Crime

വീട്ടുവഴക്കിനെ തുടര്‍ന്നുള്ള പക; ഭര്‍ത്തൃപിതാവ് മരുമകളുടെ മേല്‍ ആസിഡ് ഒഴിച്ചു…!!

വീട്ടുവഴക്കിനെ തുടര്‍ന്നുള്ള പകയില്‍ ഭര്‍ത്തൃപിതാവ് മരുമകളുടെ മേല്‍ ആസിഡ് ഒഴിച്ചു. ഹസ്മത്ത് ബാനോ എന്ന സ്ത്രീ 30 ശതമാനം പൊള്ളലേറ്റ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാജസ്ഥാനിലെ ഹനുമാന്‍ഗഡ് ജില്ലയില്‍ നടന്ന സംഭവത്തില്‍ ഭര്‍ത്തൃപിതാവ് റംസാന്‍ ഖാനും അയാളുടെ ഭാര്യാസഹോദരനുമെതിരേ ഇരയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. റംസാന്‍ പലപ്പോഴും ബാനുവിനോട് വഴക്കിടുകയും ശകാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. റംസാന്‍ ഖാനും ഭാര്യാ സഹോദരന്റെ കുടുംബവും ഇവര്‍ക്കൊപ്പമാണ് താമസിക്കുന്നതെന്ന് ഹസ്മത്ത് ബാനോ പരാതിയില്‍ പറയുന്നു. ഒക്ടോബര്‍ എട്ടിന് ഭര്‍ത്താവ് ഹാരൂണും ബാനുവിന്റെ സഹോദരനും Read More…