പൂനെ: ഈ ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമില്‍ കുതിക്കുന്ന ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍ ക്വിന്റണ്‍ ഡീകോക്കിന് ലോകകപ്പിലെ നാലാം സെഞ്ച്വറി. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ ഡി കോക്ക് 2023 ഏകദിന ലോകകപ്പിലെ തന്റെ നാലാമത്തെ സെഞ്ച്വറി നേടി.ന്യൂസിലന്റിനെതിരേ 114 റണ്‍സാണ് ഡീകോക്ക് നേടിയത്. മൂന്ന് സിക്‌സറും 10 ബൗണ്ടറികളുമാണ് ഡീകോക്ക് അടിച്ചു കൂട്ടിയത്. ഇതോടെ ശ്രീലങ്കയുടെ മൂന്‍ നായകന്‍ കുമാര്‍ സങ്കക്കാരയ്ക്കും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്കും ശേഷം ഒരു ലോകകപ്പില്‍ നാലു സെഞ്ച്വറികള്‍ നേടുന്ന Read More…
Tag: Rohit Sharma
ഒരു സെഞ്ച്വറിയും രണ്ട് അര്‍ദ്ധശതകവും; പൂജ്യത്തോടെ തുടങ്ങിയ രോഹിത് ശര്‍മ്മ ഇപ്പോള്‍ ഇന്ത്യയുടെ നെടുന്തൂണ്‍
ലോകകപ്പോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത്ശര്‍മ്മയുടെ കാലം ഏറെക്കുറെ കഴിയുമെന്ന് വിശ്വസിക്കുന്ന ഏറെപ്പേരുണ്ട്. അദ്ദേഹം കരിയറിന്റെ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണെന്നും താരത്തിന് ക്രിക്കറ്റില്‍ നിന്നു വിരമിക്കാന്‍ സമയമായെന്നും ഇവര്‍ കണക്കുകൂട്ടുന്നു. ഓസ്‌ട്രേലിയയ്ക്ക് എതിരേയുള്ള ആദ്യ മത്സരത്തില്‍ ഡക്ക് കൂടി ആയതോടെ അത് വിമര്‍ശകര്‍ ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ നായകന്റെ ഫോം കാണാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. പിന്നീട് വന്ന അഞ്ചു മത്സരങ്ങളില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ദ്ധസെഞ്ച്വറിയും രണ്ടു 40 കളും അടക്കം ടീമിന്റെ ബാറ്റിംഗില്‍ നെടുന്തൂണായാണ് Read More…
രോഹിത് ശര്‍മ്മയ്ക്ക് ഏകദിനത്തില്‍ റെക്കോഡ്; ഒരു കലണ്ടര്‍വര്‍ഷം 50 സിക്‌സറുകള്‍
ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ഇന്ത്യന്‍ താരങ്ങളുടെ റെക്കോഡുകള്‍ക്ക് വേദിയായി മാറുകയാണ്. നായകന്‍ രോഹിത് ശര്‍മ്മയും വിരാട്‌കോഹ്ലിയും കരിയറിലെ നാഴികക്കല്ലുകള്‍ തീര്‍ത്ത മത്സരമായിരുന്നു ന്യൂസിലന്റിനെതിരേ നടന്നത്. രോഹിത് ശര്‍മ്മ ഏകദിനത്തില്‍ 50 സിക്‌സറുകള്‍ നേടിയപ്പോള്‍ വിരാട് കോഹ്ലി കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തിലൂടെ ഏകദിനത്തില്‍ 3000 റണ്‍സും കുറിച്ചു. ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 50 സിക്‌സറുകള്‍ കുറിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായിട്ടാണ് രോഹിത് ശര്‍മ്മ മാറിയത്. ന്യൂസിലന്റിനെതിരേ നടന്ന മത്സരത്തില്‍ 40 പന്തുകളില്‍ രോഹിത് 46 റണ്‍സാണ് നേടിയത്. Read More…
ഐസിസി ടൂര്‍ണമെന്റുകളില്‍ വെള്ളപ്പന്തില്‍ 3000 റണ്‍സ് ; വിരാട്‌കോഹ്ലിക്ക് മറ്റൊരു നേട്ടം കൂടി
ധര്‍മ്മശാല: നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീം നടത്തുന്ന പ്രകടനം ആരാധകരെ അതിരുകടന്നുള്ള പ്രതീക്ഷയിലേക്ക് നയിക്കുകയാണ്. കളിച്ച ലീഗ് മത്സരങ്ങളില്‍ നാലും ജയിച്ച് പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ഇന്ത്യയ്ക്ക് വേണ്ടി സ്വന്തം താരങ്ങള്‍ മാറിമാറി മികവ് കാട്ടുമ്പോള്‍ റെക്കോഡുകള്‍ ഒന്നൊന്നായി വഴിമാറുകയാണ്. ന്യൂസിലന്റിനെതിരേയുള്ള മത്സരത്തില്‍ കോഹ്ലി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി. ഐസിസിയുടെ വൈറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ 3000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാനായിട്ടാണ് കോഹ്ലി മാറിയത്. ഐസിസി ടൂര്‍ണമെന്റുകളില്‍ (ഏകദിന, ടി 20 ഐ) 2,942 Read More…
38 റണ്‍സിനിടെ ഇന്ത്യ എട്ടുപേരെ പറഞ്ഞുവിട്ടു, ലോകകപ്പില്‍ പാകിസ്താന്‍ എട്ടാം തവണയും വീണു
ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ഏതു റൗണ്ടിലായാലും ഹൈ വോള്‍ട്ടേജ് മാച്ചാണെന്ന് പറയേണ്ടിവരും. എന്നാല്‍ പാകിസ്താന് കീറാമുട്ടിയായിട്ടുള്ള ഏക ടീം ഇന്ത്യയാണെന്നതിന് ഇത്തവണയും മാറ്റമില്ല. ടോസ് നഷ്ടമായി ബാറ്റിംഗിന് അയയ്ക്കപ്പെട്ട പാകിസ്താന് എല്ലാം ശരിയായിരുന്നു. എന്നാല്‍ 38 റണ്‍സിനിടെ എട്ടു വിക്കറ്റുകള്‍ തകര്‍ന്നത് തിരിച്ചടിയായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 30.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 192 എന്ന ലക്ഷ്യം മറികടന്നു. കളിയില്‍ ആദ്യം ബാറ്റിംഗ് ചെയ്ത പാകിസ്താന് 30 ഓവര്‍ വരെ എല്ലാം Read More…
ഒന്നാന്തരം ഓഫ് സ്പിന്നറായിരുന്ന ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ എന്താണ് ഇപ്പോള്‍ ബൗള്‍ ചെയ്യാത്തത് ?
രംഗത്തിറങ്ങിയപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഒരു പാര്‍ട്ട് ടൈം ബൗളറായിരുന്നുവെന്ന് ക്രിക്കറ്റ് ആരാധകര്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഏതാനും ഓവറുകള്‍ എറിയാന്‍ കഴിയുന്ന ശക്തനായ ഓഫ് സ്പിന്നറായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 2009 സീസണില്‍ മെന്‍ ഇന്‍ ബ്ലൂ ക്യാപ്റ്റന്‍ ഹാട്രിക് പോലും നേടിയിരുന്നു. എന്നിരുന്നാലും, രോഹിത് ബൗള്‍ ചെയ്തിട്ട് ഇപ്പോള്‍ ഏറെ നാളുകളായി. 2016-ലാണ് അദ്ദേഹം അവസാനമായി ഒരു ഏകദിന മത്സരത്തില്‍ പന്തെറിഞ്ഞത്. 2012 മുതല്‍ ഇതുവരെ തന്റെ കരിയറില്‍ നാല് ഏകദിന Read More…
ഒരു ക്ലാസ് പ്ലെയര്‍, ഞാന്‍ നേരിട്ട ഏറ്റവും കടുപ്പക്കാരനായ ബൗളര്‍ അയാളായിരുന്നു; രോഹിത് ശര്‍മ്മ
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ഒരു ഡൈനാമിക് ബാറ്റര്‍ മാത്രമല്ല ക്രിക്കറ്റ് ആരാധകന്‍ കൂടിയാണ്. അദ്ദേഹത്തിന് കീഴില്‍ ഇത്തവണ ഇന്ത്യ നാട്ടില്‍ ലോകകപ്പിന് ഇറങ്ങുമ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷിക്കുന്നുണ്ട്. പത്തുവര്‍ഷത്തിന് ശേഷം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഏറ്റവും ഫേവറിറ്റുകളും ഇന്ത്യയാണ്. തിരക്കേറിയ ഷെഡ്യൂളിനിടയില്‍ താന്‍ നേരിട്ട ഏറ്റവും ദുഷ്‌ക്കരമായ ബൗളിംഗ് വെളിപ്പെടുത്തി താരം.താന്‍ നേരിട്ട ഏറ്റവും കടുപ്പമേറിയ ബൗളറായി ദക്ഷിണാഫ്രിക്കയുടെ മൂന്‍ താരം ഡെയ്ല്‍ സ്റ്റെയ്നെയാണ് താരം തെരഞ്ഞെടുത്തത്. മികച്ച വേഗതയും ശരിയായ ഏരിയകളില്‍ സ്ഥിരമായി പന്തെറിയാനുള്ള Read More…
വനിതാടീം ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീതിന്റെ ഈ നേട്ടം ടി20 ലോകകപ്പ് നേടിയ ധോണിക്കുമില്ല, കോഹ്ലിക്കുമില്ല
ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സുവര്‍ണ്ണനേട്ടം കുറിച്ച ഇന്ത്യന്‍ വനിതാടീം നേടിയത് കായിക ലോകത്തെ ഒരു നാഴികക്കല്ലായിരുന്നു. പുരുഷ വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏതെങ്കിലും ഒരു ബഹുരാഷ്ട്ര ടൂര്‍ണമെന്റില്‍ സ്വര്‍ണ്ണം നേടുന്ന ടീം എന്ന ഖ്യാതിയാണ് നേടിയത്. ഇതിനൊപ്പം ടീമിന്റെ നായിക ഹര്‍മ്മന്‍പ്രീത് കൗറും കരിയറിലെ മറ്റൊരു നേട്ടം കൊയ്തു. ടി20 മത്സരങ്ങളില്‍ നായികയായി ഹര്‍മ്മന്‍പ്രീത് സെഞ്ച്വറി കുറിച്ചു. 100 ടി20 കളില്‍ ദേശീയ ടീമിനെ നയിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ഹര്‍മന്‍പ്രീത് Read More…
10,000 റണ്‍സിന്റെ കാര്യത്തില്‍ മാത്രമല്ല കോഹ്ലി ചെയ്ത ആ മോശംകാര്യവും ചെയ്ത് രോഹിത് ശര്‍മ്മ
ന്യൂഡല്‍ഹി: ഏഷ്യാക്കപ്പിനിടയിലാണ് മൂന്‍ നായകന്‍ വിരാട് കോഹ്ലി കടന്ന 10,000 ക്ലബ്ബിലേക്ക് നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും കടന്നത്. സൂപ്പര്‍ഫോര്‍ പോരാട്ടത്തില്‍ തകര്‍പ്പന്‍ ഫോം കാണിക്കുന്ന രോഹിത് ശര്‍മ്മ പക്ഷേ ക്രിക്കറ്റിലെ ഒഴിവാക്കേണ്ട ഒരു കാര്യത്തിലും വിരാട് കോഹ്ലിയെ പിന്തുടര്‍ന്നു. അക്കൗണ്ട് തുറക്കാതെ പുറത്താകുന്ന കാര്യത്തിലാണ് രോഹിത് കോഹ്ലിക്കൊപ്പം എത്തിയത്. രോഹിത് ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഡക്കിന് പുറത്തായി. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ബംഗ്ളാദേശിന്റെ 266 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ആദ്യ ഓവറിലെ Read More…