Good News

23-ാം വയസില്‍ ജോലിയില്‍നിന്ന് വിരമിച്ചു ; ഇപ്പോള്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പെന്‍ഷനര്‍

മനുഷ്യജീവിതത്തിലെ ഏറ്റവും തീക്ഷ്ണമായ കാലമെന്നാണ് യൗവ്വനത്തെ പറയാറ്. എന്നാല്‍ യൗവ്വനത്തിന്റെ തുടക്കത്തില്‍ തന്നെ വാര്‍ദ്ധക്യത്തില്‍ ചെയ്യേണ്ട കാര്യം ചെയ്തിരിക്കുകയാണ് റഷ്യക്കാരനായ പാവ സ്‌റ്റെചെങ്കോ. കക്ഷി ഇരുപത്തി മൂന്നാം വയസ്സില്‍ ജോലി മതിയാക്കി ഔദ്യോഗികമായി വിരമിച്ചു. റഷ്യന്‍ ആഭ്യന്തരകാര്യ സംവിധാനത്തിന്റെ പ്രാദേശിക വിഭാഗത്തിലെ ജോലിയില്‍ നിന്നുമാണ് വിരമിച്ചത്. റഷ്യയിലെ ഡൊനെറ്റ്സ്‌കില്‍ നിന്നുള്ള യുവാവ് പാവല്‍ സ്റ്റെചെങ്കോയുടെ കഥ അസാധാരണമായ ഒന്നാണ്. 16-ാം വയസ്സില്‍ അദ്ദേഹം റഷ്യന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ചേര്‍ന്നു. അഞ്ച് വര്‍ഷത്തെ ഉത്സാഹപൂര്‍വമായ പഠനത്തിന് Read More…

Featured Oddly News

ഉക്രെയിന്‍ സൈനികരെ കൊന്നതിന് ഇറച്ചിയരയ്ക്കല്‍ യന്ത്രം; കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെ അമ്മമാര്‍ക്കുള്ള സമ്മാനം വിവാദത്തില്‍

അന്താരാഷ്ട്ര വനിതാദിനത്തില്‍ റഷ്യ ഉക്രെയ്നുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ അമ്മമാര്‍ക്ക് സമ്മാനമായി നല്‍കിയ ഇറച്ചി അരക്കല്‍ യന്ത്രങ്ങള്‍ വിവാദമാകുന്നു. വ്ളാഡിമിര്‍ പുടിന്റെ യുണൈറ്റഡ് റഷ്യ രാഷ്ട്രീയ പാര്‍ട്ടിയുടെ മര്‍മാന്‍സ്‌ക് ബ്രാഞ്ചാണ് വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. മൂന്ന് വര്‍ഷമായി, ഉക്രെയിനെതിരേ നടന്നുവരുന്ന യുദ്ധത്തിലെ റഷ്യന്‍സൈന്യം ഉക്രെയിന്‍ സൈന്യത്തിന് മേല്‍ നടത്തിയ കുരുതി നിരക്കിന്റെ പ്രതീകമായിട്ടാണ് ഇറച്ചി അരയ്ക്കല്‍ യന്ത്രമെന്നാണ് ഉയര്‍ന്നിരിക്കുന്ന ആക്ഷേപം. കഴിഞ്ഞ ബുധനാഴ്ച പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പ്രസിദ്ധീകരിച്ച ഫോട്ടോകളില്‍, ‘മര്‍മാന്‍സ്‌ക് മേഖല ഫൗണ്ടേഷനിലെ പിതൃഭൂമിയുടെ പ്രതിരോധക്കാര്‍’ Read More…

Featured

യമന്റൗ വെറുമൊരു പര്‍വതമല്ല ; പുറംലോകം അറിയാത്ത ഒരു നിഗൂഡത ഒളിപ്പിച്ചിട്ടുണ്ട്

പ്രതിസന്ധി ഘട്ടങ്ങളില്‍ ദേശീയ സുരക്ഷയെ സംരക്ഷിക്കുന്നതിനായി ലോകത്തിലെ വന്‍ശക്തികള്‍ വളരെക്കാലമായി മറഞ്ഞിരിക്കുന്ന കോട്ടകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. റഷ്യയില്‍, ശീതയുദ്ധകാലം മുതല്‍ ഇത്തരം ഊഹക്കച്ചവടത്തിന് ആക്കം കൂട്ടിയ സൈറ്റുകളില്‍ ഒന്നാണ് യമന്റൗ പര്‍വതം. ഈ പര്‍വ്വതത്തിന് കീഴിലാണ് റഷ്യയുടെ ഏറ്റവും നിഗൂഢമായ സൈറ്റുകളിലൊന്ന് സ്ഥിതി ചെയ്യുന്നത്. ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഈ സൈറ്റ് റഷ്യയുടെ നേതൃത്വത്തിന് ഒരു ‘ബാക്കപ്പ് ക്യാപിറ്റല്‍’ ആയി വര്‍ത്തിക്കുമെന്നാണ്.ഡബ്‌ള്യൂ പി ടെക് റിപ്പോര്‍ട്ട് ചെയ്തതുപോലെ, 1970 കളില്‍ യമന്റൗ സമുച്ചയത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു, ബോറിസ് യെല്‍റ്റ്സിന്‍ Read More…

Crime

ഉക്രെയിനുമേല്‍ റഷ്യ ഒഡാബ് – 9000 പ്രയോഗിച്ചു? മാരക സ്ഫോടനമുള്ള ‘ബോംബുകളുടെയും പിതാവ്’

യൂറോപ്പിലെയും മദ്ധ്യേഷ്യയിലെയും യുദ്ധങ്ങള്‍ ആശങ്കയുടേയും അസമാധാനത്തിന്റെയും മുള്‍മുനയില്‍ കൊണ്ട് നിര്‍ത്തിയിരിക്കെ ആണവായുധഭീതിയിലാണ് ലോകം. ഓണ്‍ലൈനിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത ചില റിപ്പോര്‍ട്ടുകളില്‍ ഉക്രെയിന് മേല്‍ റഷ്യ ‘എല്ലാ ബോംബുകളുടെയും പിതാവ്’ എന്നറിയപ്പെടുന്ന ഒഡാബ് – 9000 (ODAB 9000 ) പരീക്ഷിച്ചതായി സംശയം. ഉക്രേനിയന്‍ പട്ടണമായ വോവ്ചാന്‍സ്‌കില്‍ അടുത്തിടെ നടത്തിയ ആക്രമണത്തില്‍ ഉക്രെയ്നില്‍ ഇത് ഉപയോഗിച്ചിട്ടുണ്ട് എന്നാണ് സൂചനകള്‍. ലോകത്തെ ഏറ്റവും ശക്തിയുള്ള ആണവേതര ആയുധമായി കണക്കാക്കുന്ന ഒഡാബ് – 9000 ഒരു ‘വാക്വം Read More…

Oddly News

3708 അപ്പാര്‍ട്ടുമെന്റുകള്‍, 35 വാതിലുകള്‍; റഷ്യയിലെ കുപ്രസിദ്ധമായ ഏറ്റവും വലിയ പാര്‍പ്പിട സമുച്ചയം

റഷ്യയിലെ ലെനിന്‍ഗ്രാഡിലെ കുഡ്രോവോ പട്ടണത്തില്‍, 3708 അപ്പാര്‍ട്ടുമെന്റുകളും 35 വ്യത്യസ്ത പ്രവേശന കവാടങ്ങളും ഉള്‍ക്കൊള്ളുന്ന ഓവല്‍ ആകൃതിയിലുള്ള ഭീമാകാരമായ പാര്‍പ്പിട സമുച്ചയം അമ്പരപ്പിക്കുന്ന ഒരു കാഴ്ചയാണ്. രാജ്യത്തെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ കെട്ടിടമായ ‘ഉറുമ്പിന്‍കൂടി’നോടാണ് ഈ കെട്ടിടം ഉപമിക്കപ്പെടുന്നത്. കാരണം 18,000 പേരോളം ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ താമസിക്കുന്നത്. കുഡ്രോവോയുടെ പ്രാന്തപ്രദേശത്തുള്ള ‘നോവി ഒക്കര്‍വില്‍’ എന്ന കൂറ്റന്‍ റെസിഡന്‍ഷ്യല്‍ കോംപ്ലക്സിന്റെ ഭാഗമായി 2015-ല്‍ പൂര്‍ത്തിയാക്കിയ റഷ്യയിലെ ഏറ്റവും വലിയ റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗാണിത്. 2021-ലാണ് ഈ കെട്ടിടത്തിന് അന്താരാഷ്ട്ര Read More…

Crime

വിവാഹ രാത്രിയിൽ പതിനഞ്ചാം നിലയില്‍ നിന്നും താഴെവീണ് വധുവിന് ദാരുണാന്ത്യം

വിവാഹം കഴിച്ച് വധൂവരന്മാരുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ ഇട്ടതിന് തൊട്ടുപിന്നാലെ പതിനഞ്ചാം നിലയില്‍ നിന്നും വീണു വധുവിന് ദാരുണാന്ത്യം. റഷ്യയില്‍ നടന്ന സംഭവത്തില്‍ 23 കാരിയായ ക്‌സെനിയ വോദ്യാനിറ്റ്സ്‌കായയാണ് മരണമടഞ്ഞത്. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ തന്റെ വരനുമായി ഒരു റെസിഡന്‍ഷ്യല്‍ ബഹുനിലയിലെ അപ്പാര്‍ട്ട്മെന്റില്‍ നില്‍ക്കൂമ്പോഴാണ് ഇവര്‍ വീണു മരിച്ചത്. തന്റെ പുതിയ ഭര്‍ത്താവ് കിറില്‍ (24) നൊപ്പമുള്ള ചില സന്തോഷകരമായ വിവാഹ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കകമാണ് ഞെട്ടിക്കുന്ന അപകടം നടന്നത്. നഗരത്തിലെ ഒരു റെസ്റ്റോറന്റില്‍ ആയിരുന്നു വിവാഹ Read More…

Oddly News

കരളില്‍തറച്ച കുപ്പിച്ചില്ലുമായി 53 കാരന്‍ കഴിഞ്ഞത് 9വര്‍ഷം ; ഇത്രയുംവര്‍ഷം ജീവിച്ചത് ഡോക്ടര്‍മാരെ ഞെട്ടിച്ചു

കരളില്‍ തറച്ച കുപ്പിച്ചില്ലുമായി 53 കാരന്‍ ജീവിച്ചത് ഒമ്പത് വര്‍ഷം. വാരിയെല്ലിന് താഴെ വേദനയും അസ്വസ്ഥതയും അനുഭവിച്ചിരുന്ന ഒരു റഷ്യക്കാരന്‍ പരിശോധനയ്ക്ക് ചെന്നപ്പോള്‍ വലിപ്പമുള്ള ഗ്ലാസ് കഷണം തറച്ചിരിക്കുന്നതായി കണ്ടു ഞെട്ടുകയായിരുന്നു. പേര് വെളിപ്പെടുത്താത്ത മനുഷ്യന്‍ റഷ്യയിലെ കിറോവ് റീജിയണല്‍ ക്ലിനിക്കല്‍ ഹോസ്പിറ്റലിലാണ് പരിശോധനയ്ക്ക് ചെന്നത്. തന്റെ ശരീരത്തിന്റെ വലതുവശത്ത്, വാരിയെല്ലുകള്‍ക്ക് താഴെയായി മൂര്‍ച്ചയുള്ള വേദനയും അസ്വസ്ഥതയും വളരെക്കാലമായി അനുഭവപ്പെട്ടിരുന്നു എന്നു പറഞ്ഞുകൊണ്ടാണ് ഇയാള്‍ പരിശോധനയ്ക്ക് തയ്യാറായത്. ദീര്‍ഘനാള്‍ അതു സഹിച്ചു നടന്നെങ്കിലും ഒടുവില്‍ തന്റെ പ്രശ്നത്തിന് Read More…

Oddly News

എനിക്കൊരു ഇന്ത്യന്‍ ഭര്‍ത്താവിനെ വേണം ; ക്യുആര്‍ കോഡുമായി ഇന്റര്‍നെറ്റില്‍ റഷ്യക്കാരി

മോസ്‌കോയില്‍ നിന്നുള്ള യുവതി ഇന്ത്യന്‍ ഭര്‍ത്താവിനെ തേടുന്നു. റഷ്യക്കാരിയായ ഒരു ഉള്ളടക്ക സ്രഷ്ടാവ് ദിനാരയാണ് ഇന്ത്യക്കാരനെ തേടുന്നത്. പ്രണയത്തിനായുള്ള അവളുടെ പാരമ്പര്യേതര തിരയല്‍ ഇന്റര്‍നെറ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റി. അടുത്തിടെ ഒരു ഇന്ത്യന്‍ ഷോപ്പിംഗ് മാളില്‍ നടത്തിയ സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ ഭര്‍ത്താവിനെ കണ്ടെത്താന്‍ സവിശേഷമായ ഒരു സമീപനം സ്വീകരിച്ചു. രണ്ട് മാനെക്വിനുകള്‍ക്ക് അരികില്‍ നിന്നുകൊണ്ട്, ദിനാര ഒരു പോസ്റ്റര്‍ ഉയര്‍ത്തി, ‘ഒരു ഇന്ത്യന്‍ ഭര്‍ത്താവിനെ തിരയുന്നു (അവിവാഹിതന്‍)’. അവളുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലിലേക്ക് നേരിട്ട് ലിങ്ക് ചെയ്യുന്ന ഒരു Read More…

Oddly News

റണ്‍വേ ആണെന്ന് കരുതി വിമാനം ലാന്‍ഡ് ചെയ്തത് തണുത്തുറഞ്ഞ നദിയില്‍ ; വീഡിയോ വൈറല്‍

റണ്‍വേ ആണെന്ന് കരുതി വിമാനം ലാന്‍ഡ് ചെയ്തത് തണുത്തുറഞ്ഞ നദിയില്‍. 30 യാത്രക്കാരുമായി എത്തിയ വിമാനമാണ് റണ്‍വേയാണെന്നു കരുതി തണുത്തുറഞ്ഞ നദിയില്‍ ലാന്‍ഡ് ചെയ്തത്. ഡിസംബര്‍ 28 നായിരുന്നു സംഭവം. കോളിമ നദിക്കു സമീപമുള്ള സിരിയങ്ക വിമാനത്താവളത്തിലാണ് വിമാനമിറങ്ങേണ്ടിയിരുന്നത്. കനത്ത മഞ്ഞുവീഴ്ചയില്‍ മൂടിപ്പോയതിനാല്‍ പൈലറ്റിന് റണ്‍വേ കാണാനായില്ല.പോളാര്‍ എയര്‍ലൈന്‍സിന്റെ അന്റോനോവ് എഎന്‍24 ആര്‍വി വിമാനമാണ് (ആര്‍എ47821) കിഴക്കന്‍ റഷ്യയിലെ സിരിയങ്ക ഗ്രാമത്തിലൂടെ ഒഴുകുന്ന കോളിമ നദിയില്‍ ലാന്‍ഡ് ചെയ്തത്. റണ്‍വേ അടയാളപ്പെടുത്തുന്ന ലൈറ്റും ഇല്ലായിരുന്നു. അതിനാല്‍ റണ്‍വേ Read More…