ബംഗളുരുവിൽ പ്രാവുകളെ ഉപയോഗിച്ച് വീടുകളുടെ പൂട്ട് തകർത്ത് മോഷണം നടത്തുന്ന 38-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പരിവാള മഞ്ഞ എന്നറിയപ്പെടുന്ന “ മഞ്ജുനാഥ്” എന്ന യുവാവാണ് അറസ്റ്റിലായത്. ഹൊസൂർ സ്വദേശിയാണെങ്കിലും ബംഗളൂരുവിലെ നാഗരത്ത്പേട്ടയിലാണ് ഇയാൾ താമസിക്കുന്നത്. നഗരത്തിലുടനീളം നടത്തിയ 50 മോഷണങ്ങൾക്കെങ്കിലും ഉത്തരവാദി ഇയാളാണെന്നാണ് അധികൃതർ കരുതുന്നത്. കാരണം മുമ്പ് കണ്ടതിൽ നിന്ന് വ്യത്യസ്തമായിരുന്നു മഞ്ജുനാഥിന്റെ രീതി. മോഷണം നടത്താനായി തിരഞ്ഞെടുക്കുന്ന വീടുകളിൽ മോഷണത്തിന് മുന്നേ ഇയാൾ പ്രാവുകളെയും കൂടെകൊണ്ടുപോകുമായിരുന്നു. സെക്യൂരിറ്റി ജീവനക്കാരില്ലാത്ത ബഹുനില കെട്ടിടങ്ങളിലായിരുന്നു ഇയാളുടെ Read More…
Tag: robbery
മോഷണം നടത്തിയ വീട്ടിലെ ജോലികള്‍ ചെയ്തു, ഉടമയ്ക്ക് ഭക്ഷണമുണ്ടാക്കി; ഒടുവിൽ ഒരു കുറിപ്പുമായി കള്ളൻ!
ഒരു വീട്ടില്‍ കള്ളന്‍ കയറിയാല്‍ ആ വീട്ടിലുള്ള വില പിടിപ്പുള്ള വസ്തുക്കളെല്ലാം സ്വന്തമാക്കി ആ വീട് മുഴുവന്‍ അലങ്കോലപ്പെടുത്തിയട്ട് പോകുന്നതാണ് പതിവ്. എന്നാല്‍ ഇതിന് വ്യത്യസ്തമായി വെയില്‍സിലെ തെക്ക് കിഴക്കന്‍ മേഖലയില്‍ മോണ്‍മൗത്ഷയര്‍ പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന ഒരു വീട്ടില്‍ കടന്നു കയറിയ ഒരു കള്ളന്‍ മോഷണത്തിന് ശേഷം അവിടുത്തെ ജോലികളെല്ലാം ഭംഗിയായി ചെയ്ത് വച്ചതിന് ശേഷമാണ് അവിടെനിന്ന് മടങ്ങിയത്. ഡാമിയന്‍ വോനിലോവിക് എന്ന 36 കാരനാണ് ഈ കഥയിലെ നായകന്‍. വീട്ടുടമയായ സത്രീ അവിടെ ഇല്ലാത്ത സമയത്തായിരുന്നു Read More…
സ്‌കൂളില്‍ നിന്നും മടങ്ങിയ 12 കാരനെ കൊള്ളയടിക്കാന്‍ നോക്കി ; കാലില്‍ ടാറ്റൂ അടിച്ച യുവതിയെ തെരഞ്ഞ് പോലീസ്
സ്‌കൂളില്‍ നിന്നും മടങ്ങുമ്പോള്‍ പന്ത്രണ്ട് വയസ്സുള്ള കുട്ടിയെ കൊള്ളയടിക്കാന്‍ ശ്രമിക്കുകയും ക്രൂരമായി മര്‍ദ്ദിച്ച കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കറുത്ത വസ്ത്രം ധരിച്ച യുവതിയെ തെരയുന്നു. ബ്രിട്ടനില്‍ നടന്ന സംഭവത്തില്‍ പോലീസിന് ആകെ കിട്ടിയിട്ടുള്ള അടയാളം ടാറ്റു അടിച്ച യുവതി എന്നതാണ്. കേംബ്രിഡ്ജ്‌ഷെയറിലെ പീറ്റര്‍ബറോയിലെ ഒരു വ്യാവസായിക പ്രദേശത്ത് വെച്ചായിരുന്നു സംഭവം. ഒരു ഇടവഴിയില്‍ വച്ച് രണ്ട് സ്ത്രീ അക്രമികള്‍ സമീപിച്ചപ്പോള്‍ മൊബൈല്‍ ഫോണും സ്‌കൂള്‍ ബാഗും നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് 12 വയസ്സുകാരനെ തറയിലേക്ക് തള്ളിയിടുകയായിരുന്നു. ഇരുവരും Read More…
മോഷണശ്രമം തടയുന്നതിനിടെ അമേരിക്കന്‍ ടെലിവിഷന്‍ നടന്‍ ജോണി വാക്ടര്‍ വെടിയേറ്റ് മരിച്ചു
ജനറല്‍ ഹോസ്പിറ്റലിലെ അഭിനയത്തിലൂടെ പ്രശസ്തനായ നടന്‍ ജോണി വാക്ടര്‍ ശനിയാഴ്ച രാവിലെ ലോസ് ഏഞ്ചല്‍സില്‍ വെടിയേറ്റ് മരിച്ചു. മോഷണശ്രമം തടയുന്നതിനിടയിലാണ് നടനെ മൂന്ന് കള്ളന്മാരില്‍ ഒരാള്‍ വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ താരത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. പുലര്‍ച്ചെ 3:30 ഓടെ, 37 കാരനായ നടനും ഒരു സഹപ്രവര്‍ത്തകനും വെസ്റ്റ് പിക്കോ ബൊളിവാര്‍ഡിലും സൗത്ത് ഹോപ്പ് സ്ട്രീറ്റിലും ഇരിക്കുമ്പോള്‍, മുഖംമൂടി ധരിച്ച മൂന്ന് മോഷ്ടാക്കള്‍ കാറില്‍ നിന്ന് ഒരു കാറ്റലറ്റിക് കണ്‍വെര്‍ട്ടര്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നത് Read More…
രാജ്യത്തെ ഏറ്റവും വലിയ കവര്‍ച്ചകളില്‍ ഒന്ന് ; 18 കിലോ സ്വര്‍ണ്ണവും വജ്രവുമായി 25 കോടിയുടെ മോഷണം
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് നടന്ന ഏറ്റവും വലിയ കവര്‍ച്ചകളില്‍ ഒന്നില്‍ മൂന്ന് പ്രതികളെ ഛത്തീസ്ഗഡില്‍ നിന്നും അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ബോഗല്‍ ഏരിയയിലെ ഒരു ആഭരണക്കടയില്‍ നിന്നും 25 കോടിയുടെ കവര്‍ച്ചയാണ് നടന്നത്. പ്രതികളില്‍ നിന്നും പോലീസ് വന്‍തോതില്‍ സ്വര്‍ണ്ണം കണ്ടെത്തി. ലോകേഷ് ശ്രീവാസ്തവ, ശിവ ചന്ദ്രവംശി, പേര് വെളിപ്പെടുത്താത്ത വ്യക്തി എന്നിങ്ങനെ പ്രതികളെ തിരിച്ചറിഞ്ഞതായി ബിലാസ്പൂര്‍ പോലീസ് സൂപ്രണ്ട് സന്തോഷ് സിംഗ് പറഞ്ഞു. 12.50 ലക്ഷം രൂപ പണമായും 18 കിലോയിലധികം സ്വര്‍ണവും വജ്രവും പ്രതികളില്‍ Read More…