Movie News

ബോളിവുഡ് അരങ്ങേറ്റം വമ്പന്‍ പരാജയം ;  പിന്നീട് 100 കോടി ക്ലബ്ബിലെത്തിയ ഏഴ് ചിത്രങ്ങള്‍

സല്‍മാന്‍ ഖാന്‍ മുതല്‍ കത്രീന കൈഫ് വരെ, ആദ്യ ബോളിവുഡ് ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ട നിരവധി അഭിനേതാക്കളുണ്ട്. താരപുത്രനായ രണ്‍ബീര്‍ കപൂറിന്റേയും ആദ്യ ചിത്രമാണ് സാവരിയ പരാജയമായിരുന്നു. 2007-ലായിരുന്നു ചിത്രം പുറത്ത് ഇറങ്ങിയത്. എന്നാല്‍ അതിനു ശേഷം, രണ്‍ബീര്‍ ബോളിവുഡിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി മാറുകയായിരുന്നു. കൂടാതെ 100 കോടി ക്ലബ്ബില്‍ കയറി ഏഴ് ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ക്രെഡിറ്റില്‍ ഉണ്ടാകുകയും ചെയ്തു. സോനം കപൂറിന്റെ അരങ്ങേറ്റ ചിത്രം കൂടിയായ സഞ്ജയ് ലീലാ ബന്‍സാലി ചിത്രം സാവരിയയ്ക്ക് Read More…

Celebrity

പതിനെട്ടാം വയസ്സില്‍ പഴക്കച്ചവടക്കാരന്‍ ; ഷാരൂഖിന്റെയും അമീര്‍ഖാന്റെ സഹതാരം; ഇപ്പോള്‍ 110 കോടിയുടെ കമ്പനി സ്വന്തം

ബോളിവുഡില്‍, അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയവര്‍ ബോളിവുഡില്‍ വലുതാകുന്നതിന് മുമ്പ് ചെറിയ ജോലികള്‍ ചെയ്തിരുന്നവരാണ്. വന്‍ ബോക്സ് ഓഫീസ് ബ്ലോക്ക്ബസ്റ്ററുകളില്‍ രണ്‍ബീര്‍ കപൂര്‍, ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നതിന് മുമ്പ് പതിനെട്ടാം വയസ്സില്‍ പഴങ്ങള്‍ വിറ്റിരുന്ന ഒരു നടന്‍ കൂടിയുണ്ട്. ബോളിവുഡില്‍ അനേകം ചിത്രങ്ങളില്‍ താരം പ്രവര്‍ത്തിച്ച കുനാല്‍ കപൂര്‍. അന്ന് പഴങ്ങള്‍ വിറ്റു നടന്നയാള്‍ ഇപ്പോള്‍ സിനിമയിലും ബിസിനസിലും താരമാണ്. രംഗ് ദേ Read More…

Movie News

‘രാമായണ’ത്തില്‍ ശ്രീരാമനാകണം, മദ്യപാനവും മാംസാഹാരവും നിര്‍ത്തി രണ്‍ബീര്‍കപൂര്‍ വ്രതത്തില്‍

‘ആനിമലി’ല്‍ കൊല്ലും കൊലയുമായി ക്രൂരനും ദുര്‍ബ്ബലനുമായ കഥാപാത്രത്തെ അവതരിപ്പിച്ച രണ്‍ബീര്‍കപൂര്‍ അടുത്ത സിനിമയില്‍ മര്യാദാപുരുഷോത്തമനായ ശ്രീരാമനെ അവതരിപ്പിക്കാന്‍ സ്വഭാവവും ശീലങ്ങളും പോലും മാറ്റുന്നു. നിതേഷ് തിവാരിയുടെ മാഗ്‌നം ഓപസ് ‘രാമായണി’ല്‍ ശ്രീരാമനെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന താരം മദ്യപാനവും പുകവലിയും മാംസാഹാരവും ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. തന്റെ പൊതു പ്രതിച്ഛായയ്ക്കൊപ്പം ശരിയായ ഒരു ശ്രീരാമ ഭക്തന്‍ എന്ന നിലയില്‍ ഭക്തിയോടും ഭയത്തോടെയും ശുദ്ധിയും വൃത്തിയും ഉള്‍പ്പെടെയുള്ള വ്രതശുദ്ധിയോടെയാണ് സിനിമയുടെ ഭാഗമാകാനാണ് താരം ആഗ്രഹിക്കുന്നത്. ഈ കാര്യം മുന്‍നിര്‍ത്തി രാത്രി വൈകിയുള്ള Read More…

Movie News

രാമായണത്തിലെ സീത; സായ് പല്ലവി രണ്‍ബീറിന്റെ നായികയായി ബോളിവുഡിലേക്ക്, രാവണനായി യാഷ്

സിനിമയില്‍ നിന്നും ദീര്‍ഘകാലമായി ഇടവേളയെടുത്തിരിക്കുന്ന നടി സായ്പല്ലവി മലയാളത്തില്‍ അഭിനയക്കാനൊരുങ്ങുന്നു എന്നതാണ് നടിയുടെ മലയാളി ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന ഏറ്റവും പുതിയ വിവരം. നിവിന്‍ പോളിയുടെ നായികയായി വീണ്ടും മലയാളത്തിലേക്ക് എത്താന്‍ പോകുന്ന നടിയെ പക്ഷേ ബോളിവുഡില്‍ ഉടന്‍ കാണാനാകും. രാമായണം സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും ബോളിവുഡില്‍ കാല്‍ ചവിട്ടാന്‍ പോകുന്ന മറ്റൊരു നടിയായി താരം മാറും. ആനിമല്‍ സിനിമയ്ക്ക് പിന്നാലെ രണ്‍ബീര്‍ കപൂറായിരിക്കും സിനിമയിലെ നായകന്‍. 2024 മാര്‍ച്ചില്‍ ഷൂട്ടിംഗ് തുടങ്ങുന്ന സിനിമയില്‍ സായ് Read More…

Celebrity

‘എനിക്ക് നന്ദി ഒന്നുമില്ലേടേയ്……’ ആലിയയ്ക്ക് നന്ദി പറഞ്ഞ പാപ്പരാസികളോട് പതിവ് ശൈലിയിൽ രൺബീർ

ബോളിവുഡിലെ താരദമ്പതികളാണ്​ ആലിയ ഭട്ടും രൺബീർ കപൂറും. ഇരുവരും ബോളിവുഡിലെ തിരക്കുള്ള അഭിനേതാക്കളുമാണ്. 2022 ഏപ്രിലിൽ അവരുടെ അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലുള്ള ചടങ്ങിൽ വിവാഹിതരായ ആലിയയും രൺബീറും ഇപ്പോൾ അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഘട്ടങ്ങളിലൊന്ന് ആസ്വദിക്കുകയാണ്. 2022 ൽ അവരുടെ മകൾ രാഹയെ സ്വാഗതം ചെയ്യുകയും ചെയ്തു.അടുത്തിടെയായി രൺബീറിന്റെ പേര് മാധ്യമങ്ങളോടുള്ള പരുഷമായ പെരുമാറ്റത്തിന്റെ പേരിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇപ്പോഴിതാ രൺബീറും ആലിയയും കരീന കപൂർ ഖാന്റെയും സെയ്ഫ് അലി ഖാന്റെയും ദീപാവലി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ Read More…

Celebrity

രണ്‍ബീറിനെ ചുംബിച്ച് ആലിയ; ദേശീയ അവാര്‍ഡ് ചടങ്ങിലെ ആരും കാണാത്ത ചിത്രങ്ങള്‍

സഞ്ജയ് ലീല ബന്‍സാലിയുടെ ഗംഗുഭായ് കത്യവാഡിയിലെ അഭിനയത്തിന് ആലിയ ഭട്ടിന് മികച്ച നടിക്കുള്ള 69-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഭര്‍ത്താവും നടനമായ രണ്‍ബീര്‍ കപൂറിനൊപ്പം വിവാഹ സാരിയുടുത്താണ് താരം എത്തിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഭര്‍ത്താവിനരികില്‍ അതീവ സന്തുഷ്ടയായി ഇരിക്കുന്ന ആലിയ ഭട്ടിനെ ചിത്രങ്ങളില്‍ കാണാം. രണ്‍ബീറും വളരെ സന്തോഷവാനായി കാണപ്പെട്ടു. ചടങ്ങിനെത്തിയ ഇരുവരും സെല്‍ഫികള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. അവാര്‍ഡ് സ്വീകരിച്ചതിന് ശേഷം ഇരുവരും എടുത്ത സെല്‍ഫിയില്‍ Read More…

Celebrity

ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ അസ്വസ്ഥയായ വഹീദയെ രക്ഷിച്ച രണ്‍ബീറിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

9-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദി ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയത് അവര്‍ കാത്തിരുന്ന സെലിബ്രിറ്റികളുടെ വരവോടെയാണ്. ചടങ്ങില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആലിയ ഭട്ടും ഭാര്യയ്ക്കൊപ്പം വിജയം പങ്കിടാനെത്തിയ ബോളിവുഡിന്റെ പ്രിയ താരം രണ്‍ബീര്‍ കപൂറുമാണ്. ആലിയ പുരസ്കാരം ഏറ്റുവാങ്ങുന്നത് നേരില്‍ കാണാനായിട്ടാണ് രണ്‍ബീര്‍ എത്തിയത്. ആലിയയുടെ ചിത്രങ്ങള്‍ പകര്‍ത്തിയും ഒരുമിച്ചിരുന്ന് സെല്‍ഫിയെടുത്തുമൊക്കെ രണ്‍ബീറും തിളങ്ങി. ഭാര്യയുടെ വിജയത്തില്‍ ഒപ്പം നില്‍ക്കുന്നവനാകണം ഭര്‍ത്താവ് എന്ന തരത്തില്‍ രണ്‍ബീറിന്റെ ചിത്രങ്ങള്‍ക്ക് ആരാധകര്‍ Read More…

Movie News

രണ്‍ബീര്‍ കപൂര്‍ ധരിച്ച തൊപ്പിയിലെ പേര് ആരുടെതാണ്? അറിയുമോ

PC: Twitterനടി അലിയ ഭട്ടുമായുള്ള അല്‍പ്പം നീണ്ട കാലത്തെ ഡേറ്റിങ്ങിന് ശേഷം 2022 ലായിരുന്നു ആലിയയും രണ്‍ബീറും വിവാഹതിരായത്. അതേവര്‍ഷം തന്നെ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചു. റാഹ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഗണേഷ് ചതുര്‍ഥിയുടെ ഭാഗമായി ഭൂഷന്‍ കുമാറിന്റെ ടി സീരിദ് ഓഫീസ് അടുത്തിടെ രണ്‍ബീര്‍ കപൂര്‍ സന്ദര്‍ശിച്ചിരുന്നു. നേവി ബ്ലൂ നിറത്തിലുള്ള ജീന്‍സും കറുത്ത ഷര്‍ട്ടുമായിരുന്നു താരം ധരിച്ചിരുന്നത് ഒപ്പം ഒരു തൊപ്പിയും ധരിച്ചിരുന്നു. എല്ലവരുടെയും ശ്രദ്ധ പോയത് തൊപ്പിയിലേയ്ക്കായിരുന്നു.കറുത്ത നിറത്തിലുള്ള തൊപ്പിയില്‍ ടെഡി Read More…

Movie News

നീല വസ്ത്രത്തില്‍ ആലിയയെ ചേര്‍ത്ത് പിടിച്ച് രണ്‍ബീര്‍

നീല വസ്ത്രത്തില്‍ ആലിയയെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന രണ്‍ബീറിന്റെ ചിത്രം ശ്രദ്ധ നേടുന്നു. ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും മുംബൈ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. നീല ജാക്കറ്റും അതിന് ചേരുന്ന പാന്റും വെള്ള സ്‌നീക്കറുമാണ് രണ്‍ബീര്‍ ധരിച്ചിരിക്കുന്നത്. വെള്ളടോപ്പും അതിന് ചേരുന്ന ഡ്രൗസറും ഡെനിമിന്റെ ജാക്കറ്റുമാണ് ആലിയ തിരഞ്ഞെടുത്തിരിക്കുന്നത്. ഒപ്പം സ്ലീങ്ങ് ബാഗും വെളുത്ത സ്‌നിക്കറും ആലിയ ധരിച്ചിട്ടുണ്ട്. നീലനിറത്തിലുള്ള വസ്ത്രങ്ങളില്‍ ഇരുവരും വളരെ മനോഹരമായി കാണപ്പെട്ടു. രണ്‍വീര്‍ സിങ്ങിനൊപ്പം Read More…