രാഷ്ട്രീയ തിരക്കുകളൊക്കെ മാറ്റിവച്ച് ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ മനംമയക്കുന്ന സൗന്ദര്യം ആസ്വദിച്ചും സ്കൂബ ഡൈവിംഗ് നടത്തിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം ഈ പ്രദേശത്തുനിന്നുള്ള മനോഹരമായ ചിത്രങ്ങളും വീഡിയോകളും നിരന്തരം പങ്കുവെക്കുന്നുണ്ട്. ദ്വീപിലെ പ്രകൃതിഭംഗി, കടലിലെ ജീവജാലങ്ങൾ, ടൂറിസം സാധ്യതകൾ എന്നിവയാണ് അദ്ദേഹം ഇതിലൂടെ എടുത്തുകാണിക്കുന്നത്. തന്റെ ഏറ്റവും പുതിയ സോഷ്യൽ മീഡിയ പോസ്റ്റിൽ, ആൻഡമാൻ ദ്വീപുകളിലെ തന്റെ അനുഭവങ്ങൾ കോർത്തിണക്കിയ ചിത്രങ്ങളും വീഡിയോകളും രാഹുൽ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. ബൈക്കിൽ Read More…
Tag: rahul Gandhi
സതീശന്റെ പട്ടാഭിഷേകത്തില്‍ പുഞ്ചിരിച്ചത് പ്രിയങ്ക; രാഹുലിനെയും സോണിയയേയും മറികടന്ന് പ്രിയങ്ക പിടിമുറുക്കുന്നു ?
വി.ഡി. സതീശനെ അടുത്ത മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതോടെ കേരള രാഷ്ട്രീയ ചരിത്രത്തിൽ ഒരു പുതിയ യുഗമാണ് പിറക്കുന്നത്. സതീശന്റെ ഈ ഉയർച്ച ഉന്നത പദവികൾ ലക്ഷ്യമിടുന്ന ഏതൊരു രാഷ്ട്രീയക്കാരനും വലിയൊരു പാഠമാണ്. നേതൃത്വത്തിന് സ്വന്തം താല്പര്യങ്ങൾ ഉണ്ടായിരുന്നിരിക്കാം, കണക്കുകൾ മറ്റാർക്കോ അനുകൂലമായിരുന്നിരിക്കാം; എന്നാൽ നിരന്തരമായ പ്രവർത്തനത്തിലൂടെയും ജനവിശ്വാസത്തിലൂടെയും നേടിയെടുത്ത രാഷ്ട്രീയ സ്വാധീനമാണ് ഇവിടെ വിജയിച്ചത്. അഞ്ചുവർഷം സതീശൻ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു. ഒടുവിൽ കേരളത്തിന്റെ നാഡിമിടിപ്പ് തിരിച്ചറിഞ്ഞ ജനങ്ങളുടെ വികാരത്തിന് മുന്നിൽ ഹൈക്കമാൻഡിന് വഴങ്ങേണ്ടി വന്നു. ഇത് സതീശന്റെ വിജയം Read More…
‘രാഹുൽ ഗാന്ധിയെ വിവാഹം ചെയ്യാൻ തയാർ’; വാർത്തകളോട് പ്രതികരിച്ച് കങ്കണാ റണൗട്ട്
തന്നെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും ചേര്‍ത്ത് പ്രചരിച്ച വിവാഹ വാർത്തയോട് രൂക്ഷമായിപ്രതികരിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട്. രാഹുൽ ഗാന്ധിയെ കങ്കണ വിവാഹം കഴിക്കുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾക്കെതിരെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം രംഗത്തെത്തിയത്. ഇത്തരം വ്യാജപ്രചാരണങ്ങൾ അങ്ങേയറ്റം ദയനീയമാണെന്ന് കങ്കണ തുറന്നടിച്ചു. രാഹുൽ ഗാന്ധി ബിജെപിയിൽ ചേരുകയാണെങ്കിൽ അദ്ദേഹത്തെ വിവാഹം കഴിക്കാൻ താൻ തയ്യാറാണെന്ന് കങ്കണ പറഞ്ഞതായാണ് പ്രചാരണം നടന്നത്. ആം ആദ്മി പാർട്ടിയിൽ നിന്നും രാഘവ് ഛദ്ദ ബിജെപിയിൽ Read More…
‘രഹസ്യമായി പ്രസവിച്ചു എന്നുവരെ പറഞ്ഞു’; രാഹുൽ ഗാന്ധിയുമായുള്ള ബന്ധത്തെ കുറിച്ച് പൂനം കൗർ
ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയുമായി ബന്ധപ്പെടുത്തി ഉയരുന്ന അഭ്യൂഹങ്ങളിൽ ആദ്യമായി പ്രതികരിച്ച് അഭിനേത്രി പൂനം കൗർ. രാഹുലിനെ കണ്ടത് കൈത്തറി വ്യവസായവുമായി ബന്ധപ്പെട്ട് മാത്രമാണെന്നും അദ്ദേഹവുമായി വ്യക്തിപരമായ യാതൊരു ബന്ധവുമില്ലെന്നും തെലുങ്ക് നടിയായ പൂനം കൗർ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പൂനം മനസ്സ് തുറന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി തന്റെ കൈപിടിച്ചു നടന്നതിനെ മോശമായി ചിത്രീകരിച്ചതിനെ പൂനം വിമർശിച്ചു. താൻ വീഴാൻ പോയപ്പോൾ സഹായിച്ചതായിരുന്നു Read More…
ആ 88 മിനിറ്റ് സംസാരിച്ചതെന്ത്?, മോദി-രാഹുല്‍ കൂടിക്കാഴ്‌ചയില്‍ ആകാംക്ഷ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്‌ച നടത്തിയതിനു പിന്നാലെ അഭ്യൂഹപ്രവാഹം. മുഖ്യ വിവരാവകാശ കമ്മിഷണര്‍ സ്‌ഥാനത്തേക്കു പരിഗണിക്കുന്ന പേരുകള്‍ ചര്‍ച്ച ചെയ്യാനാണ് ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്. പക്ഷേ, കൂടിക്കാഴ്‌ച ഇത്രയും നീണ്ടുനില്‍ക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ചട്ടം അനുസരിച്ച്, പ്രധാനമന്ത്രി, പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന ഒരു കേന്ദ്രമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് വിവരാവകാശ കമ്മിഷന്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍, വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയിലെ പ്രധാന തസ്‌തികകളിലേക്ക് ആളുകളെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമുണ്ട്. ഇത്തവണത്തെ Read More…
‘തോല്‍വികളേറ്റു വാങ്ങാന്‍ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി’ ! 95 തോല്‍വികള്‍, രാഹുലിനെ പരിഹസിച്ച് മാപ്പ് ഇറക്കി BJP
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) നിര്‍ണായക വിജയത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ ആക്രമണം ബിജെപി വെള്ളിയാഴ്ച രൂക്ഷമാക്കി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഗാന്ധിയുടെ ’95 തിരഞ്ഞെടുപ്പ് പരാജയങ്ങള്‍’ കാണിക്കുന്ന ഒരു ഭൂപടം സോഷ്യല്‍ മീഡിയയില്‍ അവര്‍ പോസ്റ്റ് ചെയ്തു. 2004 മുതല്‍ 2025 വരെയുള്ള തിരഞ്ഞെടുപ്പുകളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഗ്രാഫിക് പോസ്റ്റ് ചെയ്ത് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയാണ് പരിഹാസത്തിന് Read More…
നീല ജാക്കറ്റിലുള്ള പെൺകുട്ടിയെ തേടി ഇന്ത്യക്കാർ; രാഹുൽ പറഞ്ഞ ആ അജ്ഞാത ബ്രസീലിയൻ മോഡൽ ആര്?
ന്യൂഡല്‍ഹി: ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരായ ‘വോട്ട് ചോരി’ (വോട്ട് മോഷണം) ആരോപണങ്ങള്‍ ആവര്‍ത്തിക്കാനായി രാഹുല്‍ ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ ഉപയോഗിച്ച ഒരു മോഡലിന്റെ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചൂടുപിടിക്കുന്നത്. ആരാണ് ഈ യുവതി? ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ സ്ത്രീ 22 തവണ വോട്ട് ചെയ്തതായി രാഹുല്‍ അവകാശപ്പെട്ടിരുന്നു. ‘ആരാണ് ഈ സ്ത്രീ? എന്താണ് അവരുടെ പേര്? എവിടെയുള്ളതാണ്? ആര്‍ക്കും അറിയില്ല, എന്നാല്‍ അവര്‍ ഹരിയാണയില്‍ 10 വ്യത്യസ്ത ബൂത്തുകളിലായി 22 തവണ വോട്ട് Read More…
കരീനകപൂര്‍ ഡേറ്റ് ചെയ്യാന്‍ ആഗ്രഹിച്ച മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലര്‍ പൊളിറ്റീഷ്യന്‍ ആരാണ്?
ബോളിവുഡിലെ ഏറ്റവും വിജയകരമായ നടിമാരില്‍ ഒരാളായ കരീന കപൂര്‍. ബോളിവുഡ്താരം സെയ്ഫ് അലിഖാനെ വിവാഹം കഴിച്ച ശേഷംതൈമൂര്‍, ജെ എന്നീ രണ്ട് കുട്ടികളുടെ അമ്മയായി വീട്ടമ്മയുടെ വേഷത്തില്‍ തിരക്കിലാണ്. എന്നാല്‍ സെയ്ഫിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഷാഹിദ് കപൂറുമായി ഏറെ പ്രശസ്തമായ ഒരു പ്രണയത്തില്‍ അകപ്പെട്ടിരുന്നു. പിന്നീട് ഇരുവരും പിരിയുകയും ചെയ്തു. എന്നാല്‍ ജീവിത നായകന്മാരില്‍ കരീന ഡേറ്റ് ചെയ്യാന്‍ ആഗ്രഹിച്ചിരുന്നവരുടെ പട്ടികയില്‍ ഇന്ത്യയിലെ ഏറ്റവും ബ്രഹ്മചാരിയായ രാഷ്ട്രീയനേതാവും ഉണ്ട്. മറ്റാരുമല്ല ഇന്ത്യന്‍ പൊളിറ്റിക്‌സിലെ മോസ്റ്റ് എലിജിബിള്‍ Read More…
എപ്പോഴാണ് വിവാഹം? ആ ചോദ്യം വീണ്ടും; ഞാന്‍ വിവാഹം കഴിച്ചെന്ന് രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധിയുടെ വിവാഹം എപ്പോഴും രാഷ്ട്രീയത്തിലും പുറത്തും ചര്‍ച്ചയാകാറുണ്ട്. അടുത്തകാലത്തും രാഹുലിന്റെ കുടുംബചിത്രത്തിന്റെ വ്യാജഫോട്ടോ പ്രചരിച്ചിരുന്നു. രാഹുല്‍ഗാന്ധിയാകട്ടെ എപ്പോള്‍ വിവാഹം കഴിക്കുമെന്ന ചോദ്യം പലതവണ കേട്ടുമടുത്തയാളാണ്. ഇത്തവണ ശ്രീനഗറില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ഈ ചോദ്യം രാഹുല്‍ വീണ്ടും കേള്‍ക്കേണ്ടിവന്നത്.നേരത്തെ ഈ ചോദ്യം വരുമ്പോള്‍ ‘എനിക്കു ചേര്‍ന്നൊരു പെണ്‍കുട്ടി വരുമ്പോള്‍ വിവാഹം കഴിക്കാമെന്നതായിരുന്നു’ രാഹുലിന്റെ സ്ഥിരം ഉത്തരം. എന്നാല്‍ ഇത്തവണ മറുപടി രാഹുല്‍ മാറ്റിപ്പിടിച്ചു. പല വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു പിന്നാലെയാണ് വിവാഹവുമായി ബന്ധപ്പെട്ട പതിവുചോദ്യം Read More…









