Crime

അച്ഛന്‍ കടംവാങ്ങിയ 60000 രൂപ ഈടാക്കാന്‍ ഏഴുവയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി മൂന്ന്​ലക്ഷത്തിന് വിറ്റു

ഗാന്ധിനഗര്‍: ഗുജറാത്തിലെ സബര്‍കാന്ത ജില്ലയില്‍ അച്‌ഛന്‍ കടം വാങ്ങിയ അറുപത്തിനായിരം രൂപ ഈടാക്കാന്‍ ഏഴുവയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി മൂന്ന്‌ ലക്ഷം രൂപയ്‌ക്ക് വിറ്റു. കഴിഞ്ഞ 19-നാണ്‌ സംഭവം പുറംലോകം അറിഞ്ഞത്‌. ഇതുമായി ബന്ധപ്പെട്ട്‌ പോലീസ്‌ മൂന്നുപേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. ശനിയാഴ്‌ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെഏഴ്‌ ദിവസത്തെ പൊലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു. ആരവല്ലി ജില്ലയിലെ മോദസ സ്വദേശികളായ അര്‍ജുന്‍ നാഥ്, ഷരീഫ, മഹിസാഗര്‍ ജില്ലയിലെ ബാലസിനോര്‍ സ്വദേശിയായ ലക്പതി നാഥ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തേക്കുറിച്ച്‌ പൊലീസ്‌ Read More…

Good News

കിടപ്പിലായ ആളെ 6വര്‍ഷം പരിചരിച്ച് ഭാര്യ; സുഖപ്പെട്ടപ്പോള്‍ ഭര്‍ത്താവ് വേറെ കെട്ടി, പിന്നെ സംഭവിച്ചത്…

വാഹനാപകടത്തെ തുടര്‍ന്ന് ആറ് വര്‍ഷത്തോളം കിടപ്പിലായ ഭര്‍ത്താവിനെ പരിചരിച്ച് സുഖപ്പെടുത്തിയ മലേഷ്യന്‍ യുവതിയോട് ഭര്‍ത്താവിന്റെ ക്രൂരത. സുഖം പ്രാപിച്ചതിനു പിന്നാ​ലെ ഭര്‍ത്താവ് അവരെ വിവാഹമോചനം ചെയ്ത് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഭര്‍ത്താവിനെ പരിപാലിച്ചതിലൂടെ സോഷ്യല്‍ മീഡിയയില്‍ അനേകരെ ഫോളോവേഴ്‌സാക്കി മാറ്റിയ നൂറുല്‍ സിയാസ്വാനി എന്ന യുവതിയെയാണ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയത്. വര്‍ഷങ്ങളോളം തന്റെ ഭര്‍ത്താവിന്റെ പരിപാലകയെന്ന നിലയില്‍ തന്റെ ദൈനംദിന ജീവിതം നൂറുല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് അനങ്ങാന്‍ കഴിയാത്ത വിധം കിടക്കയിലായി Read More…