Celebrity

‘ലോകത്തിലെ ഏറ്റവും സെക്സിയായ സ്ത്രീ’ ; രോഹിത് ശര്‍മ്മയുമായി ഡേറ്റ് ചെയ്തന്ന അവകാശവാദം ഉന്നയിച്ച നടി

ബോളിവുഡില്‍ വിവാദങ്ങള്‍ കൊണ്ട് ശ്രദ്ധേയ ആയ നടിയാണ് സോഫിയ ഹയാത്ത്. തന്റെ ജന്മദിനം ആഘോഷിയ്ക്കുകയാണ് താരം. നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അവര്‍ ബിഗ് ബോസ് 7-ല്‍ വിവാദങ്ങളില്‍ പെട്ടിരുന്നു. മാത്രമല്ല, ഒരു മുന്‍നിര ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായുള്ള ബന്ധത്തിന്റെ പേരില്‍ സോഫിയ ഹയാത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. താനും അദ്ദേഹവും ലണ്ടനിലെ ഒരു ഹോട്ടലില്‍ വച്ച് കണ്ടുമുട്ടിയെന്നും ഈ സമയത്ത് ഇരുവരും ഒരുമിച്ച് നൃത്തം ചെയ്‌തെന്നും അവര്‍ ഒരു ട്വീറ്റില്‍ കുറിച്ചു. എന്നാല്‍, തങ്ങള്‍ തമ്മില്‍ യാതൊരു Read More…

Sports

രോഹിത് ശര്‍മ്മയ്ക്കും റിതിക സജ്ദെക്കുമൊപ്പം കാണപ്പെട്ട സുന്ദരിയായ ആ പെണ്‍കുട്ടി ആരാണ്?

ചാമ്പ്യന്‍സ് ട്രോഫി 2025 ഒരുപാട് ട്വിസ്റ്റുകളും ടേണുകളും ഉള്ള ഒരു ആവേശകരമായ ടൂര്‍ണമെന്റായി അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. അനേകം ആരാധകരാണ് മത്സരവുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ മിന്നിമറയുന്നത്. ഇവരില്‍ ഓസ്ട്രേലിയയ്ക്കെതിരായ സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്ക്കായി ആര്‍പ്പുവിളിച്ച ഒരു സുന്ദരിയെ തെരയുകയാണ് ഇന്ത്യന്‍ ആരാധകര്‍. മത്സരത്തിനിടെ ക്യാമറാമാന്‍ പല തവണ യുവതിയെ കാണിച്ചതോടെ അവളുടെ പ്രൊഫഷനെ ചുറ്റിപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവരികയാണ്. യൂട്യൂബില്‍ നാല് ദശലക്ഷ ത്തിലധികം സബ്സ്‌ക്രൈബര്‍മാരുള്ള ഒരു ജനപ്രിയ യുട്യൂബ് ഗെയിമിംഗ് താരമായ പായല്‍ ധാരെയാണ് Read More…

Sports

ചാംപ്യന്‍സ് ട്രോഫിയില്‍ 183 റണ്‍സ് നേടിയാല്‍ രോഹിതിനെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോഡ്

ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെ ചാമ്പ്യന്‍സ് ട്രോഫി 2025 ല്‍ ഇന്ത്യ തങ്ങളുടെ പ്രചാരണം ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിനെ കപ്പിലേക്ക് നയിക്കാന്‍ ഇന്ത്യന്‍ നായകന്‍ രോഹിത്ശര്‍മ്മയ്ക്ക് കഴിയുമോ എന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. മൂന്നാം വിജയത്തിലേക്ക് ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ കഴിഞ്ഞാല്‍ എംഎസ് ധോണിക്ക് കീഴില്‍ 2013 ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷമുള്ള ആദ്യ വിജയമായും ധോണിക്ക് ശേഷം ഇന്ത്യയെ ഒന്നിലധികം ഐസിസി ട്രോഫി നേട്ടങ്ങളിലേക്ക് നയിക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനായും രോഹിത് മാറും. അദ്വിതീയ നേട്ടം കൈവരിക്കുന്ന Read More…

Sports

ഇന്ത്യയുടെ പരിശീലകനായി ഗൗതം ഗംഭീര്‍ ആദ്യ ചോയ്സ് ആയിരുന്നില്ല; പകരം ഈ താരത്തെയാണ് BCCI ഉദ്ദേശിച്ചിരുന്നത്

ഓസ്ട്രേലിയയില്‍ ഏറ്റ തിരിച്ചടി ടീം ഇന്ത്യയെ നീറ്റി പുകയ്ക്കുകയാണ്. ആദ്യ മത്സരം ജയിച്ച ശേഷം തുടര്‍ച്ചയായി രണ്ടു മത്സരങ്ങള്‍ പരാജയമറിഞ്ഞത് ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും മുന്‍ നായകന്‍ വിരാട്കോഹ്ലിയും സമ്പൂര്‍ണ്ണ പരാജയമായതും മൂലം വിമര്‍ശന ശരത്തില്‍ കിടന്ന് പിടയുകയാണ് ഇന്ത്യ. തോല്‍വി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെക്കൂടിയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ വിജയങ്ങളും കിരീടങ്ങളും ആസ്വദിച്ചിരുന്ന ഗംഭീര്‍ ഇപ്പോള്‍ ആഴിയിലേക്ക് Read More…

Featured Sports

നേരിട്ട ആദ്യ രണ്ടു പന്തും സിക്‌സറുകൾ പറത്തി; ഹിറ്റ്മാന്‍ രോഹിത് ശർമ്മ സച്ചിന് തുല്യനായി

ഇന്നിംഗ്‌സില്‍ നേരിട്ട ആദ്യ രണ്ട് പന്തുകളും സിക്സറുകള്‍ തൂക്കി ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ അങ്ങിനെ ബാറ്റ് ചെയ്യുന്ന ആദ്യ ഓപ്പണര്‍ സ്ഥാനം രോഹിത് നേടി. കാണ്‍പൂരില്‍ ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് മത്സരത്തില്‍ നാലര സെഷനുകള്‍ ബാക്കിനില്‍ക്കെ, ഇന്ത്യ ഓപ്പണിംഗ്ബാറ്റിംഗ് നടത്തിയപ്പോഴായിരുന്നു രോഹിത് ഈ റെക്കോഡ് കുറിച്ചത്. യശസ്വി ജയ്സ്വാള്‍ ആദ്യ ഓവറിലെ മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും പന്തുകള്‍ ഹസന്‍ മഹമൂദിനെ ബൗണ്ടറിയിലേക്ക് ഓടിച്ചപ്പോള്‍ മറുവശത്ത് ഖാലിദ് അഹമ്മദായിരുന്നു രോഹിതിന്റെ പ്രഹരം ഏറ്റുവാങ്ങിയത്. ഖാലിദിന്റെ ആദ്യപന്ത് പിച്ചില്‍ നിന്നും ഇറങ്ങി Read More…

Sports

രോഹിത്ശര്‍മ്മ അടിച്ചുപറത്തിയ സ്റ്റാര്‍ക്കിനെ ലിവിംഗ്സ്റ്റണും വിട്ടില്ല; ഒരോവറില്‍ അടിച്ചുകൂട്ടിയത് 28 റണ്‍സ്

ലോകത്തെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളായ മൈക്കല്‍ സ്റ്റാര്‍ക്കിന് ഇതുപോലൊരനുഭവം ഇനി കിട്ടാനില്ലെന്നായിരുന്നു ടി20 ലോകകപ്പില്‍ കണ്ടത്. ഇന്ത്യന്‍ നായകന്‍ രോഹിത്ശര്‍മ്മ അദ്ദേഹത്തിന്റെ ഒരോവറില്‍ തകര്‍ത്താടുകയായിരുന്നു. സമാന അനുഭവം ഇന്നലെയും സ്റ്റാര്‍ക്ക് നേരിട്ടു. കിട്ടിയത് ഇംഗ്ളണ്ടിന്റെ ലിയാം ലിവിംഗ് സ്റ്റണില്‍ നിന്നുമായിരുന്നു. ഒരോവറില്‍ സ്റ്റാര്‍ക്ക് വഴങ്ങിയത് 28 റണ്‍സായിരുന്നു. ഈ വര്‍ഷം ആദ്യം ലോകകപ്പില്‍ സ്റ്റാര്‍ക്കിന്റെ ഒരോവറില്‍ 29 റണ്‍സടിച്ച രോഹിതില്‍ നിന്നും കിട്ടിയ അതേ അനുഭവം ഇന്നലെയും കിട്ടി.ഇതുവരെ ടി20 യിലെ ഒരോവറിലെ ചെലവേറിയ ഓസ്ട്രേലിയന്‍ Read More…

Sports

ടി 20 ലോകകപ്പോടെ ക്രിക്കറ്റ് മതിയാക്കുമോ? വിരമിക്കലിനെക്കുറിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഈ സീസണ്‍ പലര്‍ക്കും ലോകകപ്പിലേക്കുള്ള വാതിലാണ്. ടി20 ലോകകപ്പ് നടക്കാനിരിക്കെ ആരൊക്കെ ടീമിലെത്തുമെന്നതിന് ഐപിഎല്ലിലെ പ്രകടനവും നിര്‍ണ്ണായകമാകും. ടി20 ലീഗില്‍ മുംബൈ ഇന്ത്യന്‍സില്‍ ബാറ്റ്‌സ്മാനായി കഴിവുകള്‍ മെച്ചപ്പെടുത്താനുള്ള തിരക്കിലാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ജൂണില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് രോഹിത്ശര്‍മ്മയുടെ അവസാന ടൂര്‍ണമെന്റ് ആയിരിക്കുമോ എന്ന ആശങ്കയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. എന്നാല്‍ താന്‍ ഉടന്‍ വിരമിക്കാനില്ലെന്ന് താരം വ്യക്തമായി പറയുന്നു. രണ്ടു ലോകകപ്പുകള്‍ മുന്നിലുള്ളപ്പോള്‍ ഒരു കിരീടമെങ്കിലും നേടണമെന്ന ആഗ്രഹം അദ്ദേഹത്തില്‍ ഇപ്പോഴും Read More…

Sports

മുംബൈ ഇന്ത്യന്‍സില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നു ; ഫ്രാഞ്ചൈസിയില്‍ അതൃപ്തനായി രോഹിത് ശര്‍മ്മ

മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റിംഗ് താരം രോഹിത് ശര്‍മ്മ 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷം ഫ്രാഞ്ചൈസി വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മൂന്‍ നായകന്‍ ഫ്രാഞ്ചൈസിയില്‍ കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്ന രീതിയില്‍ അതൃപ്തനാണെന്നാണ് വിവരം. ഈ സീസണില്‍ തന്നെ മാറ്റി ഹര്‍ദികിനെ നായകനാക്കിയതില്‍ രോഹിത് ശര്‍മ്മയ്ക്ക് വലിയ അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പാണ്ഡ്യയുടെ നേതൃത്വം മുംബൈയുടെ ഡ്രസ്സിംഗ് റൂമില്‍ വിള്ളലുണ്ടാക്കിയെന്നും ഒരു കളി പോലും ജയിക്കാത്തത് അവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയെന്നും അറിയുന്നു. മുംബൈ ഇന്ത്യന്‍സിന്റെ ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം ഒട്ടും Read More…

Sports

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ഡെക്കായി; മോശം റെക്കോഡില്‍ ദിനേശ് കാര്‍ത്തിക്കിനൊപ്പം രോഹിത്

മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ തലവേദന സമ്മാനിച്ചുകൊണ്ടാണ് ഇന്നലെ രാജസ്ഥാന്‍ റോയല്‍സ് തകര്‍പ്പന്‍ ജയം നേടിയത്. തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും പരാജയപ്പെട്ടതോടെ മുംബൈ ഇന്ത്യന്‍സും നായകന്‍ ഹര്‍ദിക് പാണ്ഡ്യയും രൂക്ഷമായ ട്രോളുകള്‍ക്കാണ് ഇരയാകുന്നത്. അതിനിടയിലാണ് ഇന്നലെ ടീമിന്റെ മൂന്‍ നായകന്‍ രോഹിത് ശര്‍മ്മ ഡക്കായി ആദ്യ ഓവറില്‍ പുറത്തു പോയതും. ഈ പുറത്താകലിലൂടെ രോഹിത് ഐപിഎല്ലിന്റെ ഒരു മോശം റെക്കോഡ് ബുക്കിലേക്കും ചെന്നു കയറി. ന്യൂസിലന്റ് താരം ട്രെന്റ്‌ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഗോള്‍ഡന്‍ ഡക്കിന് പുറത്തായി. Read More…