Oddly News

ആളില്ലാത്ത വയലിന് നടുവില്‍ മക്‌ഡൊണാള്‍ഡ് റസ്‌റ്റോറന്റ്; പക്ഷേ അതിനൊരു കാരണമുണ്ട്

ലോകത്തിലെ ഏറ്റവും തിരിച്ചറിയാവുന്ന ബ്രാന്‍ഡുകളിലൊന്നാണ് മക്ഡൊണാള്‍ഡ്. പ്രശസ്തി നേടാന്‍ അവര്‍ എടുത്തിരുന്ന ആശയം തിരക്കേറിയ സ്ഥലങ്ങളില്‍ റെസ്റ്റോറന്റുകള്‍ തുറക്കുക എന്നതായിരുന്നു. എന്നാല്‍ കാനഡയിലെ ക്യൂബെക്കില്‍ അവര്‍ തുറന്ന റെസ്റ്റോറന്റിന്റെ ആശയം ലോകം മുഴുവനുമുള്ള അവരുടെ ഉപഭോക്താക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്. കൃഷിയിടങ്ങളാല്‍ ചുറ്റപ്പെട്ട ഒരു വയലിന് നടുവിലാണ് അതിന്റെ ക്യൂബെക്കിലെ ചെയിന്‍ സ്ഥാപനത്തിന്റെ അസാധാരണമായ സ്ഥാനം. ഒരാഴ്ച മുമ്പ് തുറന്ന മക്ഡൊണാള്‍ഡ് റെസ്റ്റോറന്റ് ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സെന്റ്-ഫ്രാങ്കോയിസിലെ 8075 അവന്യൂ മാര്‍സെല്‍-വില്ലെന്യൂവില്‍ സ്ഥിതി ചെയ്യുന്ന പുതിയ മക്‌ഡൊണാള്‍ഡ് Read More…

Crime

ഹോട്ടലുകളില്‍ കയറി മൃഷ്ടാന്ന ഭോജനം, പിന്നാലെ ‘ഹൃദയാഘാതം’ അഭിനയിച്ച് പണം നൽകാതെ മുങ്ങും; കള്ളനെ പൊക്കി

റെസ്‌റ്റോറന്റുകളില്‍ കയറി മൃഷ്ടാന്നം ഭുജിച്ച ശേഷം തന്ത്രപൂര്‍വ്വം മുങ്ങുന്ന കള്ളനെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. സ്‌പെയിനിലെ ബ്‌ളാങ്ക മേഖലയില്‍ വെച്ചാണ് 50 കാരനെ പോലീസ് പൊക്കിയത്. പിടികൂടിയതിന് പിന്നാലെ ഇയാളുടെ ഫോട്ടോ ഒരു മുന്നറിയിപ്പായി മേഖലയിലെ റെസ്റ്റോറന്റുകളില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. 20 ലധികം റെസ്റ്റോറന്റുകളില്‍ ഇയാള്‍ തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു. റെസ്‌റ്റോറന്റില്‍ കയറി മൂക്കുമുട്ടെ തട്ടിയിട്ട് ഹാര്‍ട്ട് അറ്റാക്ക് അഭിനയിച്ച് ബില്ല് കൊടുക്കാതെ പോകുന്നതായിരുന്നു ഇഷ്ടന്റെ രീതി. ഡെയ്ലി ലൗഡ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞമാസം Read More…