ടു കപ്പലുകളുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. ദുരന്തമായി മാറിയ കപ്പലിന്റെ വിവരവും അതിലെ യാത്രക്കാരെക്കുറിച്ചുള്ള അലോസരപ്പെടുത്തുന്ന വിവരങ്ങളും പുറത്തുവന്നത് അനുസരിച്ച് മഞ്ഞില്‍ ഉറച്ചുപോയ കപ്പലില്‍ കുടുങ്ങിയ ആള്‍ക്കാരില്‍ ജീവിച്ചിരുന്നവര്‍ മരിച്ചവരുടെ മാംസം ഭക്ഷിച്ച് നരഭോജികളായെന്നാണ് വിവരം. കനേഡിയന്‍ ആര്‍ട്ടിക്കിന്റെ വടക്കുപടിഞ്ഞാറന്‍ പാതയുടെ ഭൂപടത്തില്‍ പര്യവേഷണം നടത്തിയ എച്ച് എംഎസ് ഇറേബസ്, എച്ച്എംഎസ് ടെറര്‍ എന്നീ കപ്പലുകളുമായി ബന്ധപ്പെട്ട വിവരമാണ് പുറത്തുവന്നത്. കെന്റില്‍ നിന്ന് 1845 മെയ് 19 Read More…

Featured Myth and Reality

കപ്പല്‍ തകര്‍ച്ചയില്‍നിന്ന് കണ്ടെത്തിയ 2000 വര്‍ഷം പഴക്കമുള്ള ആദ്യ ‘കമ്പ്യൂട്ടര്‍’ ; ഉപകരണം ഡീ കോഡ് ചെയ്യാന്‍ ശ്രമം

ഗ്രീക്ക് കപ്പല്‍ തകര്‍ച്ചയില്‍ നിന്ന് കണ്ടെത്തിയ 2,000 വര്‍ഷം പഴക്കമുള്ള ആദ്യ കമ്പ്യൂട്ടറിനെ ഡീകോഡ് ചെയ്യാന്‍ ശ്രമിച്ച് ശാസ്ത്രജ്ഞര്‍. മെക്കാനിസം എന്നറിയപ്പെടുന്ന ജ്യോതിശാസ്ത്ര കലണ്ടറാണ് ‘ആദ്യ കമ്പ്യൂട്ടര്‍’ എന്ന് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചത്. 1901-ല്‍ കണ്ടെത്തിയ ഉപകരണം ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുകയാണ്. ഇത് ഒരു കൈകൊണ്ട് പ്രവര്‍ത്തിക്കുന്ന സമയസൂചന ഉപകരണമാണ്. ചന്ദ്രന്റെയും ഗ്രഹങ്ങളുടെയും സൂര്യന്റെയും ഗോളസമയം ട്രാക്കുചെയ്യുന്നതിനുള്ള ഈ വിംഗ്-അപ്പ് സിസ്റ്റം ഒരു കലണ്ടര്‍ പോലെ പ്രവര്‍ത്തിക്കുകയും ഗ്രഹണ സമയവും ചന്ദ്രന്റെ ഘട്ടങ്ങളും ട്രാക്കുചെയ്യുകയും ചെയ്യുന്നു. മെക്കാനിസം താരതമ്യേന ലളിതമാണെന്ന് Read More…

Oddly News

ബാള്‍ട്ടിമോറില്‍ ചരക്കുകപ്പല്‍ പാലം ഇടിച്ചുതകര്‍ത്തു ; ഭീകരസംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ

ബാള്‍ട്ടിമോറില്‍ ചരക്കുകപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് വിഖ്യാതമായ പാലം നദിയിലേക്ക് തകര്‍ന്നുവീണു. ശ്രീലങ്കയിലേക്കുള്ള ഒരു ചരക്ക് കപ്പല്‍ അതിന്റെ സപ്പോര്‍ട്ട് പിയറുകളില്‍ ഇടിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ 1:30 ഓടെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നു. പാലത്തില്‍ കൂടി ഓടിക്കൊണ്ടിരുന്ന കാറുകള്‍ പടാപ്സ്‌കോ നദിയിലേക്ക് മറിഞ്ഞു. ആറ് പേരെങ്കിലും അസ്ഥി മരവിപ്പിക്കുന്ന വെള്ളത്തില്‍ വീണതായി ഭയപ്പെടുന്നു. കപ്പല്‍ ഇടിച്ച് നിമിഷങ്ങള്‍ക്കകം പാലം തകരുന്നതിന്റെ നാടകീയമായ ദൃശ്യങ്ങള്‍ എക്‌സില്‍ എത്തിയിട്ടുണ്ട്. പാലത്തിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ ചരക്കുകള്‍ നിറഞ്ഞ കപ്പലിന്റെ ഡെക്കിന് Read More…

Oddly News

പരിപൂര്‍ണ്ണ നഗ്നതയില്‍ ഒരു കപ്പല്‍ സഞ്ചാരം ; 61 വയസ്സുള്ള ഭാര്യയുമായി യാത്ര ചെയ്ത ഒരാളുടെ അനുഭവം

പരിപൂര്‍ണ്ണ നഗ്നതയില്‍ ഒരു കപ്പല്‍ സഞ്ചാരത്തെക്കുറിച്ച് കേട്ടാല്‍ ചിലരെങ്കിലും ഒന്നു നെറ്റി ചുളിച്ചേക്കാം. എന്നാല്‍ അത്തരമൊരു സഞ്ചാരത്തിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് റെഡ്ഡിറ്റില്‍ അജ്ഞാതനായ ഒരു 67 കാരന്‍. യാത്ര ചെയ്യുമ്പോള്‍ പായ്ക്ക് ചെയ്യാന്‍ കുറഞ്ഞ ലഗേജാണ് പ്രധാന ആനുകൂല്യങ്ങളിലൊന്നായി ഇയാള്‍ പറയുന്നത്. 1990 മുതല്‍ കപ്പല്‍ ചാര്‍ട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ടെക്സസ് ആസ്ഥാനമായുള്ള ട്രാവല്‍ കമ്പനിയായ ബെയര്‍ നെസെസിറ്റീസ് വഴിയാണ് അദ്ദേഹം ഒരു ക്രൂയിസ് ബുക്ക് ചെയ്തത്. ഫ്ലോറിഡയിലെ ടാമ്പയില്‍ നിന്ന് ഏഴ് ദിവസത്തെ റൗണ്ട് ട്രിപ്പിനായി 61 Read More…

Oddly News

ഒരു നൂറ്റാണ്ടു മുമ്പ് കടലില്‍ കാണാതായ ആവിക്കപ്പല്‍ കണ്ടെത്തി ; ഓസ്‌ട്രേലിയന്‍ തീരത്ത് കടലിനടിയില്‍ 525 അടി താഴ്ചയില്‍

ഒരു നൂറ്റാണ്ട് മുമ്പ് ഓസ്‌ട്രേലിയന്‍ തീരത്ത് കാണാതായ ആവിക്കപ്പലിന്റെ തിരോധാനം സംബന്ധിച്ച രഹസ്യത്തിന്റെ ചുരുള്‍ ഒടുവില്‍ അഴിയുന്നു. 1904-ലെ ശക്തമായ കൊടുങ്കാറ്റില്‍ അപ്രത്യക്ഷമായ കപ്പല്‍ കടലിന്റെ അടിത്തട്ടില്‍ നിന്നും ആകസ്മീകമായി കണ്ടെത്തി. കാണാതായി 120 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. കടലിന്റെ അടിത്തട്ടില്‍ നഷ്ടപ്പെട്ട ചരക്കുകള്‍ക്കായി തിരച്ചില്‍ നടത്തുന്ന റിമോട്ട് സെന്‍സിംഗ് കമ്പനിയായ സബ്‌സി പ്രൊഫഷണല്‍ മറൈന്‍ സര്‍വീസസിന്റെ ജോലികള്‍ക്കിടയിലാണ് കപ്പല്‍ കണ്ടെത്തിയത്്. മെല്‍ബണിലേക്ക് കല്‍ക്കരി കടത്താനുള്ള യാത്രയിലാണ് എസ്എസ് നെമെസിസ് എന്ന ആവിക്കപ്പല്‍ ന്യൂ Read More…