Featured Oddly News

ഓമനത്തമുള്ള മുഖം, കണ്ടാല്‍ ഒന്ന് ഓമനിക്കാന്‍ തോന്നും, പക്ഷെ അപകടകാരികളാണ് ഇവര്‍

ആദ്യ നോട്ടത്തില്‍ ആരെയും ഒന്ന് ആകര്‍ഷിക്കും. നല്ല ഓമനത്തം തുളുമ്പുന്ന മുഖം. ഒന്ന് എടുത്ത് കൊഞ്ചിക്കാനൊക്കെ തോന്നും. എന്നാല്‍ അടുത്തേക്ക് ചെന്നാലോ, അപകടകാരികളാണിവര്‍. മണല്‍ പൂച്ചകളെകുറിച്ചാണ് പറഞ്ഞു വരുന്നത്. ബിര്‍മാന്‍ മുതല്‍ പേര്‍ഷ്യന്‍ ഇനത്തില്‍പ്പെട്ട പൂച്ചകളെക്കുറിച്ച് വരെ നമ്മള്‍ കേട്ടിട്ടുണ്ടെങ്കിലും മരുഭൂമിയില്‍ കാണപ്പെടുന്ന മണല്‍ പൂച്ചകള്‍ പലര്‍ക്കും അപരിചിതരാണ്. വംശനാശ ഭീഷണി നേരിടുന്ന മണല്‍പൂച്ചകളില്‍ ഒന്നിനെ സൗദി അറേബ്യയില്‍ കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. നഫൂദ് അല്‍ അരിഫ് എന്ന സംരക്ഷിത പ്രദേശത്ത് നിന്നുമാണ് ഇതിനെ ലഭിച്ചതെന്ന് ദേശീയ Read More…

Good News

ഭൂമിയിലെ ഏറ്റവും ഭാരമേറിയ മനുഷ്യന് 542 കിലോ ഭാരം കുറഞ്ഞു; ഒടുവില്‍ സൗദിരാജാവ് തുണച്ചു

ഭൂമിയിലെ ഏറ്റവും ഭാരമേറിയ മനുഷ്യനായി ഒരിക്കല്‍ അംഗീകരിക്കപ്പെട്ടിരുന്ന ഖാലിദ് ബിന്‍ മൊഹ്സെന്‍ ശാരി മെലിഞ്ഞു സുന്ദരനായി. അസാധാരണമായ രൂപാന്തരം കൈവരിച്ച അദ്ദേഹത്തിന്റെ 542 കിലോ കുറഞ്ഞതായും ഇതിന് സഹായിച്ചത് സൗദി അറേബ്യയിലെ മുന്‍ രാജാവ് അബ്ദുല്ല ആണെന്നുമാണ് വിവരം. 2013-ല്‍ 610 കിലോഗ്രാം ഭാരമുള്ള ഖാലിദിന് കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും കഴിയുമായിരുന്നില്ല. കനത്തഭാരം മൂലം മൂന്ന് വര്‍ഷത്തിലേറെയായി കിടപ്പിലായതോടെ പ്രാഥമിക ജോലികള്‍ പോലും ചെയ്യുന്നതില്‍ നിന്ന് അവനെ തടഞ്ഞു, മറ്റുള്ളവരെ പൂര്‍ണ്ണമായും ആശ്രയിക്കുന്ന സ്ഥിതിയിലുമായിരുന്നു. ഖാലിദിന്റെ Read More…

Oddly News

സ്റ്റീയറിംഗില്‍ ‘പിടിക്കേണ്ട’! ഒറ്റ വളവു​പോലുമില്ലാതെ 149 മൈല്‍ …! ലോകത്തിലെ ഏറ്റവും നീളം കൂടിയ നേര്‍പാത

വിസ്മയങ്ങളുടെ കലവറയായ സൗദി അറേബ്യയില്‍ മറ്റൊരു കൗതുകമാണ് രാജ്യത്തിന്റെ പ്രധാന പാതയായ ഹൈവേ 10. രണ്ടു പട്ടണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 149 മൈല്‍ നീളമുള്ള ഹൈവേ ലോകത്തിലെ ഏറ്റവും നീളം കൂടിയ നേരായ പാതയെന്ന് വിശേഷിപ്പിക്കപ്പെടുന്നു. കണ്ണെത്താദൂരത്തേക്ക് നീണ്ടുകിടക്കുന്ന ഈ പാതയില്‍ സഞ്ചരിക്കുമ്പോള്‍ സ്റ്റീയറിംഗില്‍ പിടിക്കേണ്ട സാഹചര്യം വിരളമായിട്ടാകും കിട്ടുക. തെക്കുപടിഞ്ഞാറുള്ള അല്‍ ദര്‍ബ് പട്ടണത്തെ കിഴക്ക് അല്‍ ബത്തയുമായി ബന്ധിപ്പിക്കുന്ന ഹൈവേ വളവുകളും തിരിവുകളും കയറ്റിറക്കങ്ങളും ഇല്ലാത്ത നേര്‍രേഖയാണ്. തികച്ചും തിരക്കേറിയ റോഡിലൂടെ പ്രധാനമായും സഞ്ചരിക്കുന്നത് Read More…

Lifestyle

ചരിത്രത്തില്‍ ആദ്യം; സൗദി അറേബ്യയില്‍ നീന്തൽ വസ്ത്രഫാഷൻ ഷോ- വീഡിയോ

ചരിത്രത്തില്‍ ആദ്യമായി നീന്തൽ വസ്ത്ര ഫാഷൻ ഷോ നടത്തി കടുത്ത യാഥാസ്ഥിതിക രാജ്യമായ സൗദി അറേബ്യ. മൊറോക്കൻ ഡിസൈനർ യാസ്മിന ഖാൻസാലിന്റെ സൃഷ്ടികളെ ഉൾപ്പെടുത്തി വെള്ളിയാഴ്ചയാണ് നീന്തൽ വസ്ത്ര ഫാഷൻ ഷോ നടന്നത്. സ്ത്രീകള്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രമേ ധരിക്കാവൂ എന്നിടത്താണ് പൂൾസൈഡ് ഷോയിലെ മിക്ക മോഡലുകളും ശരീരഭാഗങ്ങള്‍ പുറത്തുകാണുന്ന രീതിയില്‍ വസ്ത്രം ധരിച്ച് ഷോയില്‍ പങ്കെടുത്തത്. യാസ്മിന ഖൻസലിന്റെ സൃഷ്ടികൾ അവതരിപ്പിക്കുന്ന പൂൾസൈഡ് ഷോയിൽ കൂടുതലും ചുവപ്പ്, ബീജ്, നീല നിറങ്ങളിലുള്ള വൺ പീസ് Read More…

Celebrity

സൗദി അറേബ്യയില്‍ നിന്നും ആദ്യമായി ലോകസൗന്ദര്യമത്സരത്തിന് ; ചരിത്രമെഴുതാന്‍ റൂമി അല്‍ഖഹ്താനി

സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും പങ്കാളിത്തത്തിന്റെയും കാര്യത്തില്‍ കടുത്ത നിലപാടുകള്‍ പിന്തുടരുന്നവര്‍ എന്ന് വിലയിരുത്തപ്പെടുന്ന ഗള്‍ഫ് നാടുകളിലെ കടുത്ത യാഥാസ്ഥിതികരായി കണക്കാക്കപ്പെടുന്ന സൗദി നിലപാടുകളില്‍ അയവ് വരുത്തുന്നതിന്റെ സൂചന വീണ്ടും. ഇത്തവണ ലോക സൗന്ദര്യ മത്സരത്തില്‍ സൗദിയില്‍ നിന്നുള്ള സുന്ദരി പങ്കെടുക്കുന്നു എന്നാണ് വിവരം. സൗദി അറേബ്യ ഔദ്യോഗികമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ചേര്‍ന്നു. ഇസ്ലാമിക രാജ്യത്തിന്റെ ആദ്യ പ്രതിനിധിയായി റൂമി അല്‍ഖഹ്താനി റാമ്പില്‍ എത്തുമെന്നാണ് വിവരം. അന്താരാഷ്ട്ര സൗന്ദര്യമത്സരത്തില്‍ രാജ്യത്ത് നിന്ന് ആദ്യമായി പങ്കെടുക്കുമെന്ന് 27 കാരിയായ മോഡലായ Read More…

Sports

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 30 ബില്യണ്‍ ഡോളറിന്റെ ഓഹരി വാങ്ങാന്‍ സൗദി; പ്രതികരിക്കാതെ ഇന്ത്യന്‍ ക്രിക്കറ്റ്‌ബോര്‍ഡ്

ലോക ക്രിക്കറ്റിലെ ഏറ്റവും പണംവാരി വിനോദോപാധിയായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് വാങ്ങാന്‍ സൗദി അറേബ്യ. ഒരുപക്ഷേ കായികരംഗത്തെ ഏറ്റവും സമ്പന്നമായ ലീഗിനെ സ്വന്തമാക്കാന്‍ താല്‍പ്പര്യം ഉന്നയിച്ച് സൗദി ബിസിസിഐ യെ സമീപിച്ചതായിട്ടാണ് വിവരം. ബ്ലൂംബെര്‍ഗ് ന്യൂസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഐപിഎല്ലില്‍ കോടിക്കണക്കിന് ഡോളര്‍ ഓഹരി വാങ്ങാന്‍ സൗദി അറേബ്യ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഐപിഎല്‍ 30 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഒരു ഹോള്‍ഡിംഗ് കമ്പനിയാക്കി മാറ്റുന്നതിനെക്കുറിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളും ഇന്ത്യാ Read More…

Crime

മെക്കയിലേക്കുള്ള തീര്‍ത്ഥാടനം; സൗദിയിലേക്ക് പോയ 16 അംഗ യാചകസംഘത്തെ തടഞ്ഞു

ഉംറ വിസ ഉപയോഗിച്ച് മെക്കയിലേക്കുള്ള ഇസ്‌ളാമിക തീര്‍ത്ഥാടകര്‍ എന്ന വ്യാജേനെ സൗദി അറേബ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച യാചകസംഘത്തെ തടഞ്ഞു. തീര്‍ത്ഥാടനത്തിന്റെ മറവില്‍ ഭിക്ഷാടനത്തിനായി ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. പാകിസ്താന്‍കാരായ 16 വ്യക്തികളാണ് പിടിയിലായത്. സംഘത്തില്‍ ഒരു കുട്ടിയും ഉണ്ടായിരുന്നു. പഞ്ചാബ് പ്രവിശ്യയിലെ മുള്‍ട്ടാനില്‍ സൗദിയിലേക്കുള്ള വിമാനത്തില്‍ നിന്ന് ഈ യാചകരെ നീക്കം ചെയ്തുകൊണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചു. ഇമിഗ്രേഷന്‍ പ്രക്രിയയിലാണ് ഇവര്‍ ഭിക്ഷാടനത്തിനായിട്ടാണ് പോകുന്നതെന്ന് തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലില്‍ ഇക്കാര്യം ഇവര്‍ സമ്മതിച്ചു. ഭിക്ഷാടനത്തിലൂടെ Read More…