ഐപിഎല്‍ താരലേലം നടക്കാനിരിക്കെ ഇന്ത്യന്‍ പര്യടനത്തില്‍ തകര്‍പ്പൻ ബാറ്റിങ് പ്രകടനവുമായി വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പ്. ഇതോടെ ട്വന്റി 20യില്‍ വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവുമധികം സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡും ഹോപ്പ് സ്വന്തമാക്കി. കൂടാതെ, ഇന്ത്യയില്‍ ഇന്ത്യയ്ക്കെതിരെ ഏറ്റവുമധികം സെഞ്ചുറി നേടുന്ന താരമെന്ന നേട്ടത്തില്‍ എബി ഡിവില്ലിയേഴ്സിനെ മറികടക്കാനും ഹോപ്പിനായി. കഴിഞ്ഞ രണ്ട് ഐപിഎല്‍ താരലേലങ്ങളിലും ആരും വാങ്ങാതിരുന്ന ഹോപ്പ്, ഈ പര്യടനത്തിലെ നാലാം സെഞ്ചുറിയോടെ ഫ്രാഞ്ചൈസികൾക്ക് മുന്നിൽ തന്റെ മിടുക്ക് തെളിയിച്ചിരിക്കുകയാണ്. ഐപിഎല്‍ ലേലത്തിന് Read More…
Tag: Shai hope
സഞ്ജു ഷോ പാഴായി; ഹോപിന് സെഞ്ചുറി, വിജയം വിന്‍ഡീസ് റാഞ്ചി, അഞ്ചാം മത്സര ജേതാക്കള്‍ക്ക് പരമ്പര
ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് പരാജയം. നാലാം ട്വന്റി20യിൽ 24 റൺസിന്റെ വിജയമാണ് വിൻഡീസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് മുന്നോട്ടുവെച്ച 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക്, 19.3 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 223 റൺസെടുക്കാനേ സാധിച്ചുള്ളൂ. 20–ാം ഓവറിലെ മൂന്നാം പന്തിൽ അക്ഷർ പട്ടേലിന് പരിക്കേറ്റ് മടങ്ങിയതോടെ ഇന്ത്യ ബാറ്റിങ് അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ പരമ്പരയിൽ 2–2ന് ഒപ്പമെത്താൻ വിൻഡീസിന് കഴിഞ്ഞു. അഞ്ചാം ട്വന്റി20യിലെ വിജയികൾക്ക് പരമ്പര സ്വന്തമാക്കാം. Read More…
അല്ല, ഇപ്പോളെന്താ സംഭവിച്ചെ? ടോസിനിടെ ശ്രേയസിന്റെ ‘പോക്കറ്റ് മാജിക്’; കൺഫ്യൂഷനായി ഷായ് ഹോപ്, വീഡിയോ വൈറൽ!
ഹൈദരാബാദ്: ഇന്ത്യ– വെസ്റ്റ് ഇൻഡീസ് നാലാം ട്വന്റി20 മത്സരത്തിലെ ടോസിനിടെ വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപിനെ തമാശയ്ക്ക് ആശയക്കുഴപ്പത്തിലാക്കി ശ്രേയസ് അയ്യർ. രവി ശാസ്ത്രിയുടെ സ്വാഗത പ്രസംഗത്തിന് ശേഷമാണ് ഗ്രൗണ്ടിൽ ഇന്ത്യൻ നായകന്റെ ഈ കൗതുകകരമായ നീക്കമുണ്ടായത്. അതിവേഗത്തിൽ ടോസ് കോയിൻ മുകളിലേക്ക് എറിയുന്നതായി ശ്രേയസ് വെറുതെ അഭിനയിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് വിൻഡീസ് ക്യാപ്റ്റൻ നോക്കുന്നതിനിടെ, തന്റെ പാന്റിന്റെ പോക്കറ്റിൽനിന്ന് യഥാർത്ഥ നാണയമെടുത്ത് ശ്രേയസ് മുകളിലേക്ക് ഇടുകയും ചെയ്തു. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിങ്ങിന് Read More…
ഹോപ് – റുഥർഫോർഡ് സിക്സർ പൂരം; റാഞ്ചിയിൽ കളി കൈവിട്ട് ബോളർമാർ, ഇന്ത്യയ്ക്ക് തോൽവി
റാഞ്ചിയിൽ നടന്ന റണ്ണൊഴുകിയ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയുയർത്തിയ 250 റൺസ് വിജയലക്ഷ്യം മറികടന്ന് വെസ്റ്റിൻഡീസ് റെക്കോർഡ് വിജയം നേടി. ആറു വിക്കറ്റിനായിരുന്നു വിൻഡീസിന്റെ ജയം. 18.3 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തിയ വിൻഡീസ് പരമ്പരയിൽ 1–1ന് ഒപ്പമെത്തി. 45 പന്തിൽ ഒൻപതു സിക്സറുകളും ആറു ഫോറുമടക്കം 102 റൺസെടുത്ത് പുറത്താകാതെനിന്ന ക്യാപ്റ്റൻ ഷായ് ഹോപിന്റെ പ്രകടനമാണ് സന്ദർശകർക്ക് കരുത്തായത്. 37 പന്തിൽ 84 റൺസെടുത്ത ഷെർഫെയ്ൻ റുഥർഫോർഡും 13 പന്തിൽ 34 റൺസടിച്ച Read More…
12 ടെസ്റ്റ് രാജ്യങ്ങൾക്കെതിരെയും സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനായി ഷായ് ഹോപ്പ്, സച്ചിനും കോഹ്‌ലിക്കും കിട്ടാത്ത റെക്കോർഡ്
നേപിയര്‍: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിലെ മുഴുവന്‍ സമയ അംഗങ്ങളായ എല്ലാ രാജ്യങ്ങള്‍ക്കുമെതിരേ സെഞ്ചുറിയടിക്കുന്ന ആദ്യ താരമെന്ന ഖ്യാതി വെസ്റ്റിന്‍ഡീസിന്റെ ഷായ് ഹോപിന്. ന്യൂസിലന്‍ഡിനെതിരേ നേപിയറില്‍ നടന്ന ഏകദിനത്തില്‍ 109 റണ്ണെടുത്തതോടെയാണു വിന്‍ഡീസ് നായകന്‍ കൂടിയായ ഹോപ് പുതിയ ഉയരത്തിലെത്തിയത്. ടെസ്റ്റ് കളിക്കുന്ന 11 രാജ്യങ്ങള്‍ക്കെതിരേയും അംഗ രാജ്യങ്ങളായ ഹോളണ്ട്, നേപ്പാള്‍ എന്നിവര്‍ക്കെതിരേയും സെഞ്ചുറിയടിക്കാന്‍ ഹോപിനായി. 12 എതിരാളികള്‍ക്കെതിരേ സെഞ്ചുറിയടിച്ച വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസ താരം ക്രിസ് ഗെയ്ല്‍, ശ്രീലങ്കയുടെ മുന്‍ നായകന്‍ മഹേള ജയവര്‍ധനെ എന്നിവരെയാണു ഹോപ് മറികടന്നത്. Read More…





