Featured Spotlight

‘തട്ടിക്കൊണ്ടുപോയി, മതംമാറ്റി വിവാഹം കഴിപ്പിച്ചു’; പാക് കോടതിയില്‍ കരഞ്ഞുവിളിച്ച് ഹിന്ദു ബാലികമാര്‍

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത രണ്ട് ഹിന്ദു പെണ്‍കുട്ടികളെ വീട്ടുകാര്‍ക്കൊപ്പം വിട്ടയക്കാതെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റാന്‍ ടന്‍ഡോ അല്ലാഹ്യാർ ജില്ലാ കോടതി ഉത്തരവിട്ടു. തങ്ങളെ വീട്ടിലേക്ക് അയക്കണമെന്ന് പതിമൂന്നും പതിനാലും വയസ്സുള്ള പെണ്‍കുട്ടികള്‍ കോടതിയില്‍ കരഞ്ഞപേക്ഷിച്ചെങ്കിലും അധികൃതര്‍ തയ്യാറായില്ലെന്ന് സിന്ധി മനുഷ്യാവകാശ സംഘടനയായ സിന്ധ് റിനൈസൻസും പത്രപ്രവർത്തക വീംഗാസും വ്യക്തമാക്കി. കോടതിക്ക് പുറത്ത് മാതാപിതാക്കളെ കെട്ടിപ്പിടിച്ച് പെണ്‍കുട്ടികള്‍ പൊട്ടിക്കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കച്ചി കോലി സമുദായാംഗങ്ങളായ സീത, രൂപി എന്നീ സഹോദരിമാരെ Read More…

Lifestyle

മതപരിവര്‍ത്തനം: നിയമം കൂടുതല്‍ കടുപ്പിക്കാന്‍ ഛത്തീസ്ഗഢ്, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കൂടുതല്‍ ശിക്ഷ

മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമം കൂടുതല്‍കടുപ്പിക്കാന്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍. നിയമസഭയുടെ ശീതകാലസമ്മേളനത്തില്‍ ഇതിനുള്ള ഭേദഗതി അവതരിപ്പിച്ചേക്കും. ഛത്തീസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീകള്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ നീക്കത്തിന് രാഷ്ടീയപ്രാധാന്യമുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കൂടുതല്‍ ശിക്ഷ ലഭിക്കുന്ന ചട്ടങ്ങള്‍ പുതിയ ഭേദഗതിയില്‍ വന്നേക്കും. മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ട് മാസം മുന്‍പ് പ്രാദേശിക അധികൃതര്‍ക്ക് നോട്ടീസ് നല്‍കണമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭേദഗതികള്‍ പ്രാബല്യത്തിലായാല്‍ സമാനമായ സംഭവങ്ങളില്‍ ക്രൈസ്തവ മിഷനറിമാര്‍ക്കെതിരേയും മറ്റും കടുത്തനിയമനടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് അവസരം ലഭിക്കും. വെറും വാക്കുകളുടെ Read More…