Celebrity

‘ഇത് ഉമ്മൻചാണ്ടിയുടെ വിജയം; മകനെ ഒഴിവാക്കാൻ രാഹുൽ സകല ശ്രമവും നടത്തി, കല്ലറയിൽ അഭിനയിച്ചുതകർത്തു’

 രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഉമ്മൻചാണ്ടിയുടെകൂടി വിജയമെന്ന് യുവനടി റിനി ആൻ ജോർജ്. രാഹുൽ മാങ്കൂട്ടത്തിലിനെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി താരതമ്യം ചെയ്യുന്നത് ശരിയാണോ എന്ന ചോദ്യവുമായാണ് റിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്.  സ്വയം അഭിനയിച്ച് ഉമ്മൻ ചാണ്ടിയായി അവരോധിക്കാൻ രാഹുൽ നാടകം നടത്തുകയാണ്. കോൺഗ്രസിനെ തോൽപ്പിക്കുകയല്ല തന്റെ ലക്ഷ്യം. കോൺഗ്രസിന്റെ അന്തസ്സിനെ നശിപ്പിക്കുന്ന ഹിംസാത്മകമായ പ്രവണതകളെ ഇല്ലാതാക്കുകയാണെന്ന് റിനി ഫേസ്ബുക്കിൽ കുറിച്ചു. ഇതിൽ ഏറ്റവും ആനന്ദിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ ആത്മാവ് ആയിരിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. യൂത്ത് Read More…

Celebrity

‘രാഹുലിനെ തൊട്ടുകളിച്ചാല്‍ കൊന്നുകളയും’; റിനി ആന്‍ ജോര്‍ജിന് ഭീഷണി

ലൈംഗികപീഡന ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ മോശമായി പെരുമാറിയെന്ന് ആദ്യമായി തുറന്നുപറഞ്ഞ നടി റിനി ആന്‍ ജോര്‍ജിന് ഭീഷണി. രണ്ടുപേര്‍ വീടിനു മുന്നിലെത്തി ഭീഷണിപ്പെടുത്തിയതായി റിനി പറഞ്ഞു. രാഹുലിനെ തൊട്ടുകളിച്ചാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. നടി പൊലീസില്‍ പരാതി നല്‍കി. ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിന്റെ റിപ്പോർട്ട് തേടിയ ഹൈക്കോടതി, കേസ് ഡയറി ഹാജരാക്കാനും നിർദ്ദേശിച്ചു. പൂർണമായും കേൾക്കാതെ ഒരാളും അറസ്റ്റ് ചെയ്യപ്പെടരുതെന്നും കോടതി വാക്കാൽ പറഞ്ഞു. ബലാത്സംഗ കേസിൽ Read More…

Celebrity Featured

രാഹുല്‍ ഈശ്വര്‍ എന്നെയും ക്രൂരമായി തേജോവധം ചെയ്‌തു: റിനി ആന്‍ ജോര്‍ജ്‌

കൊച്ചി: തനിക്കെതിരേയും വളരെ മോശമായ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ച ആളാണു രാഹുല്‍ ഈശ്വറെന്നും നിരന്തരമായി സ്‌ത്രീകളെ അധിക്ഷേപിക്കുന്ന ഇയാളെ വെറുതെ വിട്ടയയ്‌ക്കരുതെന്നും യുവനടി റിനി ആന്‍ ജോര്‍ജ്‌. ലൈംഗിക അതിക്രമത്തിനു ഇരയായ സ്‌ത്രീകള്‍ ഇനി പരാതിയുമായി മുന്നോട്ടു വരാതിരിക്കാനാണു രാഹുല്‍ ഈശ്വറിനെപ്പോലുള്ളവര്‍ സൈബര്‍ അധിക്ഷേപം നടത്തുന്നതെന്നും റിനി പറഞ്ഞു.രാഹുല്‍ ഈശ്വറിനെതിരേ താന്‍ പരാതി നല്‍കിയിട്ടും ആ കേസില്‍ ഒന്നും സംഭവിക്കാത്തതില്‍ തനിക്കു പ്രതിഷേധമുണ്ടെന്നു റിനി പറയുന്നു. അതിക്രമത്തിനു ഇരയായ സ്‌ത്രീകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന നിയമം പോലും രാഹുല്‍ Read More…

Celebrity

ഈ രീതിയിലാണങ്കില്‍ എല്ലാം ഞാന്‍ വെട്ടിത്തുറന്നു പറയും, ഭവിഷ്യത്ത്‌ അതീവ ഗുരുതരമായിരിക്കും: നടി റിനി

അതിഭീകരമായ സൈബര്‍ ആക്രമണം താന്‍ നേരിടുകയാണെന്നും ഈ രീതിയിലാണ്‌ കാര്യങ്ങള്‍ മുന്നോട്ട്‌ പോകുന്നതെങ്കില്‍ എനിക്കറിയാവുന്ന മുഴുവന്‍ കാര്യങ്ങളും വെട്ടിത്തുറന്ന്‌ പറയേണ്ടിവരുമെന്നും നടി റിനി ആന്‍ ജോര്‍ജ്‌. അതിന്റെ ഭവിഷ്യത്ത്‌ അതീവ ഗുരുതരമായിരിക്കുമെന്നും അവര്‍ പറഞ്ഞു. സ്‌ത്രീപക്ഷ രാഷ്‌ട്രീയമാണ്‌ താന്‍ എന്നും ഉയര്‍ത്തിപ്പിടിക്കുന്നത്‌. അതിനാലാണ്‌ പറവൂരില്‍ സി.പി.എം. സംഘടിപ്പിച്ച പെണ്‍പ്രതിരോധത്തില്‍ ക്ഷണിച്ചപ്പോള്‍ പങ്കെടുത്തത്‌. സ്‌ത്രീകള്‍ക്കെതിരേയുള്ള സൈബര്‍ ആക്രമണത്തിനെതിരായി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തതിനാല്‍ തന്റെ നിലപാട്‌ വ്യക്‌തമാക്കാന്‍ ഒരു അവസരം കിട്ടി. വര്‍ഗീയതയ്‌ക്കും പിന്തിരിപ്പന്‍ ചിന്താഗതികള്‍ക്കുമെതിരേ ഇനിയും പ്രതികരിക്കും. ഞാന്‍ Read More…

Celebrity

‘ഹോട്ടലില്‍ മുറിയെടുക്കാം, വരണമെന്ന് ആവശ്യപ്പെട്ടു; ‘അതവന്റെ കഴിവ്’, നേതാക്കളോട് പരാതിപ്പെട്ടപ്പോള്‍ മറുപടി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയ ആരോപണങ്ങള്‍ ക്രൈംബ്രാഞ്ചിന് മുന്നിലും ആവര്‍ത്തിച്ച് യുവനടി. രാഹുല്‍ അയച്ച മെസേജുകളുടെ വിവരങ്ങള്‍ അവര്‍ അന്വേഷണ സംഘത്തിന് കൈമാറി. സോഷ്യല്‍ മീഡിയയിലൂടെ മൂന്നരവര്‍ഷം മുന്‍പാണ് രാഹുലുമായി പരിചയത്തിലായതെന്നും, ആദ്യം മുതലേ ഇദ്ദേഹം അശ്ലീല മെസേജാണ് അയച്ചുവെന്നും റിനി വെളിപ്പെടുത്തി. ഇനിയും ശല്യപ്പെടുത്തിയാല്‍ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോള്‍, പോയി പറയൂവെന്നായിരുന്നു മറുപടി. റിനി ആന്‍ ജോര്‍ജ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളെല്ലാം അവര്‍ ആവര്‍ത്തിച്ചു. താന്‍ പലതവണ രാഹുലിനോട് ദേഷ്യപ്പെട്ടെന്നും, ഉപദേശിച്ചിട്ടും ഫലമുണ്ടായില്ലെന്നും നടി Read More…

Lifestyle

‘താന്‍ മുടിഞ്ഞ ഗ്ലാമറാണ്, പൊളിയല്ലേ, എത്രനാളായി നമ്പര്‍ ചോദിക്കുന്നു’; രാഹുലിന്റെ ചാറ്റ് പുറത്ത്

യുവനടിയുടെ ആരോപണം വിവാദമായതിനു പിന്നാലെ പാലക്കാട് എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള തെളിവുകള്‍ പുറത്ത്. രാഹുലിന്റെ ചാറ്റുകളും ശബ്ദസന്ദേശങ്ങളുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രാഹുല്‍ നടത്തിയ ചാറ്റുകള്‍, സന്ദേശങ്ങളിലെ പ്രയോഗങ്ങള്‍ എന്നിവ ദുരുദ്ദേശ്യപരമെന്ന് വ്യക്തമാണ്. 2020 മുതലുള്ള ചാറ്റുകളും ഒടുവില്‍ എംഎല്‍എ ആയശേഷവുള്ള ശബ്ദസന്ദേശവുമാണ് പുറത്തുവന്ന)ത്. തന്നോട് സംസാരിക്കുന്നയാളുടെ സൗന്ദര്യത്തെക്കുറിച്ച് വർണ്ണിക്കുന്നതും സംസാരിക്കുന്നുതും സൗഹൃദത്തിനായുള്ള ശ്രമം നടത്തുന്നതുമായ ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. പല ചാറ്റുകളും ഡേറ്റിങ് ആപ്പുകളിലെന്നപോലെ ലാഘവത്തോടെയുള്ളവയാണ്. ‘താന്‍ മുടിഞ്ഞ ഗ്ലാമറാണ്, താന്‍ പൊളിയാണ്, Read More…