Oddly News

ഫ്ലാറ്റിനു പകരം 19 കോടി മുടക്കി പാർക്കിങ് സ്ഥലം വാങ്ങി; കോടികൾ കൊയ്ത് യുവതി! കോടതിയിലും ജയം

ഡിമാന്റ് കുറവായിരുന്ന സമയത്ത് പാർപ്പിട സമുച്ചയത്തിലെ പാർക്കിങ് സ്ഥലത്തിന്റെ 40 ശതമാനവും ഒരുമിച്ച് വാങ്ങി സാമ്പത്തിക ലാഭം കൊയ്ത് ചൈനീസ് യുവതി. വർഷങ്ങൾക്കുശേഷം ഈ സ്ഥലം വാഹന ഉടമകൾക്ക് വലിയ തുകയ്ക്ക് വിൽക്കുകയും വാടകയ്ക്ക് നൽകുകയും ചെയ്ത യുവതിയുടെ ബിസിനസ് തന്ത്രത്തിന് കോടതിയിലും വിജയം. ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ചാങ്ഷയിലുള്ള റസിഡൻഷ്യൽ കോംപ്ലക്സിലാണ് ‘വു’ എന്ന യുവതി 19.36 കോടി രൂപ (14 ദശലക്ഷം യുവാൻ) മുടക്കി 196 വാഹനങ്ങൾക്കുള്ള പാർക്കിങ് സ്ഥലം ഒറ്റയടിക്ക് സ്വന്തമാക്കിയത്. 2018-ലായിരുന്നു Read More…

Featured Myth and Reality

ചോരക്കറ പുരണ്ട ഐതിഹ്യമുള്ള കോട്ട; മാർക്ക് സക്കർബർഗിന്റെ 440 ഏക്കർ കൊട്ടാരത്തെപ്പറ്റി അറിയാം, ക്രൂരമായ കൊലപാതക കഥ!

മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗ് അയർലൻഡിലെ 440 ഏക്കറിൽ പരന്നുകിടക്കുന്ന ഒരു ചരിത്രപ്രസിദ്ധമായ കോട്ട സ്വന്തമാക്കി. മൈക്കൽ-ജിയാൻകാർല അലെൻ-ബക്ലി ദമ്പതികളിൽ നിന്നാണ് സക്കർബർഗ് സ്‌ട്രാൻകല്ലി കോട്ട (Strancally Castle) വാങ്ങിയത്. ഏകദേശം 20 ദശലക്ഷം മുതൽ 30 ദശലക്ഷം യൂറോ വരെയാണ് ഈ കരാറിന്റെ മൂല്യം പ്രതീക്ഷിക്കുന്നത്. മുൻ ടോറി എം.പി ജോൺ കെയ്‌ലിക്ക് വേണ്ടി 1827-നും 1830-നും ഇടയിലാണ് ഈ ഗാംഭീര്യമുള്ള കോട്ട നിർമ്മിച്ചത്. ഒരു കഥാപുസ്തകത്തിലെന്ന പോലെ തോന്നിപ്പിക്കുന്ന ഈ കൂറ്റൻ മന്ദിരത്തിന് ഭയപ്പെടുത്തുന്ന Read More…

Oddly News

ഓസ്ട്രേലിയയില്‍ സ്വന്തമായി 23 വീടുകള്‍ ; ഇന്ത്യന്‍ യുവാവ് ഇപ്പോഴും താമസിയ്ക്കുന്നത് വാടകയ്ക്ക് !

ഓസ്ട്രേലിയയിലുടനീളം 23 നിക്ഷേപ സ്വത്തുക്കള്‍ (Investment properties) സ്വന്തമായുണ്ടായിട്ടും ഇപ്പോഴും ഒരു വാടക ഫ്‌ലാറ്റില്‍ താമസിക്കുന്ന യുവ ഇന്ത്യന്‍ വംശജനായ നിക്ഷേപകനാണ് പലരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. രവി ശര്‍മ്മ എന്ന 32-കാരനാണ് ഈ ഇന്ത്യന്‍ വംശജന്‍. രവി ശര്‍മ്മ സെര്‍ച്ച് പ്രോപ്പര്‍ട്ടി ബയേഴ്സ് ഏജന്‍സിയുടെ സ്ഥാപകനും 23 പ്രോപ്പര്‍ട്ടികളുടെ ഉടമയുമാണ്. ഏകദേശം 2.5 കോടി ഡോളര്‍ (25 Million USD) മൂല്യമുള്ള പ്രോപ്പര്‍ട്ടികള്‍ ഇദ്ദേഹത്തിനുണ്ട്. സിഡ്നിയിലെ മക്വാറി പാര്‍ക്കിലുള്ള മൂന്ന് ബെഡ്റൂം പെന്റൗസ് അപ്പാര്‍ട്ട്മെന്റിലാണ് ഇദ്ദേഹം ഭാര്യയോടൊപ്പം താമസിക്കുന്നത്. Read More…