പ്രസിഡന്റിനെ കൊല്ലാന്‍ താന്‍ വാടകക്കൊലയാളിയുമായി കരാര്‍ ഉണ്ടാക്കിയതായി പരസ്യമായി പ്രതികരിച്ച് ഫിലിപ്പീന്‍സിലെ വൈസ് പ്രസിഡന്റ്. ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വൈസ് പ്രസിഡന്റ് സാറ ഡ്യൂട്ടേര്‍ട്ടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ കൊല്ലപ്പെട്ടാല്‍ പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയറിനെ കൊല്ലാന്‍ ആളെ ഏര്‍പ്പാടാക്കിയെന്നാണ് അവര്‍ പറഞ്ഞത്. ”ഞാന്‍ കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ അടുത്ത സെക്കന്റില്‍ പ്രസിഡന്റ് മാര്‍ക്കോസ്, പ്രഥമ വനിത ലിസ അരനെറ്റ, സ്പീക്കര്‍ മാര്‍ട്ടിന്‍ റൊമുവല്‍ഡെസ് എന്നിവരെയും കൊല്ലണം.” ഡ്യുട്ടെര്‍ട്ടെ പറഞ്ഞു. ”മൂന്നു പേരെയും Read More…

