ഒരു 15-20 ഓവറുകള്‍ നിന്നു പോയാല്‍ അവന് എവിടെ ബൗള്‍ ചെയ്യണമെന്ന് നിങ്ങള്‍ക്ക് വലിയ ആശയക്കുഴപ്പം ഉണ്ടാകും. പല അവസരങ്ങളിലും 30 ഓവറുകള്‍ക്ക് അപ്പുറം ക്രീസില്‍ തുടര്‍ന്നാല്‍ ഇന്നിംഗ്‌സിന്റെ പിന്നീടുള്ള ഘട്ടങ്ങളില്‍ ബൗളര്‍മാര്‍ക്ക് കടുത്ത പ്രതിസന്ധിയായിരിക്കും ഇന്ത്യന്‍ നായകന്‍. ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റേതാണ് ഈ വിലയിരുത്തല്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ നിലവിലെ ബാറ്റിംഗ് നെടുന്തൂണുകളില്‍ ഓളായ രോഹിത് ശര്‍മ്മയെക്കുറിച്ചാണ് അശ്വിന്റെ വിലയിരുത്തല്‍. തുടക്കത്തില്‍ ഒരു മധ്യനിര ബാറ്റ്‌സ്മാന്‍ ആയിരുന്ന രോഹിതിന്റെ യാത്രയും കരിയറും പുനര്‍ നിര്‍വ്വചിച്ചത് ഇന്ത്യയുടെ Read More…
Tag: Rohit Sharma
ഇന്ത്യന്‍ ടീമിലേക്കുള്ള ശുഭ്മാന്‍ ഗില്ലിന്റേത് ഒന്നൊന്നര വരവ് ; ഏകദിന റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത് എത്തിയത് ഇങ്ങിനെ
ഐപിഎല്‍ 2023 സീസണില്‍ അരങ്ങുവാണ ശുഭ്മാന്‍ ഗില്ലിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള വരവ് ഒരു ഒന്നൊന്നര വരവായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ ഏകദിന ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കാണ് സമീപകാലത്തെ പ്രകടനം ഗില്ലിനെ എത്തിച്ചത്. ഇന്ത്യന്‍ സൂപ്പര്‍താരങ്ങളായ വിരാട് കോഹ്ലിയെയും നായകന്‍ രോഹിത് ശര്‍മ്മയേയുമെല്ലാം പിന്നിലാക്കിയ താരത്തിന് മുന്നിലുള്ളത് പാകിസ്താന്‍ ബാറ്റ്‌സ്മാന്‍ ബാബര്‍ അസം മാത്രമാണ്. പാക്കിസ്ഥാനെതിരായ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഗില്‍ 58 റണ്‍സ് നേടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയോടൊപ്പം 121 റണ്‍സിന്റെ ഓപ്പണിംഗ് Read More…
മിന്നല്‍ സിക്‌സര്‍, നായകന്‍ വിരാട്‌കോഹ്ലിയ്ക്ക് പിന്നാലെ രോഹിത് ശര്‍മ്മയ്ക്കും റെക്കോഡ്- വിഡിയോ
അടുത്തമാസം ലോകകപ്പിന് ആതിഥേയത്വം വഹിക്കാനിരിക്കെ ശ്രീലങ്കയില്‍ നടക്കുന്ന ഏഷ്യാക്കപ്പിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം മെന്‍ ഇന്‍ ബ്‌ളൂ ആരാധകരുടെ മനസ്സില്‍ ലഡ്ഡു പൊട്ടിക്കുകയാണ്. കഴിഞ്ഞ ദിവസം പാകിസ്താനെതിരേ മുന്‍ നായകന്‍ വിരാട് കോഹ്ലി (Virat Kohli) റെക്കോഡ് ബാറ്റിംഗ് നടത്തിയതിന് പിന്നാലെ ഇന്ന് ആതിഥേയരായ ശ്രീലങ്കയ്ക്ക് എതിരേ നായകന്‍ രോഹിത് ശര്‍മ്മയും (Rohit Sharma) മിന്നിക്കുകയാണ്. ഏകദിനത്തില്‍ അതിവേഗം 10,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ താരവും ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമെന്നതുമായ Read More…
8 വര്‍ഷത്തിന് ശേഷം ഈ ഓള്‍റൗണ്ടര്‍ വീണ്ടും ലോകകപ്പ് ടീമില്‍; ഇത്തവണയെങ്കിലും കളിക്കാന്‍ അവസരം കിട്ടുമോ?
ഇത് മൂന്നാം തവണയാണ് രോഹിത് ശര്‍മ്മ ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുന്നത്. എന്നാല്‍ ഒരു ഐസിസി കിരീടം പോലും അദ്ദേഹത്തിന്റെ കീഴില്‍ ഇന്ത്യ നേടിയിട്ടില്ല. മിക്കവാറും ഇന്ത്യയില്‍ അടുത്തമാസം നടക്കാനിരിക്കുന്ന ലോകകപ്പ് അദ്ദേഹത്തിന്റെ അവസാന ആഗോള ടൂര്‍ണമെന്റായിരിക്കും. 2019 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന എട്ടു കളിക്കാരാണ് ഈ വര്‍ഷം നടക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത്. മുന്‍ ടീമിലെ എംഎസ് ധോണിയും അമ്പാട്ടി റായിഡുവും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. അന്ന് ടീമില്‍ ഉണ്ടായിരുന്ന അഞ്ചു കളിക്കാര്‍ക്കാകട്ടെ Read More…
ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം കിട്ടില്ല ; കാരണം ഡിവിലിയേഴ്‌സ് പറയും
അടുത്ത മാസം ആരംഭിക്കുന്ന പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ മികച്ച ടീം ഉണ്ടെങ്കിലും ഇന്ത്യ കിരീടം ഉയര്‍ത്തിയേക്കില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. ഇന്ത്യയുടെ ടീം അവിശ്വസനീയവും ശരിക്കും ശക്തവുമാണെങ്കിലും കപ്പുയര്‍ത്തുന്നതില്‍ നിന്നും തടയുന്ന ചില ഘടകങ്ങളും ഉണ്ടെന്ന് ഡിവിലിയേഴ്‌സ് പറയുന്നു. 1983ലെയും 2011ലെയും ചാംപ്യന്മാരായ ഇന്ത്യ 2023 ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഉദ്ഘാടന മല്‍സരം കളിക്കുന്നത്. ”ഇന്ത്യയെക്കുറിച്ച് എനിക്കുള്ള ഒരേയൊരു ആശങ്ക സ്വന്തം നാട്ടില്‍ കളിക്കുക എന്നതാണ്. കഴിഞ്ഞ തവണ ഇന്ത്യയില്‍ കളിച്ചപ്പോള്‍ കപ്പുയര്‍ത്തിയിരുന്നു. Read More…
പാകിസ്താനെതിരേ വിജയിക്കണം; 78 റണ്‍സ് നേടിയാല്‍ രോഹിത് ഗാംഗുലിയെ പൊട്ടിക്കും
ഏഷ്യാക്കപ്പില്‍ പാകിസ്താനെതിരേ അഭിമാനപോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ രോഹിത് ശര്‍മ്മയെ കാത്ത് ഞായറാഴ്ച ഇരിക്കുന്നത് ഒരു വമ്പന്‍ നാഴികക്കല്ല്. ഞായറാഴ്ച പല്ലേക്കലേയില്‍ പാക്കിസ്ഥാനെതിരെ 78 റണ്‍സ് നേടിയാല്‍ ഏകദിനത്തില്‍ 10,000 റണ്‍സ് നേടുന്ന താരമായി രോഹിത് മാറും. വേഗത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്നവരുടെ പട്ടികയില്‍ മൂന്നാമനാകാനുള്ള അവസരമാണ് ഇന്ത്യന്‍ നായകന് മുന്നിലുള്ളത്. രോഹിത്തിന്റെ സഹതാരം വിരാട് കോഹ്ലി ഒന്നാമത് നില്‍ക്കുന്ന പട്ടികയില്‍ മുന്‍ നായകന്മാരായ സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ഞായറാഴ്ച Read More…
രോഹിത്തും ബുംറെയുമല്ല; 2023 ലോകകപ്പില്‍ ഇന്ത്യയ്ക്ക് നിര്‍ണ്ണായകം ഈ താരത്തിന്റെ പ്രകടനം
പല്ലേക്കല്ലേ: ഏഷ്യാക്കപ്പിന് തൊട്ടുപിന്നാലെ ലോകകപ്പ് കൂടി വരുന്നതോടെ ഇന്ത്യന്‍ ആരാധകരുടെ മുഴുവന്‍ കണ്ണുകള്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയിലാണ്. ഞായറാഴ്ച ചിരവൈരികളായ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ ഔട്ടിംഗ് മുതല്‍ അടുത്ത രണ്ടര മാസത്തേക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വളരെയധികം ആശ്രയിക്കാന്‍ പോകുന്ന താരമാണ് ഹാര്‍ദിക് പാണ്ഡ്യ. രോഹിതിന്റെ ഡപ്യൂട്ടി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ ഉയര്‍ച്ചയും കൂടി കണക്കിലെടുത്താല്‍ ക്യാപ്റ്റന്റെ അഭാവത്തില്‍ മൂന്ന് തവണ ഇന്ത്യയെ നയിച്ച ഹാര്‍ദിക് തീര്‍ച്ചയായും ഇന്ത്യയുടെ 2023 ദൗത്യത്തിലെ ഏറ്റവും Read More…