ഇന്ത്യക്കാരനുമായുള്ള പ്രണയ സാഫല്യത്തിനായി പാകിസ്താനില്‍നിന്ന് അതിര്‍ത്തി കടന്നെത്തിയ ഇരുപത്തിയഞ്ചുകാരി മെഹ്‌വിഷായുടെ കഥയാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്. മെഹ്‌വിഷ് കാമുകന്‍ റഹ്‌മാനൊപ്പം ജീവിക്കാനാണ് കഴിഞ്ഞ ആഴ്‌ച ഇന്ത്യയിലെത്തിയത്. സാമൂഹിക മാധ്യമത്തിലൂടെയാണ് ഇരുവരും പ്രണയബദ്ധരായത്. ഇസ്ലാമാബാദ് സ്വദേശിയായ മെഹ്‌വിഷിന്റെ 2018-ലെ ആദ്യ വിവാഹം പരാജയമായിരുന്നു. 12 വര്‍ഷം നീണ്ട ബന്ധത്തില്‍ 12, 7 വയസുള്ള രണ്ട് ആണ്‍മക്കളുണ്ട്. രാജസ്‌ഥാനിലെ ബിക്കാനീര്‍ ജില്ലയില്‍നിന്നുള്ള റഹ്‌മാനുമായി സാമൂഹിക മാധ്യമത്തിലൂടെയാണു സൗഹൃദത്തിലായത്. തുടര്‍ന്ന് 2022 മാര്‍ച്ച് 13-ന് വിവാഹിതാകാന്‍ തീരുമാനിച്ചു. മൂന്ന് ദിവസത്തിന് ശേഷം Read More…
Tag: Rajasthan
മൃഗങ്ങള്‍ക്കുവേണ്ടി ഒരു ക്ഷേത്രം; കഴുത്തറ്റുപോയിട്ടും പശുവിനെ സംരക്ഷിച്ച കർഷകനാണ് ദൈവം
ആരാധനാലയങ്ങള്‍കൊണ്ട് സമ്പന്നമാണ് നമ്മുടെ രാജ്യം. അവയെല്ലം മനുഷ്യര്‍ക്കായി നിര്‍മിച്ചവയാണ്. എന്നാല്‍ രാജസ്ഥാനിലെ ജുന്‍ജുനുവില്‍ മൃഗങ്ങള്‍ക്കായി നിര്‍മ്മിച്ച ഒരു ക്ഷേത്രമുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വിശ്വസിച്ചേ പറ്റൂ. ഈ ക്ഷേത്രം മൃഗങ്ങളുടെയും മനുഷ്യരുടെയും കഷ്ടപ്പാടുകള്‍ ലഘൂകരിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഇടമാണ്. സക്ലേ ഗ്രാമത്തില്‍നിന്നുള്ള ബഹുമാന്യനായ സക്ലേ ദാദയ്ക്ക് വേണ്ടിയാണ് ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തിന്റെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.ഗ്രാമത്തിലുള്ള പശുക്കളെ കൊള്ളക്കാര്‍ കൊള്ളയടിച്ചു. അതിനെ വിട്ടുകിട്ടുന്നതിനായി കര്‍ഷകര്‍ കൊള്ളക്കാരോട് യുദ്ധം ചെയ്തു. ആ കര്‍ഷകരില്‍ ഒരാളായിരുന്നു ദാദാ പാലാ സക്ലേ. Read More…
മത്സരത്തിനിടെ വിദേശകളിക്കാരുടെ നിയന്ത്രണം ; തര്‍ക്കിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിംഗ്
ഐപിഎല്‍ 2024-ല്‍ ജയ്പൂരില്‍ നടന്ന ഡല്‍ഹി ക്യാപിറ്റല്‍സും (ഡിസി) രാജസ്ഥാന്‍ റോയല്‍സും (ആര്‍ആര്‍) തമ്മിലുള്ള മത്സരത്തിനിടെ രാജസ്ഥാന്‍ റോയല്‍സ് ടീം വിദേശ കളിക്കാരുടെ നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് ഡല്‍ഹിയുടെ കോച്ച് റിക്കി പോണ്ടിംഗ് മാച്ച് ഒഫീഷ്യലുകളുമായി തര്‍ക്കിച്ചത് മത്സരത്തിന്റെ ചൂട് കൂട്ടി. മത്സരത്തിനിടെ ഒരു വിദേശ താരത്തെ അധികമായി ഇറക്കിയെന്നാരോപിച്ച് രാജസ്ഥാനെ കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിച്ച് പോണ്ടിംഗ് അതൃപ്തി പ്രകടിപ്പിച്ച് ഫോര്‍ത്ത് അമ്പയറെ സമീപിക്കുകയായിരുന്നു. പകരക്കാരനായ ഫീല്‍ഡറായി റോവ്മാന്‍ പവല്‍ എത്തിയതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ഏത് സമയത്തും ഫീല്‍ഡില്‍ Read More…
സാരികളെ പ്രണയിച്ച രാജസ്ഥാനിലെ മഹാറാണി ഗായത്രി ദേവി
രാജസ്ഥാനിലെ മഹാറാണിമാര്‍ അവരുടെ സൗന്ദര്യത്തിനും ചാരുതയ്ക്കും പേരുകേട്ടവരാണ്, പരമ്പരാഗത ഇന്ത്യന്‍ വസ്ത്രമായ സാരിയുടെ രക്ഷാധികാരികളായി കൂടി അവരെ കണക്കാക്കാം. വെറുമൊരു വസ്ത്രത്തിനപ്പുറത്ത് അത് പാരമ്പര്യത്തിന്റെയും പദവിയുടെയും അഭിരുചിയുടെയുമൊക്കെ പ്രതീകമാക്കി രാജകുടുംബങ്ങളില്‍ നിന്നുള്ള ഈ സ്ത്രീകള്‍ സാരിയെ മാറ്റി. സാരിയെ അതിന്റെ അതിമനോഹരമായ രൂപത്തില്‍ സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഇവര്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ജയ്പ്പൂരിലെ മഹാറാണി ഗായത്രി ദേവി സാരിയെ സാംസ്‌ക്കാരിക വസ്ത്രമാക്കി ഉയര്‍ത്തുന്നതില്‍ വലിയ പങ്കു വഹിച്ചയാളാണ്. തന്റെ രാഷ്ട്രീയ ബുദ്ധിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കൂടാതെ സാരിയോടുള്ള ആഴമായ Read More…
വീട്ടുവഴക്കിനെ തുടര്‍ന്നുള്ള പക; ഭര്‍ത്തൃപിതാവ് മരുമകളുടെ മേല്‍ ആസിഡ് ഒഴിച്ചു…!!
വീട്ടുവഴക്കിനെ തുടര്‍ന്നുള്ള പകയില്‍ ഭര്‍ത്തൃപിതാവ് മരുമകളുടെ മേല്‍ ആസിഡ് ഒഴിച്ചു. ഹസ്മത്ത് ബാനോ എന്ന സ്ത്രീ 30 ശതമാനം പൊള്ളലേറ്റ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാജസ്ഥാനിലെ ഹനുമാന്‍ഗഡ് ജില്ലയില്‍ നടന്ന സംഭവത്തില്‍ ഭര്‍ത്തൃപിതാവ് റംസാന്‍ ഖാനും അയാളുടെ ഭാര്യാസഹോദരനുമെതിരേ ഇരയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. റംസാന്‍ പലപ്പോഴും ബാനുവിനോട് വഴക്കിടുകയും ശകാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. റംസാന്‍ ഖാനും ഭാര്യാ സഹോദരന്റെ കുടുംബവും ഇവര്‍ക്കൊപ്പമാണ് താമസിക്കുന്നതെന്ന് ഹസ്മത്ത് ബാനോ പരാതിയില്‍ പറയുന്നു. ഒക്ടോബര്‍ എട്ടിന് ഭര്‍ത്താവ് ഹാരൂണും ബാനുവിന്റെ സഹോദരനും Read More…





