Crime

റോഡില്‍ കൗമാരക്കാരിയെ അതിക്രൂരമായി ആക്രമിച്ച് തെരുവ് നായ്ക്കൂട്ടം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

രാജസ്ഥാനിലെ അൽവാർ ജില്ലയിൽ റോഡിൽ നടക്കാനിറങ്ങിയ 18 കാരിയെ തെരുവ് നായ്ക്കൂട്ടം ആക്രമിക്കുന്നതിന്റെ അതിദാരുണ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വെള്ളിയാഴ്ച വൈകുന്നേരം ആൾവാറിലെ ജെകെ നഗറിലെ ഒരു തെരുവിലൂടെ നടക്കുന്നതിനിടയിലായിരുന്നു പെൺകുട്ടിയെ തെരുവ് നായ്ക്കൂട്ടം ആക്രമിച്ചത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നവ്യ എന്ന പെൺകുട്ടിക്കാണ് റോഡിലൂടെ ഫോണിൽ സംസാരിച്ചുകൊണ്ട് നടന്നുനീങ്ങുന്നതിനിടയിൽ അപ്രതീക്ഷിത ആക്രമണം നേരിട്ടത്. എട്ട് തവണയോളം പെൺകുട്ടിക്ക് നായ്ക്കളുടെ കടിയേറ്റതായിട്ടാണ് റിപ്പോർട്ട്‌. വൈറലാകുന്ന ദൃശ്യങ്ങളിൽ റോഡിലൂടെ ഫോണിൽ സംസാരിച്ച് Read More…