ഇന്ത്യയുടെ പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യയ്ക്കായി 64 ടെസ്റ്റ് മത്സരങ്ങളിൽ കുപ്പായമണിഞ്ഞ ഷമി 27.71 ശരാശരിയിൽ 229 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ആറ് തവണ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കാനും താരത്തിന് സാധിച്ചു. 2023-ൽ ഓവലിൽ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യയ്ക്കായി വെള്ളക്കുപ്പായത്തിൽ കളിച്ചത്. കനത്ത ഹൃദയത്തോടെയും എണ്ണമറ്റ മനോഹരമായ ഓർമ്മകളോടെയുമാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതെന്നും, കരിയറിലുടനീളം പിന്തുണച്ച Read More…
Tag: Retirement
‘അന്നേ തീരുമാനിച്ചത്. ഇനിയൊന്നും നല്‍കാനില്ല’, മെസിയുടെ പ്രഖ്യാപനം വേഗത്തിലാക്കിയത് അച്ഛന്റെ മരണം, ഫുട്ബോൾ ലോകം വിങ്ങിപ്പൊട്ടുന്നു
മയാമി (യു.എസ്.എ.): അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസി രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇനിയൊന്നും നല്‍കാനില്ലെന്ന വാക്കുകളോടെ വിരമിക്കല്‍ കുറിപ്പ് താരം ഇന്നലെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവെക്കുകയായിരുന്നു. 39 വയസുകാരനായ മെസി രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചെങ്കിലും തന്റെ ക്ലബ്ബായ യു.എസിലെ ഇന്റര്‍ മയാമിക്കായി തുടര്‍ന്നും കളിക്കുമെന്ന് അറിയിച്ചു. ഫൈനലിന് ശേഷം ഒരുപാട് ആലോചിച്ചാണ് ദേശീയ ടീമില്‍നിന്ന് വിരമിക്കാന്‍ തീരുമാനിച്ചതെന്നും ഏറെ പ്രയാസകരവും വേദനാജനകവുമായ ഈ തീരുമാനത്തിന് ഇതാണ് ശരിയായ സമയമെന്ന് വിശ്വസിക്കുന്നതായും മെസി കുറിച്ചു. തന്റെ 20 Read More…
36 റൺസിന് ഓൾ ഔട്ടായ നാണക്കേട്, കോലിയും കൈവിട്ടു, ഇന്ത്യയെ രക്ഷിച്ച അജിൻക്യ, ക്യാപ്റ്റനായി ‘രണ്ടാമൂഴം’ മാത്രം, തോൽവിയറിയാത്ത നായകൻ
അജിൻക്യ എന്ന വാക്കിന് കീഴടക്കാന്‍ കഴിയാത്തത് എന്നാണ് അര്‍ത്ഥം. ടെസ്റ്റിലും ഏകദിനത്തിലും ക്യാപ്റ്റനെന്ന നിലയിൽ തോൽവി അറിയാതെയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം അജിൻക്യ രഹാനെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. വ്യാഴാഴ്ച ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം തന്റെ കരിയറിന് തിരശ്ശീലയിടുന്ന കാര്യം ആരാധകരെ അറിയിച്ചത്. 2020-21 ലെ ബോർഡർ ഗാവസ്കർ ട്രോഫിയിലാണ് രഹാനെയുടെ മികച്ച ക്യാപ്റ്റൻസി ലോകം കണ്ടത്. പരുക്കുകൾ മൂലം പ്രമുഖ താരങ്ങൾ പുറത്താകുകയും ഒന്നാം ടെസ്റ്റിലെ തോൽവിക്ക് ശേഷം സ്ഥിരം ക്യാപ്റ്റൻ Read More…
‘രക്തവും ജീവനും നൽകി ഞാന്‍ പോരാടി, എന്റെ സമയം കഴിഞ്ഞു, ഇനി തിരിച്ചുവരവില്ല’; ആവർത്തിച്ച് നെയ്മർ
റിയോ ഡി ജനൈറോ: ബ്രസീൽ ദേശീയ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് സൂപ്പർ താരം നെയ്മർ . അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും 34-ാം വയസ്സിൽ തന്റെ ബ്രസീലിയൻ കരിയർ പൂർണ്ണമായി അവസാനിച്ചുവെന്നും താരം അറിയിച്ചു. കോപ്പ സുഡാമേരിക്കാനയിൽ വെനസ്വേലൻ ക്ലബ്ബ് യൂണിവേഴ്‌സിഡാഡ് സെൻട്രലിനെതിരായ സാന്റോസിന്റെ മത്സരശേഷമാണ് ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ നെയ്മർ തന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയത്. ”ദേശീയ ടീമിനൊപ്പമുള്ള എന്റെ സമയം കഴിഞ്ഞുവെന്ന് ഞാൻ കരുതുന്നു. അവിടെ ഞാൻ ചരിത്രം സൃഷ്ടിച്ചു, Read More…
‘ഇനിമുതല്‍ പിന്നണി ഗായകനായി ഞാന്‍ രംഗത്തുണ്ടാകില്ല’ ; വിരമിക്കല്‍ പ്രഖ്യാപിച്ച് അരിജിത് സിങ്
മുംബൈ: പ്രണയഗാനങ്ങളിലൂടെ ബോളിവുഡില്‍ ഇടംനേടിയ ഗായകന്‍ അരിജിത് സിങ്(38) പിന്നണി ഗാന രംഗത്തുനിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു.സല്‍മാന്‍ ഖാന്റെ ‘ബാറ്റില്‍ ഓഫ് ഗാല്‍വാന്‍’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഗാനമായ ‘മാതൃഭൂമി’ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനമെത്തിയത്. ‘എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍. ശ്രോതാക്കളെന്ന നിലയില്‍ ഇത്രയധികം സ്‌നേഹം തന്നതിന് ഞാന്‍ നിങ്ങളോട് ഓരോരുത്തരോടും നന്ദി പറയുന്നു. ഇനിമുതല്‍ പിന്നണി ഗായകനായി ഞാന്‍ രംഗത്തുണ്ടാകില്ല എന്ന് സന്തോഷത്തോടെ അറിയിക്കുന്നു. ഞാന്‍ ഇത് അവസാനിപ്പിക്കുകയാണ്. ഇതൊരു അത്‌ഭുതകരമായ യാത്രയായിരുന്നു.’- അദ്ദേഹം കുറിച്ചു. ‘നല്ല Read More…
രജനികാന്ത് അഭിനയജീവിതം അവസാനിപ്പിക്കുന്നു? ഇനി 4 ചിത്രങ്ങള്‍ കൂടി മാത്രമെന്ന് റിപ്പോര്‍ട്ടുകള്‍
ഇന്ത്യന്‍ സിനിമയിലെതന്നെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായ രജനികാന്ത് അഭിനയത്തോട് വിട പറയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 46 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ ഹാസനുമായി ഒന്നിക്കുന്ന ഒരു സിനിമയില്‍ രജനികാന്ത് അഭിനയിക്കുന്നുണ്ട്. ഇത് ഉള്‍പ്പെടെ നാല് ചിത്രങ്ങള്‍ കൂടി മാത്രമേ രജനികാന്ത് ഇനി അഭിനയിക്കൂ എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ ഇത് വലിയ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ രജനികാന്തിന്റെയോ അദ്ദേഹത്തിന്‍റെ ടീമിന്റെയോ പ്രതികരണം ഇക്കാര്യത്തില്‍ ഇനിയും വന്നിട്ടില്ല. 74 വയസാതയ രജനികാന്തിന് അദ്ദേഹത്തിന്റെ സ്റൈലിലുള്ള മാസ് Read More…
43 വർഷത്തെ സേവനം, സ്‌കൂൾ അധ്യാപകൻ വിരമിക്കുന്നു; വിട നൽകാൻ ഒരു ഗ്രാമം മുഴുവൻ- വീഡിയോ
ഇൻഡോർ: വിദ്യാഭ്യാസം ലഭിക്കാതെ ആരും ഈ ഗ്രാമത്തില്‍ അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് ഒരദ്ധ്യാപകന്‍ നിരവധി കുട്ടികളുടെ ജീവിതത്തിൽ വെളിച്ചം നിറച്ചു. 43 വർഷം മുൻപ് ഇൻഡോറിലെ ഗാവ്ല ഗ്രാമത്തിൽ അധ്യാപകനായി തന്റെ ദൗത്യം ആരംഭിച്ച നൂർ ഖാൻ എന്ന അധ്യാപകന്റെ വിടവാങ്ങല്‍ ചടങ്ങിന്റെ ഹൃദയസ്പർശിയായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നെറ്റിസൺസിന്റെ ഹൃദയത്തിലും ഇടം നേടി. നൂർ ഖാൻ തന്റെ നിസ്വാർത്ഥമായ പ്രവൃത്തികളിലൂടെ ഗ്രാമത്തിൽ വലിയൊരു വിദ്യാഭ്യാസ വിപ്ലവത്തിന് തിരി കൊളുത്തി. മധ്യപ്രദേശിലെ ഇൻഡോർ ഡിവിഷനിലെ ഖാർഗോൺ ജില്ലക്കാരനായ നൂർ Read More…
‘ഗുരുതരമായി പരിക്കേറ്റില്ലെങ്കില്‍’ തുടരും; റൊണാള്‍ഡോ വിരമിക്കാനൊരുങ്ങുകയാണോ?
2022 ല്‍ ഖത്തറില്‍ നടന്ന അവസാന ഫിഫ ലോകകപ്പ് മുതല്‍, റൊണാള്‍ഡോയില്‍ മറ്റൊരു ലോകകപ്പ് പ്രകടനം അവശേഷിക്കുന്നുണ്ടോ എന്ന് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ച നിലനില്‍ക്കുന്നുണ്ട്. അടുത്ത ടൂര്‍ണമെന്റ് വരുമ്പോള്‍ റൊണാള്‍ഡോയ്ക്ക് 41 വയസ്സ് തികയും. ഈ സാഹചര്യത്തില്‍ യുവേഫ നേഷന്‍സ് ലീഗ് വിജയത്തിന് ശേഷം, പോര്‍ച്ചുഗല്‍ താലിസ്മാന്‍ ഒരു പ്രധാന വിരമിക്കല്‍ സൂചന പങ്കിടുകയാണോ? തനിക്ക് ‘ഗുരുതരമായി പരിക്കേറ്റില്ലെങ്കില്‍’ തുടരാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ”എനിക്ക് ഇതിനകം എത്ര വയസ്സുണ്ടെന്ന് നിങ്ങള്‍ക്കറിയാം, വ്യക്തമായും, ഞാന്‍ തുടക്കത്തേക്കാള്‍ അവസാനത്തോട് Read More…
രണ്ടുലോകകപ്പുകളും ഒരു IPL കിരീടവും ; ഇന്ത്യന്‍ താരം എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു
രണ്ടു ലോകകപ്പുകളില്‍ കപ്പടിച്ച ടീമിന്റെ ഭാഗമായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ്താരം എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. മുതിര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം പിയൂഷ് ചൗളയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അദ്ദേഹം തീരുമാനം വെളിപ്പെടുത്തിയത്. മികച്ച ബാറ്ററും കൂടിയായ ലെഗ് സ്പിന്നര്‍ 2006ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. മൂന്ന് ഫോര്‍മാറ്റിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും വിജയിച്ച ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. മൂന്ന് Read More…









