Featured Sports

സഞ്ജു ബംഗ്‌ളാദേശിനെതിരേ ടി20 യില്‍ കളിക്കുമോ ? ഇറാനിട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിലും ഇടമില്ല

ഇറാനി കപ്പ് പോരാട്ടത്തിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ മലയാളിതാരം സഞ്ജു സാംസണ് ഇടമില്ല. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്തി. രഞ്ജി ട്രോഫി ജേതാക്കളായ മുംബൈയ്ക്കെതിരായ ടീമിനെ റുതുരാജ് ഗെയ്ക്വാദ് നയിക്കും. അഭിമന്യു ഈശ്വരന്‍ ആണ് ഡെപ്യൂട്ടി. സെഞ്ച്വറി നേടിയിട്ടും സഞ്ജു സാംസണെ ബിസിസിഐ പരിഗണിച്ചില്ല. മുംബൈയ്ക്കെതിരായ ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്റെ പ്രഖ്യാപനം ബിസിസിഐ നടത്തിക്കഴിഞ്ഞു. ദുലീപ് ട്രോഫിയില്‍ ഇന്ത്യ സിയെ വിജയത്തിലേക്ക് നയിച്ചതാണ് Read More…

Sports

സഞ്ജുവോ, പന്തോ? ഗൗതംഗംഭീര്‍ ലങ്കന്‍ പര്യടനത്തില്‍ ആരെ പരിഗണിക്കും ?

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കന്‍ പര്യടനത്തിനൊരുങ്ങുമ്പോള്‍ ആദ്യമായി ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് വരുന്ന ഗൗതംഗംഭീറിനെ കുഴയ്ക്കുന്ന ചോദ്യം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ തെരഞ്ഞെടുപ്പാണ്. ശ്രീലങ്കയ്ക്ക് എതിരേയുള്ള മൂന്ന് ടി20 മത്സരങ്ങളില്‍ പന്തിനെ ഉപയോഗിക്കണോ സഞ്ജുവിനെ ഉപയോഗിക്കണോ എന്നതാണ് പ്രശ്‌നം. സഞ്ജുവും പന്തും ഒരുപോലെ ബാറ്റ് ചെയ്യുന്ന ഇന്ത്യയുടെ തകര്‍പ്പനടിക്കാരായ വിക്കറ്റ് കീപ്പര്‍മാരാണെന്നതാണ് ഗംഭീറിനെ ആശയക്കുഴപ്പത്തിലാക്കുക. ദ്രാവിഡിന്റെ പിന്‍ഗാമി എന്ന നിലയില്‍ ഗംഭീറിന് വിജയത്തോടെ പരിശീലക കാലാവധി തുടങ്ങേണ്ടതുണ്ട്. നിലവില്‍ ലോകചാംപ്യന്മാരായ ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ പരമ്പരയാണ് ശ്രീലങ്കയ്ക്ക് Read More…

Sports

സഞ്ജുവിനെ എന്തിനാണ് ഇങ്ങിനെ തഴയുന്നത്? അവസരങ്ങള്‍ കൊടുക്കാതെ നഷ്ടപ്പെടുത്തുന്നു

ഇനിയൊരു ലോകകപ്പ് ടീമില്‍ സ്ഥാനം നേടണമെങ്കില്‍ വരും വര്‍ഷങ്ങളില്‍ മലയാളിതാരം സഞ്ജു സാംസണ് അസാധാരണ പ്രകടനം നടത്തേണ്ടിയും അതില്‍ സ്ഥിരത നില നിര്‍ത്തേണ്ടി വരും. 2023 ഡിസംബര്‍ 21 ന് പാര്‍ലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ തന്റെ അവസാന ഏകദിന മത്സരത്തില്‍ സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയെങ്കിലും ശ്രീലങ്കയ്ക്ക് എതിരേയുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയത് വ്യാപക വിമര്‍ശനത്തിന് കാരണമാകുന്നു. ഇന്ത്യയുടെ 15 അംഗ ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയില്ല. ഓഗസ്റ്റ് 2, 4, 7 Read More…

Sports

ടി20 ലോകകപ്പില്‍ മലയാളികള്‍ ആകാംക്ഷയോടെ കാത്തിരുന്നു, സഞ്ജുവിന്റെ കളി കാണാനായില്ല

അയര്‍ലന്‍ഡിനെതിരായ ടി20 മത്സരത്തില്‍ സഞ്ജു സാംസണെ മറികടന്ന് വിക്കറ്റ് കീപ്പറായി പന്തിനെ തിരഞ്ഞെടുത്തു. ജൂണ്‍ ഒന്നിന് ബംഗ്ലാദേശിനെതിരായ നടന്ന സന്നാഹ മത്സരത്തില്‍ പന്ത് അസാധാരണമായി കളിച്ചു. വിരമിക്കുന്നതിന് മുമ്പ് അദ്ദേഹം അതിവേഗ അര്‍ദ്ധ സെഞ്ച്വറി നേടി. സാധാരണ രീതിയില്‍, പന്ത് ഒരു അതുല്യമായ ഷോട്ടുകള്‍ ഉപയോഗിച്ച് പാര്‍ക്കിന് ചുറ്റുമുള്ള ബൗളര്‍മാരെ തകര്‍ത്തു. മറുവശത്ത്, ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിനിടെ ലഭിച്ച അവസരം സഞ്ജു സാംസണ്‍ ഉപയോഗിച്ചില്ല. വിരാട് കോഹ്ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ബാറ്റിംഗ് ഓപ്പണ്‍ ചെയ്യാന്‍ തിരഞ്ഞെടുത്തത് Read More…

Sports

ധോണിയോട് തോറ്റതുകൊണ്ട് സഞ്ജുവിന് കുഴപ്പമുണ്ടോ? രാജസ്ഥാന്റെ പ്‌ളേഓഫ് സാധ്യത അടഞ്ഞോ?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആരൊക്കെ ജയിച്ചാലും തോറ്റാലും മലയാളികളുടെ നോട്ടം മുഴുവന്‍ രാജസ്ഥാന്‍ റോയല്‍സ് പ്ളേഓഫില്‍ എത്തുമോ എന്നതാണ്. അതിന് കാരണം നമ്മുടെ പ്രിയപ്പെട്ട സഞ്ജു സാംസണ്‍ തന്നെയാണ്. സഞ്ജു കപ്പുയര്‍ത്തുന്നത് കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ടീമിന്റെ സമീപകാല പ്രകടനം നേരിയ സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞദിവസം ചെന്നൈ സൂപ്പര്‍ കിംഗ്സിനോടു കൂടി ആര്‍ ആര്‍ തോറ്റതോടെ രാജസ്ഥാന്റെ പ്‌ളേ ഓഫ് സാധ്യതക അവസാനിച്ചോ എന്ന് ആശങ്ക അവരില്‍ ശക്തമാണ്. 12 മത്സരങ്ങളില്‍ എട്ടു വിജയവുമായി 16 പോയിന്റില്‍ Read More…

Sports

ലോകകപ്പ് ടീമില്‍ പന്തിനേക്കാള്‍ സഞ്ജുവാണ് മികച്ച ചോയ്‌സ് ; ഈ കണക്കുകള്‍ അങ്ങിനെയാണ് പറയുന്നത്

ഒരു മാസത്തിനുള്ളില്‍ യുഎസിലും കരീബിയനിലും നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിന്റെ ഭാഗമാണ് ഋഷഭ്പന്തും സഞ്ജു സാംസണും. എന്നാല്‍ വിക്കറ്റ് കീപ്പര്‍-ബാറ്റര്‍മാര്‍ എന്ന നിലയിലുള്ള അവരുടെ റോളുകള്‍ കണക്കിലെടുത്താല്‍ മൈതാനത്ത് രണ്ടുപേര്‍ക്കും ഒരുമിക്ക് കളിക്കാന്‍ ഒരു സാധ്യതയുമില്ല. ഐസിസി ഇവന്റില്‍ ഒരാളെ വിക്കറ്റ് കീപ്പറായും മറ്റേയാളെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായും കളിക്കാന്‍ ഇന്ത്യക്ക് മതിയായ ഇടമില്ലാത്തതിനാല്‍, രണ്ടുപേരില്‍ ആരാകും ടീമിലെത്തുക എന്ന കാര്യത്തിലാണ് മത്സരം. മിക്കവാറും ഐപിഎല്ലിലെ പ്രകടനമാകും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും. 26 കാരനായ പന്തിനാണ് Read More…

Sports

സഞ്ജു സാംസണിന്റെ പുറത്താകല്‍ അവസാന വിവാദം ; ഐപിഎല്ലില്‍ വിവാദങ്ങളുടെ ഘോഷയാത്ര

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ രാജസ്ഥാന്‍ റോയല്‍സിന്റെ 20 റണ്‍സിന്റെ തോല്‍വിയില്‍ ചൊവ്വാഴ്ച സഞ്ജു സാംസണ്‍ പുറത്തായതും വന്‍ വിവാദമായി മാറിയിരുന്നു. ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ ഈ സീസണില്‍ വിവാദങ്ങളുടെ ഘോഷയാത്രയാണ്. ഈ സീസണില്‍ ഇതുവരെ അമ്പയര്‍മാരുടെ പിഴവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ മത്സരമാണ് ഇത്. കഴിഞ്ഞ ദിവസം ഡല്‍ഹി ടീമിന്റെ ചേസിംഗിനിടയില്‍ 16-ാം ഓവറില്‍ സാംസണ്‍ പുറത്തായത് മത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളില്‍ ഒന്നായി മാറി. 222 എന്ന ലക്ഷ്യം പിന്തുടരുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് 162/4 എന്ന നിലയിലായിരുന്ന Read More…

Sports

സഞ്ജു തന്റെ ആറ് പന്തും സിക്‌സറടിച്ചെന്ന് ശ്രീ ദ്രാവിഡിനോട് നുണ പറഞ്ഞു ; അങ്ങിനെ സഞ്ജു രാജസ്ഥാനിലെത്തി

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍െ നായകനും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടുക കൂടി ചെയ്തതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ അനേകം ആരാധകരുള്ള താരമാണ് സഞ്ജു വി സാംസണ്‍. ഒരു കാലത്ത് അധികം അവസരം കിട്ടാതെ ഐപിഎല്‍ ടീമുകളുടെ വാതിലുകള്‍ തോറും മുട്ടി നടന്ന സഞ്ജുവിന് രാജസ്ഥാന്‍ റോയല്‍സിലേക്ക് വഴി തുറന്നുകൊടുത്തത് മലയാളിതാരം ശ്രീശാന്തായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനും അവരുടെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവുമായ സാംസണ്‍, മുന്‍ ഇന്ത്യന്‍ പേസര്‍ എസ് ശ്രീശാന്തും അന്നത്തെ Read More…

Sports

ഭുവിയുടെ തകര്‍പ്പന്‍ ഇന്‍സ്വിംഗര്‍; ആദ്യപന്തില്‍ സഞ്ജുവിന്റെ കുറ്റി തെറിച്ചത് കണ്ട് ഞെട്ടി ആരാധകര്‍ -വീഡിയോ

വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി അടുത്തമാസം തുടങ്ങാനിരിക്കുന്ന ടി20 ലോകകപ്പ് ടീമിലേക്ക് വിളിക്കപ്പെട്ടതിന് പിന്നാലെ നടന്ന ആദ്യ മത്സരത്തില്‍ ഗോള്‍ഡണ്‍ ഡക്കായി സഞ്ജു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഇന്നലെ നടന്ന ഐപിഎല്‍ മാച്ചില്‍ ഭുവനേശ്വര്‍ കുമാറിന്റെ നേരിട്ട ആദ്യപന്തില്‍ തന്നെ സ്ഞ്ജുവിന്റെ കുറ്റി തെറിച്ചത് കണ്ട് ആരാധകര്‍ ഞെട്ടിപ്പോയി. ഐപിഎല്‍ 2024 സീസണില്‍ വ്യാഴാഴ്ച വരെ ബാറ്റിംഗില്‍ കാലു തെറ്റാതിരുന്ന സഞ്ജു സാംസണ്‍, ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ 201 റണ്‍സ് പിന്തുടരുന്നതിനിടയില്‍ ആദ്യ പന്തില്‍ ഡക്കിന് പുറത്തായി. Read More…