ആര്‍.ആര്‍.ആറിന്റെ വന്‍ വിജയത്തിന് ശേഷം ലോകം ആകാംഷയോടെ കാത്തിരിക്കുന്ന രാം ചരണ്‍ തേജയുടെ ‘ഗെയിംചേഞ്ചര്‍’ സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഇന്ത്യന്‍ 2 ന് ശേഷം ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ്. വ്യാഴാഴ്ച ഹൈദരാബാദിൽ എസ്എസ് രാജമൗലി പങ്കെടുത്ത ഒരു ചടങ്ങിലാണ് ട്രെയിലർ ഇറങ്ങിയത്. ഷങ്കറിൻ്റെ തെലുങ്കിലേക്കുള്ള ചുവടുവെപ്പാണ് ഈ ചിത്രം. രാം ചരണും ശങ്കറും ഒന്നിക്കുന്ന സിനിമ എന്ന നിലയില്‍ പ്രൊജക്ടിന് മേല്‍ വലിയ പ്രതീക്ഷ നില നില്‍ക്കുന്നുണ്ട്. പുതുവത്സര ട്രീറ്റായിട്ടാണ് Read More…
Tag: Ram Charan
ചെലവ് 75 കോടി, 1000ലധികം നര്‍ത്തകര്‍; ‘ഗെയിംചേഞ്ചര്‍’ സിനിമയുടെ ഗാനരംഗങ്ങള്‍ തകര്‍ക്കും
രാം ചരണിന്റെ വരാനിരിക്കുന്ന ചിത്രമായ ‘ഗെയിം ചേഞ്ചര്‍’ എന്നതിന്റെ ടീസര്‍ ആരാധകരും പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ഒരു തല്‍ക്ഷണ ബ്ലോക്ക്ബസ്റ്ററായി മാറിയതിന് ശേഷം, ഡാലസില്‍ (യുഎസ്എ) അടുത്തിടെ നടന്ന പ്രീ-റിലീസ് ഇവന്റ് ചിത്രത്തെ കൂടുതല്‍ ഹൈപ്പുചെയ്തു. സിനിമയുടെ പാട്ടുകള്‍ക്കായി അണിയറക്കാര്‍ ചെലവഴിച്ചത് 75 കോടി രൂപയാണ്. 70 അടി മലയോര ഗ്രാമ സെറ്റില്‍ 13 ദിവസത്തോളം ജരഗണ്ടി ഗാനം ചിത്രീകരിച്ചു. 600 നര്‍ത്തകര്‍ക്കൊപ്പം എട്ട് ദിവസം ചിത്രീകരിച്ച ഗാനരംഗത്തിന് പ്രഭുദേവയാണ് നൃത്തച്ചുവടുകള്‍ ഒരുക്കിയത്. അശ്വിന്‍-രാജേഷ് Read More…
രാം ചരണ്‍ തേജയുടെ ആരാധകര്‍ ചില്ലറക്കാരല്ല ; ഈ അന്താരാഷ്ട്ര വമ്പന്മാരും താരത്തിന്റെ ഫാന്‍സ്…!
പാന്‍-ഇന്ത്യന്‍ താരമായ രാം ചരണ്‍ തേജയ്ക്ക് ഇന്ത്യയിലുടനീളവും വിദേശത്തുപോലും വലിയ ആരാധകരുണ്ട്. ഇന്ത്യന്‍ സിനിമാ രംഗത്തെ പ്രമുഖരായ നിരവധി താരങ്ങളാണ് നടനെ കുറിച്ച് സംസാരിച്ചിട്ടുള്ളത്. എന്നാല്‍ താരത്തിന്റെ ആരാധകനായി മാറിയിരിക്കുകയാണ് ഈ അന്താരാഷ്ട്ര പ്രശസ്തന്‍. യെവാഡു നടനോടുള്ള ആരാധന പ്രകടമാക്കിയിരിക്കുന്നത് പ്രശസ്ത ബാന്‍ഡായ ദി ‘ചെയിന്‍സ്‌മോക്കേഴ്‌സി’ല്‍ നിന്നുള്ള അലക്‌സാണ്ടര്‍ പാല്‍ ആണ്. രാം ചരണുമായി സഹകരിക്കാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. അടുത്തിടെ ഒരു യുട്യൂബ് പോഡ്കാസ്റ്റില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ രാം ചരണുമായി സഹകരിക്കാന്‍ ചെയിന്‍സ്‌മോക്കേഴ്‌സ് ആഗ്രഹിക്കുന്നു എന്ന് സംഗീത Read More…
വിരാട്‌കോഹ്ലിയുടെ ബയോപിക് വരുമോ? രാംചരണ്‍ തേജ അഭിനയിക്കുമോ?
സ്‌പോര്‍ട്‌സ് ഡ്രാമകളുടേയും സ്‌പോര്‍ട്‌സ് താരങ്ങളുടെ ബയോപികിന്റെയും കാലമാണ് ഇപ്പോള്‍ സിനിമയില്‍. കപിലിന്റെ 1983 ലോകകപ്പ് വിജയവും സച്ചിന്‍ തെന്‍ഡുല്‍ക്കറും ധോനിയും മേരികോമും തുടങ്ങി ശ്രീലങ്കന്‍ ക്രിക്കറ്റ്താരം മുത്തയ്യാ മുരളീധരനില്‍ വരെ അത് എത്തി നില്‍ക്കുകയാണ്. ഇന്ത്യയുടെ മറ്റൊരു മുന്‍നായകന്‍ വിരാട്‌കോഹ്ലിയുടെ ബയോപിക്കിനെകുറിച്ചാണ് ഒടുവില്‍ പറഞ്ഞു കേള്‍ക്കുന്നത്. എന്നാല്‍ കോഹ്ലിയുടെ ബയോപിക്കില്‍ അഭിനയിക്കാന്‍ തെലുങ്ക് സൂപ്പര്‍താരം രാംചരണ്‍ തേജ വരുമോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്. കോഹ്ലിയുടെ ജീവിതം ഒരു പാന്‍ ഇന്ത്യന്‍ സിനിമയായിരിക്കും എന്നുറപ്പാണെന്നിരിക്കെ അത്തരം ഒരു Read More…