Sports

1948-ന് ശേഷം ആദ്യം: രഞ്ജിയിൽ 400 റൺസ് അടിച്ചുകൂട്ടി ചരിത്രമെഴുതി ചിന്മയ് സുതർ

ദിമാപുര്‍: രഞ്‌ജി ട്രോഫി ക്രിക്കറ്റില്‍ റെക്കോഡ്‌ പ്രകടനവുമായി മിസോറാം ബാറ്റര്‍ ചിന്‍മയ്‌ സുതര്‍. നാഗാലാന്‍ഡിനെതിരായ രഞ്‌ജി ട്രോഫി പ്ലേറ്റ്‌ മത്സരത്തില്‍ പുറത്താകാതെ 400 റണ്‍സ് അടിച്ചെടുത്താണ് സുതർ റെക്കോഡ് പുസ്തകത്തിൽ ഇടംനേടിയത്. രഞ്‌ജി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്‌തിഗത സ്‌കോറാണിത്‌. 517 പന്തുകളിൽ നിന്ന് ഏഴ്‌ സിക്‌സറുകളും 46 ഫോറുമടക്കമാണ് താരം 400 റൺ തികച്ചത്. 2022-23 സീസണില്‍ അസമിനെതിരേ 379 റണ്ണെടുത്ത മുംബൈ താരം പൃഥ്വി ഷായെ മറികടന്നാണ്‌ സുതര്‍ രണ്ടാമതെത്തിയത്‌. 1948-49 സീസണില്‍ Read More…

Featured Sports

ഒന്‍പത്‌ മിനിറ്റില്‍ അമ്പത് കടന്നു, 11 പന്തിൽ ഫിഫ്റ്റി! തുടർച്ചയായി എട്ടു സിക്സുകൾ; ചരിത്രം കുറിച്ച് ആകാശ്‌ കുമാര്‍ ചൗധരി; രവി ശാസ്ത്രിയുടെ റെക്കോഡും മറികടന്നു- വീഡിയോ

സൂറത്ത്‌: ഫസ്‌റ്റ് ക്ലാസ്‌ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ചുറിയടിക്കുന്ന താരമായി മേഘാലയയുടെ ആകാശ്‌ കുമാര്‍ ചൗധരി.അരുണാചല്‍ പ്രദേശിനെതിരായ രഞ്‌ജി ട്രോഫി പ്ലേറ്റ്‌ ഗ്രൂപ്പ്‌ മത്സരത്തില്‍ തുടരെ എട്ട്‌ സിക്‌സറടിച്ചാണ്‌ ആകാശ്‌ 50 കടന്നത്‌.ഫസ്‌റ്റ് ക്ലാസ്‌ ക്രിക്കറ്റിലെ ഒരോവറില്‍ ആറ്‌ സിക്‌സറടിക്കുന്ന മൂന്നാമത്തെ മാത്രം താരമാണ്‌. ഗാരി സോബേഴ്‌സും രവി ശാസ്‌ത്രിയുമാണു മുന്‍ഗാമികള്‍. മേഘാലയ ആറിന്‌ 576 റണ്ണെന്ന നിലയില്‍ നില്‍ക്കേ എട്ടാമനായാണ്‌ ആകാശ്‌ ക്രീസിലെത്തിയത്‌. ഇന്നിങ്‌സിലെ 126-ാം ഓവറിലാണു വെടിക്കെട്ട്‌ തുടങ്ങിയത്‌. ഇടംകൈയന്‍ സ്‌പിന്നര്‍ ലിമാര്‍ Read More…

Sports

ഇന്ത്യന്‍ടീമിന് ശക്തമായ താക്കീത് നല്‍കി ശ്രേയസ് അയ്യര്‍; തകര്‍പ്പന്‍ ഇരട്ടശതകവുമായി രഞ്ജിയില്‍

ഇന്ത്യയിലെ തകര്‍പ്പന്‍ മദ്ധ്യനിര ബാറ്റ്‌സ്മാന്‍ എന്നാണ് പേരെങ്കിലും സമീപകാലത്ത് തീരെ ഫോമാകാതെ വന്നത് ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്കുണ്ടാക്കിയിരിക്കുന്ന സമ്മര്‍ദ്ദം ചെറുതൊന്നുമായിരുന്നില്ല. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ കിരീടം നേടിയിട്ടും സ്വന്തം ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തെ റീടെയ്ന്‍ ചെയ്യാന്‍ കൂട്ടാക്കാതിരുന്നതില്‍ ഒരു കാര്യം മോശം ഫോമായിരുന്നു. എന്നാല്‍ എല്ലാറ്റിനും കൂടി രഞ്ജിട്രോഫിയില്‍ ഉജ്വലമായി മറുപടി പറഞ്ഞിരിക്കുകയാണ് ശ്രേയസ് അയ്യര്‍. വ്യാഴാഴ്ച രഞ്ജി ട്രോഫിയില്‍ ഒഡീഷയ്ക്കെതിരെ വെറും 201 പന്തില്‍ 200 റണ്‍സുമായി ശ്രേയസ് അയ്യര്‍ ഏഴുവര്‍ഷത്തെ Read More…