Oddly News

ജോലി റോബോട്ട് നായയെ നടക്കാൻ കൊണ്ടുപോകണം, ശമ്പളം മണിക്കൂറിന് 1,900 രൂപ! ആളെ തപ്പി സ്റ്റാർട്ടപ്പ്!

റോബോട്ട് നായ്ക്കളെ തെരുവിലൂടെ നടത്തുന്നതിനായി മനുഷ്യർക്ക് മണിക്കൂറിൽ 20 ഡോളർ (ഏകദേശം 1,900 രൂപ) പ്രതിഫലം നൽകി അമേരിക്കൻ സ്റ്റാർട്ടപ്പായ ‘ഡൈമൻഷണൽ’ (Dimensional). യഥാർത്ഥ ലോകത്തെ ചുറ്റുപാടുകളിലൂടെ സഞ്ചരിക്കാൻ നാല് കാലുള്ള ഈ എഐ (AI) മെഷീനുകളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പരീക്ഷണം. സാൻഫ്രാൻസിസ്കോയിലെ തെരുവുകളിൽ പ്രതിദിനം 4 മുതൽ 6 മണിക്കൂർ വരെ റോബോട്ട് നായ്ക്കളെ കൊണ്ട് നടക്കാൻ സാധിക്കുന്ന ആളുകളെയാണ് കമ്പനി ആവശ്യപ്പെടുന്നത്. ഇതിനായി മുൻപരിചയം ആവശ്യമില്ലെന്നും ആവശ്യമായ നിർദ്ദേശങ്ങളും റോബോട്ടിനെയും നൽകുമെന്നും ജോലി Read More…

Featured Good News

“ഓ മൈ ഗോഡ്!”: 12 വർഷം തളര്‍ന്നു കിടന്ന യുവതി റോബോട്ടിക് സഹായത്തോടെ സ്വന്തം കാലിൽ നടന്നു ! വികാരനിർഭരമായ വീഡിയോ വൈറൽ

2014 മുതൽ പക്ഷാഘാതം ബാധിച്ച് ജീവിക്കുന്ന ലെബനൻ സ്വദേശിനിയായ ജെസ്സിക്ക തവിൽ, റോബോട്ടിക് എക്സോസ്ലെറ്റണിന്റെ സഹായത്തോടെ എഴുന്നേറ്റുനിന്ന് ചുവടുകൾ വെച്ചപ്പോൾ സന്തോഷത്താല്‍ അവര്‍ വിളിച്ചുപോയി, എന്റെ ദൈവമേ…. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോയിൽ, ‘ഈവ്’ (Eve) എന്ന് പേരിട്ടിരിക്കുന്ന ഉപകരണം നൽകുന്ന സഹായത്തോടെയുള്ള അവളുടെ ചലനങ്ങളും അതിലുള്ള അവളുടെ പ്രതികരണവുമാണ് ഉള്ളത്. നട്ടെല്ലിന് പരിക്കേറ്റ ആളുകൾക്ക് സാങ്കേതികവിദ്യ എങ്ങനെ പുതിയ സാധ്യതകൾ തുറന്നുനൽകുന്നു എന്നതിന്റെ ഉദാഹരണമാണിത്. തന്റെ 16-ാം വയസ്സിലാണ് ജെസ്സിക്കയുടെ ജീവിതത്തിൽ വഴിതിരിവുണ്ടാക്കിയ വാഹനാപകടം. നട്ടെല്ലിന് Read More…

Oddly News

ഹണി റോസിനൊക്കെ ഭീഷണിയാകുമോ? ബോഡിഗാർഡുമായി വന്ന് ഉദ്ഘാടനം കളറാക്കി റോബോട്ട്: തകർപ്പൻ ഡാൻസ് വൈറല്‍- വീഡിയോ

മധ്യപ്രദേശിലെ ഉജ്ജയിനിൽ നടന്ന സാാൻഡ്‌വിച്ച് ഷോപ്പിന്റെ ഉദ്ഘാടനം ഹ്യൂമനോയിഡ് റോബോട്ടിന്റെ സാന്നിധ്യം കൊണ്ട് തികച്ചും വ്യത്യസ്തമായ അനുഭവമായി മാറി. പരമ്പരാഗത പൂജയിൽ പങ്കെടുത്ത റോബോട്ട് അതിഥികളെ അഭിവാദ്യം ചെയ്യുകയും തകർപ്പൻ ഡാൻസ് കളിക്കുകയും ചെയ്തു. ഓഗസ്റ്റ് 23 ഞായറാഴ്ച ഉജ്ജയിനിലെ പുതിയ സാൻഡ്‌വിച്ച് ഷോപ്പ് തുറക്കുന്നതിനിടെയാണ് ഈ വേറിട്ട സംഭവം നടന്നത്. നിലയ് എന്ന എക്സ് ഉപയോക്താവ് പങ്കുവെച്ച ഈ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി. ഇൻഡോർ ആസ്ഥാനമായുള്ള ബിദ്യുത് ഇന്നൊവേഷൻ എത്തിച്ച ഈ ഹ്യൂമനോയിഡ് Read More…

Oddly News

ഓഫീസിൽ കയറി ജീവനക്കാരെ തല്ലി റോബോട്ട്! ഒടുവിൽ മാസ്സ് ‘കുങ്ഫു’ പോസും; ചിരിയടക്കാനാവാതെ സോഷ്യൽ മീഡിയ

കഴിഞ്ഞ ഏതാനും മാസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകൾ കാണുമ്പോൾ, ഹ്യൂമനോയിഡ് റോബോട്ടുകൾ മനുഷ്യരെ അടിക്കുന്നതും തർക്കിക്കുന്നതും ആക്രമിക്കുന്നതുമെല്ലാം നമ്മൾ പതിവായി കാണുന്ന കാര്യങ്ങളായി മാറിയിരിക്കുന്നു. എന്നാൽ മനുഷ്യരെ ആക്രമിച്ച ശേഷം ഒരു റോബോട്ട് ‘കുങ്ഫു’ മുദ്ര കാണിക്കുന്നത് തീർച്ചയായും ഇതാദ്യത്തെ സംഭവമായിരിക്കും! കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും ഇന്തോനേഷ്യയിൽ നിന്നുള്ളതെന്ന് പറയപ്പെടുന്ന, കൗതുകമുണർത്തുന്ന ഒരു വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ ഒരു റോബോട്ട് ഓഫീസിലെ ജീവനക്കാരെ ആക്രമിക്കുന്നതും തുടർന്ന് കുങ്ഫു പോസ് ചെയ്യുന്നതും കാണാം. ഒരു ഓഫീസിൽ Read More…

Oddly News

ഡാൻസും ബോക്സിങ്ങും കുങ്ഫുവും; മനുഷ്യനെ വെല്ലുന്ന മെയ്‌വഴക്കം; ചൈനീസ് റോബോട്ടുകളുടെ പ്രകടനം, വീഡിയോ വൈറൽ

ഹാംഗ്‌ഷൂവിലെ യൂണിട്രീ റോബോട്ടിക്‌സ് ഫാക്ടറിയിൽ മുൻനിരയിൽ തന്നെയായിരുന്നു ജർമ്മൻ ചാൻസലർ ഫ്രീഡ്രിച്ച് മെർസിന്റെ സ്ഥാനം. അവിടെ 1.3 മീറ്റർ ഉയരമുള്ള ഹ്യൂമനോയിഡ് മെഷീനുകൾ ഒരുമിച്ച് കുങ് ഫു പയറ്റുന്നതും, ബോക്സിംഗ് മത്സരത്തിൽ ഏർപ്പെടുന്നതും അദ്ദേഹം അത്ഭുതത്തോടെ നോക്കിനിന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ചൈനയുടെ സ്പ്രിംഗ് ഫെസ്റ്റിവൽ ഗാലയിൽ ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിച്ച അതേ അഭ്യാസപ്രകടനങ്ങളായിരുന്നു അവ. പ്രകടനത്തിന് ശേഷമുള്ള കൈയടികളേക്കാൾ പ്രാധാന്യം അർഹിക്കുന്നത് മറ്റൊരു കാഴ്ചയായിരുന്നു. മെർസ് ഒരു റോബോട്ടിക് ഭാഗം കയ്യിലെടുത്ത് അത് സൂക്ഷ്മമായി പരിശോധിച്ചു. Read More…