രാജകൊട്ടാരങ്ങൾ, ആകർഷകമായ സംസ്കാരം, സമ്പന്നമായ പൈതൃകം എന്നിവയ്ക്ക് പേരുകേട്ട രാജസ്ഥാൻ, ഇന്ത്യയിലെ ഏറ്റവും നിഗൂഢമായ ചില സ്ഥലങ്ങളുടെയും വിശ്വാസങ്ങളുടെയും ആസ്ഥാനം കൂടിയാണ്. അത്തരത്തിലുള്ള ഒരു സ്ഥലമാണ് രാജസ്ഥാനിലെ ബാർമർ ജില്ലയിലെ കിരാഡു ക്ഷേത്രം. സങ്കീർണ്ണമായ കൊത്തുപണികളുള്ള ഈ ക്ഷേത്രം “രാജസ്ഥാനിലെ ഖജുരാഹോ” എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ സൂര്യസ്തമായത്തിന് ശേഷം അതിനെ വിജനവും ഭയാനകവുമാക്കുന്ന ഒരു പഴക്കമുള്ള ശാപവും ഈ ക്ഷേത്രത്തിനുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച കിരാഡു ക്ഷേത്രം, ശക്തനായ ഒരു മഹർഷിയുടെ ശാപം മൂലം ഉപേക്ഷിക്കപ്പെടാൻ കാരണമായി Read More…
Tag: Rajasthan
വെറും 13 വയസ്സ് മാത്രമുള്ള ആ പയ്യനെ 1.40 കോടി രൂപയ്ക്ക് സഞ്ജുവിന്റെ രാജസ്ഥാന്‍ ടീമിലെടുത്തു
മൂന്ന് വര്‍ഷം മുമ്പ് ഉപജീവനമാര്‍ഗ്ഗമായിരുന്ന കൃഷിഭൂമി വിറ്റ് 10 വയസ്സുള്ള മകനെ കളിക്കാന്‍ വിട്ടപ്പോള്‍ സഞ്ജീവ് സൂര്യവന്‍ഷി ഓര്‍ത്തില്ല മൂന്ന് വര്‍ഷം കഴിയുമ്പോള്‍ അവന്‍ താന്‍ വിറ്റ ഭൂമിയുടെ പത്തിരട്ടി മൂല്യം ഉണ്ടാക്കുമെന്ന്. മകന്‍ വൈഭവിന്റെ ക്രിക്കറ്റ് അഭിലാഷങ്ങള്‍ക്ക് ഒപ്പം നിന്ന അദ്ദേഹം ഇപ്പോള്‍ ഐപിഎല്ലില്‍ വിലയ്‌ക്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് താരത്തിന്റെ മകനാണ്. ജിദ്ദയില്‍ നടന്ന ഐപിഎല്‍ മെഗാ ലേലത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ദിവസത്തില്‍, 13 വര്‍ഷവും എട്ട് മാസവും പ്രായമുള്ള വൈഭവിനെ 1.10 Read More…
വിവാഹവേദിയിലെ വരന്റെ ആ ആവശ്യത്തിന് മറുപടിയായി കല്യാണം വേണ്ടെന്ന് വച്ച് വധു
രാജസ്ഥാനിലെ സിക്കറിൽ വിവാഹദിനത്തിൽ വരൻ അതിരുകടന്ന സ്ത്രീധനം ആവശ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്തതിനെ തുടർന്ന് കടുത്ത തീരുമാനമെടുക്കാൻ വധു തീരുമാനിച്ചതോടെ വിവാഹം മറ്റൊരു വഴിത്തിരിവിലെത്തി. വിവാഹപ്പന്തലില്‍നിന്ന് വധു മഞ്ജു ജാഖർ നേരെ പോലീസ് സ്റ്റേഷനിലേക്ക് പോയി പരാതി കൊടുത്തു. വിവാഹത്തോടനുബന്ധിച്ചുള്ള പരമ്പരാഗത ഒരു ആചാരമാണ് സംഘർഷത്തിന് കാരണമായത്. ബറാത്തിനെ (കല്യാണ ഘോഷയാത്ര) ഊഷ്മളമായി സ്വീകരിക്കുകയും ജയമാല (മാല കൈമാറ്റം) കുഴപ്പമില്ലാതെ നടക്കുകയും ചെയ്തതോടെ വിവാഹ ചടങ്ങുകൾ സന്തോഷത്തോടെയാണ് ആരംഭിച്ചത്. എന്നാല്‍ വിവാഹ ചടങ്ങില്‍ വധുവും വരനും ഇരിക്കുമ്പോൾ, Read More…
കന്നുകാലികളെ വളര്‍ത്തും, പക്ഷെ പാല്‍ വില്‍ക്കാറില്ല: രാജസ്ഥാനിലെ ആ വിചിത്ര ഗ്രാമം ഇതാണ്
ലോകത്തിലെ ഏറ്റവും ശാന്തസുന്ദരമായ ജീവിതവും കാഴ്ചകളും കാണപ്പെടുന്നത് ഗ്രാമങ്ങളിലാണ്. തിരക്കുപിടിച്ച നഗര ജീവിതത്തില്‍ നിന്ന് വ്യത്യസ്തമായി കൃഷിയിലും കന്നുകാലിവളര്‍ത്തലിലുമാണ് ഇവിടെയുള്ളവര്‍ ശ്രദ്ധ കേന്ദ്രികരിക്കുന്നത്. ഇവയില്‍ നിന്ന് കിട്ടുന്ന വരുമാനംകൊണ്ടാണ് ഗ്രാമീണര്‍ ഉപജീവനം നയിക്കുന്നതും. മിക്ക ആളുകള്‍ക്കും കന്നുകാലികളുള്ളതിനാല്‍ പാലിന്റെ പ്രധാന ഉറവിടവും ഗ്രാമങ്ങളാണ്. ഒന്നുകില്‍ അവര്‍ പാല്‍ കമ്പനികള്‍ക്കോ അവരുടെ ഗ്രാമത്തിലെ ആളുകള്‍ക്കോ വില്‍ക്കാറാണ് പതിവ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായ കാഴ്ചപാടാണ്, രാജസ്ഥാനിലെ സിരോഹി ഗ്രാമവാസികള്‍ക്കുള്ളത്. ഏകദേശം 100 വര്‍ഷം മുമ്പ് ഈ ഗ്രാമം Read More…
രാജസ്ഥാനിലെ ഫ്‌ളോട്ടിംഗ് പാലസിന്റെ കഥ ഇതാണ് ; പതിനെട്ടാം നൂറ്റാണ്ടിന്റെ വാസ്തുവിദ്യാ ചാരുത
ഹവേലികള്‍, കോട്ടകള്‍, അതുല്യമായി രൂപകല്‍പ്പന ചെയ്ത ആരാധനാലയങ്ങള്‍ എന്നിവയാണ് രാജസ്ഥാന് അന്താരാഷ്ട്ര ടൂറിസം മേഖലയില്‍ പെരുമ നല്‍കുന്നത്. ജയ്സാല്‍മീര്‍, ജയ്പൂര്‍, ജോധ്പൂര്‍, ഉദയ്പൂര്‍ തുടങ്ങിയ നഗരങ്ങളില്‍ കാണുന്ന രജപുത്ര ശൈലിയിലുള്ള വാസ്തുവിദ്യ അതിന്റെ അടയാളങ്ങളാണ്. എന്നാല്‍ ജയ്പൂരിലെ മാന്‍ സാഗര്‍ തടാകത്തിന് നടുവില്‍ സ്ഥിതി ചെയ്യുന്ന ജല്‍ മഹലാണ് രാജസ്ഥാനിലേക്കുള്ള വിനോദസഞ്ചാരത്തിന്റെ ഹൈലൈറ്റ്. രജപുത്ര, മുഗള്‍ വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണമായി കണക്കാക്കപ്പെടുന്ന കോട്ട വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുന്ന ഒരു കൊട്ടാരത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന മനോഹര കാഴ്ചയാണ്. Read More…
ഒരു ഇന്ത്യാ- പാക് പ്രണയകഥ; രാജസ്ഥാനിലെ കാമുകനൊത്ത് ജീവിക്കാന്‍ വാഗ കടന്നെത്തി 25കാരി
ഇന്ത്യക്കാരനുമായുള്ള പ്രണയ സാഫല്യത്തിനായി പാകിസ്താനില്‍നിന്ന് അതിര്‍ത്തി കടന്നെത്തിയ ഇരുപത്തിയഞ്ചുകാരി മെഹ്‌വിഷായുടെ കഥയാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്. മെഹ്‌വിഷ് കാമുകന്‍ റഹ്‌മാനൊപ്പം ജീവിക്കാനാണ് കഴിഞ്ഞ ആഴ്‌ച ഇന്ത്യയിലെത്തിയത്. സാമൂഹിക മാധ്യമത്തിലൂടെയാണ് ഇരുവരും പ്രണയബദ്ധരായത്. ഇസ്ലാമാബാദ് സ്വദേശിയായ മെഹ്‌വിഷിന്റെ 2018-ലെ ആദ്യ വിവാഹം പരാജയമായിരുന്നു. 12 വര്‍ഷം നീണ്ട ബന്ധത്തില്‍ 12, 7 വയസുള്ള രണ്ട് ആണ്‍മക്കളുണ്ട്. രാജസ്‌ഥാനിലെ ബിക്കാനീര്‍ ജില്ലയില്‍നിന്നുള്ള റഹ്‌മാനുമായി സാമൂഹിക മാധ്യമത്തിലൂടെയാണു സൗഹൃദത്തിലായത്. തുടര്‍ന്ന് 2022 മാര്‍ച്ച് 13-ന് വിവാഹിതാകാന്‍ തീരുമാനിച്ചു. മൂന്ന് ദിവസത്തിന് ശേഷം Read More…
മൃഗങ്ങള്‍ക്കുവേണ്ടി ഒരു ക്ഷേത്രം; കഴുത്തറ്റുപോയിട്ടും പശുവിനെ സംരക്ഷിച്ച കർഷകനാണ് ദൈവം
ആരാധനാലയങ്ങള്‍കൊണ്ട് സമ്പന്നമാണ് നമ്മുടെ രാജ്യം. അവയെല്ലം മനുഷ്യര്‍ക്കായി നിര്‍മിച്ചവയാണ്. എന്നാല്‍ രാജസ്ഥാനിലെ ജുന്‍ജുനുവില്‍ മൃഗങ്ങള്‍ക്കായി നിര്‍മ്മിച്ച ഒരു ക്ഷേത്രമുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വിശ്വസിച്ചേ പറ്റൂ. ഈ ക്ഷേത്രം മൃഗങ്ങളുടെയും മനുഷ്യരുടെയും കഷ്ടപ്പാടുകള്‍ ലഘൂകരിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഇടമാണ്. സക്ലേ ഗ്രാമത്തില്‍നിന്നുള്ള ബഹുമാന്യനായ സക്ലേ ദാദയ്ക്ക് വേണ്ടിയാണ് ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഈ ക്ഷേത്രത്തിന്റെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.ഗ്രാമത്തിലുള്ള പശുക്കളെ കൊള്ളക്കാര്‍ കൊള്ളയടിച്ചു. അതിനെ വിട്ടുകിട്ടുന്നതിനായി കര്‍ഷകര്‍ കൊള്ളക്കാരോട് യുദ്ധം ചെയ്തു. ആ കര്‍ഷകരില്‍ ഒരാളായിരുന്നു ദാദാ പാലാ സക്ലേ. Read More…
മത്സരത്തിനിടെ വിദേശകളിക്കാരുടെ നിയന്ത്രണം ; തര്‍ക്കിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിംഗ്
ഐപിഎല്‍ 2024-ല്‍ ജയ്പൂരില്‍ നടന്ന ഡല്‍ഹി ക്യാപിറ്റല്‍സും (ഡിസി) രാജസ്ഥാന്‍ റോയല്‍സും (ആര്‍ആര്‍) തമ്മിലുള്ള മത്സരത്തിനിടെ രാജസ്ഥാന്‍ റോയല്‍സ് ടീം വിദേശ കളിക്കാരുടെ നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് ഡല്‍ഹിയുടെ കോച്ച് റിക്കി പോണ്ടിംഗ് മാച്ച് ഒഫീഷ്യലുകളുമായി തര്‍ക്കിച്ചത് മത്സരത്തിന്റെ ചൂട് കൂട്ടി. മത്സരത്തിനിടെ ഒരു വിദേശ താരത്തെ അധികമായി ഇറക്കിയെന്നാരോപിച്ച് രാജസ്ഥാനെ കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിച്ച് പോണ്ടിംഗ് അതൃപ്തി പ്രകടിപ്പിച്ച് ഫോര്‍ത്ത് അമ്പയറെ സമീപിക്കുകയായിരുന്നു. പകരക്കാരനായ ഫീല്‍ഡറായി റോവ്മാന്‍ പവല്‍ എത്തിയതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ഏത് സമയത്തും ഫീല്‍ഡില്‍ Read More…
സാരികളെ പ്രണയിച്ച രാജസ്ഥാനിലെ മഹാറാണി ഗായത്രി ദേവി
രാജസ്ഥാനിലെ മഹാറാണിമാര്‍ അവരുടെ സൗന്ദര്യത്തിനും ചാരുതയ്ക്കും പേരുകേട്ടവരാണ്, പരമ്പരാഗത ഇന്ത്യന്‍ വസ്ത്രമായ സാരിയുടെ രക്ഷാധികാരികളായി കൂടി അവരെ കണക്കാക്കാം. വെറുമൊരു വസ്ത്രത്തിനപ്പുറത്ത് അത് പാരമ്പര്യത്തിന്റെയും പദവിയുടെയും അഭിരുചിയുടെയുമൊക്കെ പ്രതീകമാക്കി രാജകുടുംബങ്ങളില്‍ നിന്നുള്ള ഈ സ്ത്രീകള്‍ സാരിയെ മാറ്റി. സാരിയെ അതിന്റെ അതിമനോഹരമായ രൂപത്തില്‍ സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഇവര്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ജയ്പ്പൂരിലെ മഹാറാണി ഗായത്രി ദേവി സാരിയെ സാംസ്‌ക്കാരിക വസ്ത്രമാക്കി ഉയര്‍ത്തുന്നതില്‍ വലിയ പങ്കു വഹിച്ചയാളാണ്. തന്റെ രാഷ്ട്രീയ ബുദ്ധിയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കൂടാതെ സാരിയോടുള്ള ആഴമായ Read More…