ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നത് ബോളിവുഡിലെ അഭിനേതാക്കളാണ്. ഷാരൂഖ് ഖാന്‍ മുതല്‍ സല്‍മാന്‍ ഖാന്‍ വരെ പല മുന്‍നിര താരങ്ങളും 100 കോടി രൂപ വരെ പ്രതിഫലം ഈടാക്കുന്ന സാഹചര്യത്തില്‍ ബോളിവുഡ് സിനിമ ഏറ്റവും ചെലവേറിയതായി കണക്കാക്കുന്നു. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ നടന്മാരില്‍ ഒരാള്‍ക്ക് ആദ്യസിനിമയ്ക്ക് കിട്ടിയ പ്രതിഫലം വെറും 100 രൂപയായിരുന്നു. എന്നാല്‍ ഇന്ന് അദ്ദേഹം ഒരു സിനിമയ്ക്ക് 100 കോടി രൂപ വാങ്ങാന്‍ തക്കവിധം വമ്പന്‍ താരമായിട്ടാണ് ഉയര്‍ന്നിരിക്കുന്നത്. Read More…
Tag: Shah Rukh Khan
അവന്റെ മനസ് സെക്‌സിയാണ്: ഷാരുഖ് ഖാനെക്കുറിച്ച് ജവാനിലെ വില്ലന്‍ പറഞ്ഞത്
ഷാരുഖ് ഖാനും വിജയ് സേതുപതിയും നയന്‍താരയും ദീപിക പദുക്കോണും ഒന്നിച്ച ജവാന്‍ ബോക്‌സ് ഓഫീസില്‍ വന്‍ തരംഗമായിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് ശേഷമുള്ള ജവാന്‍ ടീമിന്റെ പത്രസമ്മേളനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സെപ്റ്റംബര്‍ 15 ന് മുംെബെയില്‍ വച്ചായിരുന്നു പത്രസമ്മേളനം നടന്നത്. ഷാരുഖ് ഖാനും വിജയ് സേതുപതിയും ദീപിക പദുക്കോണും പത്രസമ്മേളനത്തിലെ മുഖ്യതാരങ്ങളായി. ഷാരുഖിനെക്കുറിച്ച് വിജയ് സേതുപതി നടത്തിയ പ്രതികരണവും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. അത് ഇങ്ങനെയാണ്. അദ്ദേഹം ഒരു മാസ്സും ഒപ്പം സുന്ദരനുമാണ്. അദ്ദേഹം എവിടെ പോയാലും പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. Read More…
ജവാന്റെ സംവിധായകന്‍ ആറ്റ്‌ലി തന്നെ ചതിച്ചു…! ആരോപണവുമായി നടി പ്രിയാമണി
ഷാരൂഖ് ഖാന്‍ നായകനായ ജവാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ പണംവാരി ചിത്രമായി കുതിച്ചു മുന്നേറുമ്പോള്‍ സിനിമയുടെ സംവിധായകന്‍ ആറ്റ്‌ലി തന്നെ ചതിച്ചെന്ന് ആരോപിച്ച് നടി പ്രിയാമണി. സിനിമയില്‍ ഷാരൂഖിന്റെ പെണ്‍പോലീസ് സംഘത്തിലെ ആളായിട്ടാണ് പ്രിയാമണി സിനിമയില്‍ വേഷമിടുന്നത്. എന്നാല്‍ തന്നെ സിനിമയില്‍ സംവിധായകന്‍ ആറ്റ്‌ലി എത്തിച്ചത് നുണ പറഞ്ഞായിരുന്നെന്ന് താരം പറഞ്ഞു. സിനിമയില്‍ വിജയ് അതിഥിവേഷത്തില്‍ എത്തുന്നുണ്ടെന്ന് പ്രിയാമണിക്ക് ആറ്റ്‌ലി നേരത്തേ വ്യാജ വാഗ്ദാനം നല്‍കിയിരുന്നു. തനിക്ക് വിജയ് യുമായി ഒരു കോമ്പിനേഷന്‍ സീന്‍ നല്‍കണമെന്ന് പ്രിയാമണി Read More…
ബോക്സോഫീസില്‍ കിംഗ്ഖാന്റെ വിളയാട്ടം; അഞ്ചാം ദിനത്തില്‍ 550 കോടിയും കടന്ന് ജവാന്‍
ബോക്‌സ് ഓഫീസില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ് ഷാരുഖ് ഖാന്‍ (Shah Rukh Khan) ചിത്രം ജവാന്‍ (Jawan). ആദ്യദിനം തന്നെ 129 കോടി കളക്ട് ചെയ്ത ചിത്രം ആഭ്യന്തര കളക്ഷനില്‍ 300 കോടി കടന്നിരിക്കുകയാണ്. 2023-ല്‍ ഇന്ത്യയില്‍ 300 കോടി കടക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ജവാന്‍. റിലീസ് ചെയ്ത് അഞ്ചാംദിനം പിന്നിടുമ്പോള്‍ ജവാന്‍ ആഗോളതലത്തില്‍ 550 കോടിരൂപയാണ് നേടിയിരിക്കുന്നത്. ഇതുവരെയുള്ള കണക്കെടുത്താൽ ഒരു ഇന്ത്യയില്‍ രു ചിത്രത്തിനു ലഭിച്ച ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ജവാൻ Read More…
ഹോളിവുഡില്‍ നിന്നു സൂപ്പര്‍ഹീറോയാകാനുള്ള ക്ഷണം ഷാരൂഖ് വേണ്ടന്നുവച്ചത് എന്തുകൊണ്ട്? ആരായിരുന്നു ആ ഹീറോ?
ലോകമെമ്പാടും ആരാധകരുണ്ടെങ്കിലും ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഇതുവരെ ഒരു ഹോളിവുഡ് സിനിമയ്ക്ക് ശ്രമിച്ചിട്ടില്ല. എന്നാല്‍ ഹോളിവുഡില്‍ ഇന്ത്യന്‍ ദൈവമായ ഹനുമാനെ ഒരു സൂപ്പര്‍ഹീറോ സിനിമ ചെയ്യാന്‍ മുമ്പ് വന്ന അവസരം പക്ഷേ വര്‍ക്കൗട്ടായില്ലെന്ന് സൂപ്പര്‍താരം. അന്തരിച്ച ഹോളിവുഡിലെ ടോപ്പ് ഗണ്‍ സംവിധായകന്‍ ടോണി സ്‌കോട്ടാണ് സിനിമ വാഗ്ദാനം ചെയ്തതെന്നും ഷാരൂഖ് പറയുന്നു. 2011 ലാണ് ഷാരൂഖ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. സൂപ്പര്‍മാനും ബാറ്റ്മാനും നിര്‍മ്മിക്കുന്നതിന് മുമ്പ്, ചലച്ചിത്ര നിര്‍മ്മാതാവ് തനിക്ക് ഈ ആശയം അയച്ചതായി തരണ്‍ ആദര്‍ശുമായുള്ള Read More…
ഇതാണ് ജവാനിലെ രണ്ടാമത്തെ ഷാരുഖ് ഖാന്‍
ജവാന്‍ ചിത്രത്തില്‍ ഷാരുഖ് ഖാന്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത്. ഡബിള്‍ റോള്‍ ചെയ്യുക എന്നാല്‍ അത് അത്ര എളുപ്പമുള്ള കാര്യമല്ല. ജവാനില്‍ ഷാരുഖിന്റെ അപരനായി എത്തിയത് പ്രശാന്ത് വാല്‍ഡെയാണ്. പ്രശാന്ത് 17 വര്‍ഷമായി ഷാരുഖിന്റെ ബോഡി ഡബിളായി പ്രവര്‍ത്തിക്കുന്നു. വളരെ പ്രായമുള്ളതും വളരെ ചെറുപ്പക്കാരനുമായ രണ്ട് കഥാപാത്രങ്ങളെയാണ് ഷാരുഖ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതു കൊണ്ട് തന്നെ ഒരു ദിവസം രണ്ട് ലുക്കുകള്‍ മാത്രമാണ് ചിത്രീകരിച്ചത് എന്ന് പ്രശാന്ത് പറയുന്നു. ഷാരുഖാന്റെ അപരനാകുന്ന ഒരു വീഡിയോയും പ്രശാന്ത് പങ്കുവിട്ടച്ചട്ടുണ്ട്.
ജവാന്‍, ഹോളിവുഡിലെ ഏറ്റവും വലിയ ഓപ്പണര്‍: ആദ്യദിനം 129 കോടി, രണ്ടാം ദിനം 200 കോടി
ഷാരുഖ് ചിത്രം ജവാനായുള്ള കാത്തിരിപ്പ് വെറുതെ ആയില്ല. ആദ്യ ദിനം തന്നെ റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ലോകമെമ്പാടുമായി 10000 തിയേറ്ററുകളില്‍ റിലിസ് ചെയ്ത ചിത്രം ആദ്യ ദിവസം 129 കോടി കളക്ട് ചെയ്തു എന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് ബോളിവുഡിലെ എക്കാലത്തേയും വലിയ ഓപ്പണറാണ്. രണ്ടാം ദിനം സിനിമയുടെ കളക്ഷന്‍ 200 കോടി കടന്നു. ഇന്ത്യയില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയത് 75 കോടി രൂപയാണ്. ജവാന്‍ ഓസ്‌ട്രേലിയയില്‍ 40,000 AUD നേടിയതോടെ ഓസ്‌ട്രേലിയന്‍ ബോക്‌സ് Read More…
റിലീസ് ചെയ്തത് 10000 സ്‌ക്രീനുകളില്‍: ജവാന്‍ ഷാരുഖാന്റെ ഏറ്റവും വലിയ റിലീസ്
ആരാധകര്‍ കാത്തിരുന്ന ഷാരുഖ് ഖാന്‍ ചിത്രം ജവാന്‍ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. അറ്റ്‌ലി സംവിധാനം ചെയ്ത ജവാനിലൂടെ ഷാരുഖ് ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് തിരികെയെത്തുമ്പോള്‍ രാജ്യത്തുടനീളം സജീവമായി ചിത്രത്തിന്റെ പ്രീ ബുക്കിങ് നടന്നിരുന്നു. ചിത്രം നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജവാന്റെ വാരാന്ത്യ അഡ്വാന്‍സ് ഏകദേശം 50 കോടി രൂപയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്താന്റെ മൊത്തത്തിലുള്ള അഡ്വാന്‍സ് 54 കോടി രൂപയായിരുന്നു. രാവിലെ 5 മണിക്കും 6 മണിക്കും രാജ്യത്തുടനീളം ഷോകളുണ്ടായിരുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി Read More…
ഞെട്ടിച്ച് ഷാരൂഖിന്റെ ജവാനും; ഓപ്പണിംഗ് റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു; മുന്‍കൂര്‍ ബുക്കിംഗില്‍ 8.98 കോടി
പത്താന് പിന്നാലെ ഷാരൂഖ് ഖാന്‍ നായകനാകുന്ന ജവാനും വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ സിനിമയുടെ മുന്‍കൂര്‍ ബുക്കിംഗിന് വന്‍ പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. പുറത്തു വരുന്ന കണക്കുകള്‍ ‘പഠാന്റെ’ ഓപ്പണിംഗ് റെക്കോര്‍ഡുകള്‍ക്ക് സമാനമാണ്. 2ഡി, ഐമാക്‌സ് ഫോര്‍മാറ്റുകളിലായി ഹിന്ദി ഷോയ്ക്കായി 2.6 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ചു, തമിഴിലും തെലുങ്കിലും ഏകദേശം 4700 ടിക്കറ്റുകള്‍ വിറ്റഴിച്ചതായി സാക്‌നില്‍ക് പറയുന്നു. ‘ജവാന്‍’ ഇതുവരെ 271176 ടിക്കറ്റുകള്‍ വിറ്റഴിക്കാന്‍ കഴിഞ്ഞുവെന്നും മുന്‍കൂര്‍ ബുക്കിംഗില്‍ 8.98 കോടി രൂപ സിനിമ നേടിയെന്നും Read More…









