Oddly News Spotlight

യുഎസിലെ ദേശീയ ഉദ്യാനം സജീവ അഗ്നിപർവതത്തിന് മുകളില്‍ ! കണ്ടെത്തി ശാസ്ത്രജ്ഞർ

യുഎസിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്ക് സന്ദർശിക്കാനെത്തുന്ന ഒട്ടുമിക്ക സന്ദർശകരുടെയും മുഖ്യ ആകർഷണം പാർക്കിൽ അലഞ്ഞുതിരിയുന്ന കാട്ടുപോത്തും ഗ്രാൻഡ് പ്രിസ്മാറ്റിക് സ്പ്രിംഗിന്റെ അതിമനോഹരമായ വർണങ്ങളുമാണ്. എന്നാൽ പാർക്കിലെത്തുന്ന കുറച്ചുപേർക്ക് മാത്രമേ ഈ പാർക്ക്‌ ഒരു സജീവ അഗ്നിപർവതത്തിന് മുകളിലാണ് സ്ഥിതി ചെയ്യുന്നത് എന്നുള്ള യാഥാർഥ്യം അറിയുകയുള്ളു. കുറഞ്ഞത് 1,000 ക്യുബിക് കിലോമീറ്റർ അഗ്നിപർവ്വത പദാർത്ഥങ്ങൾ പുറന്തള്ളപ്പെടുന്ന, അതിഭീകര അഗ്നിപർവ്വത സ്ഫോടനങ്ങൾ നടന്ന പ്രദേശങ്ങളിലാണ് സജീവ അഗ്നിപർവതങ്ങൾ നിലകൊള്ളുന്നത്. അതിനാൽ യെല്ലോസ്റ്റോൺ അഗ്നിപർവ്വതം നാഷണൽ പാർക്കിൻ്റെ അടിഭാഗത്തു മാത്രമല്ല വ്യോമിംഗ്, Read More…

Crime

ലൈംഗികാതിക്രമം, ജീവനിൽ പേടി; സന്ദേശം അയച്ച് അന്റാർട്ടിക്കയിലെ ശാസ്ത്രജ്ഞർ; കാരണം ‘ക്യാബിൻ ഫീവർ’ എന്ന് റിപ്പോർട്ട്‌

ഭൂമിയുടെ തെക്കെ അറ്റത്തുള്ള ഭൂഖണ്ഡമായ അന്റാർട്ടിക്ക 98% മഞ്ഞു മൂടിക്കിടക്കുന്ന വൻകരയാണ്. അന്റാർട്ടിക്കയെ ആവരണം ചെയ്യുന്ന മഞ്ഞിന്റെ ശരാശരി കനം 1.6 കി.മീ ആണ്. സ്വാഭാവികമായി മനുഷ്യവാസമില്ലാത്ത ഏക ഭൂഖണ്ഡവും അന്റാർട്ടിക്കയാണ്. എന്നാല്‍ ഗവേഷണ ആവശ്യങ്ങൾക്കായി മഞ്ഞുകാലത്ത് കുറെ ഗവേഷകര്‍ അവിടെ താമസിക്കാറുണ്ട്. ഇപ്പോള്‍ അന്റാർട്ടിക്കയിലെ ഒരു ഗവേഷണ കേന്ദ്രത്തിൽ വിചിത്രമായ ഒരു സംഭവം നടന്നു. എന്താണന്നല്ലേ? ഗവേഷണ കേന്ദ്രത്തിലെ ഒരു ടീം അംഗം തന്റെ സഹപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തിൽ പേടിച്ചുപോയ മറ്റു ടീമംഗങ്ങളും സഹായം Read More…

Myth and Reality

അതെ… അത് ആത്മാവ് തന്നെയെന്ന് ശാസ്ത്രജ്ഞര്‍… മരണശേഷം തലച്ചോറില്‍നിന്ന് ഊര്‍ജം പുറന്തള്ളുന്നു!

മരണാനന്തരം ഒരാളില്‍ സംഭവിക്കുന്നത് എന്താണ് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി ഒരുപറ്റം ശാസ്ത്രജ്ഞര്‍ കാത്തിരുന്നു. ഇവരുടെ പ്രധാനലക്ഷ്യം ആത്മാവ് എന്നുണ്ടോയെന്ന് കണ്ടെത്തുകയായിരുന്നു. അതിനുള്ള വ്യക്തമായ ഉത്തരം അവര്‍ ലോകത്തിനോട് വെളിപ്പെടുത്തിയിരിക്കുന്നു. ഒരാള്‍ മരിച്ചതിന് ശേഷം തലച്ചോറില്‍ നിന്ന് ഒരു പ്രത്യേക തരത്തിലുള്ള ഊര്‍ജ്ജം പുറന്തള്ളപ്പെടുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ആത്മാവ് ശരീരത്തില്‍ നിന്ന് പുറത്തേക്ക് പോകുന്നതാണെന്നാണ് അനസ്‌തേഷ്യാളജിസ്റ്റായ ഡോ. സ്റ്റുവര്‍ട്ട് ഹാമര്‍ലോഫ് വ്യക്തമാക്കുന്നത്. മരണപ്പെട്ട വ്യക്തിയുടെ തലച്ചോറില്‍ സെന്‍സറുകള്‍ ഘടിപ്പിച്ചാണ് ഡോ പഠനം നടത്തിയത്. സെന്‍സറുകളിലൂടെ മൃതദേഹത്തില്‍ നിന്നും ഊര്‍ജം Read More…

Oddly News

ലോകത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ താപ തടാകം കണ്ടെത്തി; തെക്കന്‍ അല്‍ബേനിയയിലെ വ്‌റോമോണര്‍ മേഖലയില്‍

ഭൗമശാസ്ത്ര ഗവേഷണ രംഗത്ത് ‘അസാധാരണമായ വിജയം’ അടയാളപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ താപ തടാകം തെക്കന്‍ അല്‍ബേനിയയിലെ വ്‌റോമോണര്‍ മേഖലയിലെ ഒരു ഗുഹയ്ക്കുള്ളില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 138.3 മീറ്റര്‍ നീളവും 42 മീറ്റര്‍ വീതിയും 345 മീറ്റര്‍ ചുറ്റളവുമുള്ള തടാകത്തിന് ന്യൂറോണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഇതില്‍ 8,335 ക്യുബിക് മീറ്റര്‍ താപ മിനറല്‍ വാട്ടര്‍ ഉണ്ട്. ചെക്ക് ശാസ്ത്രജ്ഞരുടെ ഗവേഷണം പ്രോത്സാഹിപ്പിക്കുന്ന ഒരു സംഘടനയായ ന്യൂറോണ്‍ ഫൗണ്ടേഷന്റെ സ്മരണാര്‍ത്ഥമാണ് ന്യൂറോണ്‍ എന്ന പേര് നല്‍കിയത്. മറഞ്ഞിരിക്കുന്ന Read More…

Featured Good News

സ്വപ്നത്തിലെ പ്രിയരോട് സംസാരിക്കാം ! രണ്ട് പേര്‍ സ്വപ്നത്തിലൂടെ ആശയവിനിമയംനടത്തിയെന്ന് ഗവേഷകര്‍

ഒരാള്‍ കാണുന്ന സ്വപ്നത്തിലെ മറ്റു വ്യക്തികളുമായി ആശയവിനിമയം നടത്താനായാല്‍ എന്തൊരു അത്ഭുതലോകമാകും അത് സൃഷ്ടിക്കുക. സ്വപ്നത്തില്‍ കാമുകന് കാമുകിയോട് സല്ലപിക്കാം, പ്രിയപ്പെട്ടവരുമായി സംവദിക്കാം… അങ്ങനെയെന്തൊക്കെ….. രണ്ട് ആളുകള്‍ തമ്മില്‍ സ്വപ്നത്തിലൂടെ ആശയവിനിമയം സാധ്യമാണോ? ഒരുപാടുകാലമായി ശാസ്ത്രലോകം തേടികൊണ്ടിരുന്ന ഈ സാധ്യതയില്‍ വന്‍വഴിത്തിരിവ്. ലുസിഡ് ഡ്രീമിങ് എന്ന സ്വപന്ഘട്ടത്തിലായിരുന്നു രണ്ട്പേര്‍ തമ്മില്‍ ആശയവിനിമയം സാധ്യമായതെന്ന് കാലിഫോര്‍ണിയയിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു. ആര്‍ഇഎം സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഗവേഷണം സാധ്യമാക്കിയത്. ഉറക്കം മെച്ചപ്പെടുത്തല്‍, ലൂസിഡ് ഡ്രീമിങ് തുടങ്ങിയ മേഖലകളിൽ ഗവേഷണം Read More…