Sports

ദ്രാവിഡ് ഇനി ‘തൊഴില്‍രഹിതനല്ല’; ഐപിഎല്ലിലേക്ക് മടങ്ങിയേക്കും; രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനാകും

ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്നും ഇറങ്ങിയ രാഹുല്‍ദ്രാവിഡ് ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് മടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലിലേക്ക് തിരിച്ചുപോകുന്ന രാഹുല്‍ദ്രാവിഡ് രാജസ്ഥാന്റെ പരിശീലകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്നാണ് സൂചനകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഭാവിയെക്കുറിച്ച് ദ്രാവിഡ് മൗനം പാലിക്കുകയാണ്. ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന് ശേഷം പരിശീലകനെന്ന നിലയിലുള്ള തന്റെ അവസാനത്തെ അഭിസംബോധനയില്‍ പോലും, താന്‍ ഇപ്പോള്‍ ‘തൊഴിലില്ലാത്തയാളാണ്’, ഏത് ഓഫറുകളും സ്വാഗതം ചെയ്യുന്നു എന്നായിരുന്നു ദ്രാവിഡ് തമാശയായി പറഞ്ഞത്. Read More…

Sports

” ജീവിതത്തിലെ ഏറ്റവും മികച്ച ഫോണ്‍ കോള്‍”: 2023-ല്‍ വിരമിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞ കോളിനെക്കുറിച്ച് ദ്രാവിഡ്

ലോകകപ്പ് പ്രതാപം രാജ്യത്തേക്ക് തിരികെ കൊണ്ടുവരിക എന്നത് ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന കാര്യമായിരുന്നു. വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി നടന്ന ടി20 ലോകകപ്പില്‍ ഈ സ്വപ്നം യാഥാര്‍ത്ഥ്യമാകുകയും ചെയ്തു. നേട്ടത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം സന്തോഷിക്കുന്ന ഒരാള്‍ പരിശീലകന്‍ രാഹുല്‍ദ്രാവിഡാണ്. ടെസ്റ്റും ഏകദിനവും ടി20 യുമായി മൂ്ന്ന് തവണ ഫൈനലില്‍ കടന്ന രാഹുല്‍ദ്രാവിഡിന് കരിയറിലെ ഒരു കിരീടമാണ് രോഹിതും കൂട്ടരും നേടിക്കൊടുത്തത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം ഒഴിയാന്‍ ഒരുങ്ങുന്നതിനാല്‍, അദ്ദേഹത്തിന് മറക്കാന്‍ കഴിയാത്ത നിമിഷമാണ് Read More…

Sports

രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയാകാന്‍ ആര് വരും ? ജസ്റ്റിന്‍ ലാംഗര്‍ വന്നേക്കുമോ?

പുരുഷ സീനിയര്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായുള്ള ദ്രാവിഡിന്റെ കരാര്‍ ടി20 ലോകകപ്പിന് ശേഷം അവസാനിക്കാനിരിക്കെ ഇന്ത്യന്‍ ടീമിന്റെ പുതിയ പരിശീലകന്‍ ആരാകുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഐപിഎല്‍ ടീമായ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ (എല്‍എസ്ജി) ഹെഡ് കോച്ച് ഓസ്‌ട്രേലിയക്കാരന്‍ ജസ്റ്റിന്‍ ലാംഗര്‍ വന്നേക്കും എന്നതരത്തില്‍ ഊഹാപോഹങ്ങള്‍ ശക്തമാകുന്നു. ബിസിസിഐ അപേക്ഷ ക്ഷണിച്ചിരിക്കേ ഹെഡ് കോച്ച് സ്ഥാനത്തെക്കുറിച്ച് തനിക്ക് താല്‍പ്പര്യമുണ്ടെന്ന് ലാംഗര്‍ പറഞ്ഞു. ” എനിക്ക് ജിജ്ഞാസയുണ്ട്. പക്ഷേ ഞാനൊരിക്കലും അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. പക്ഷേ ഇന്ത്യന്‍ ടീമിനെ Read More…

Sports

120 റണ്‍സ് അടിച്ചാല്‍ ഗവാസ്‌ക്കറെ പിന്നിലാക്കാം ; രണ്ട് സെഞ്ച്വറിയടിച്ചാല്‍ പരിശീലകന്‍ ദ്രാവിഡും പുറകിലാകും

ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ആറാടിയ ടെസ്റ്റ് പരമ്പര യശസ്വി ജയ്സ്വാള്‍ എന്ന യുവതാരത്തിന്റെ പേരിലാകുംഅറിയപ്പെടുക. മികച്ച ഫോമിലാ താരം നാല് മത്സരങ്ങളില്‍ നിന്ന് 655 റണ്‍സ് നേടി പരമ്പരയിലെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. ഒന്നാം ഇന്നിംഗ്സില്‍ 80 റണ്‍സിന് പുറത്തായ ജയ്സ്വാളിന് ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നഷ്ടമായി. തുടര്‍ന്നുള്ള മത്സരങ്ങളില്‍ അദ്ദേഹം ഫോം നിലനിര്‍ത്തുകയും രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും തുടര്‍ച്ചയായി ഇരട്ട സെഞ്ചുറികള്‍ അടിച്ചുകൂട്ടുകയും ഇന്ത്യയെ പരമ്പരയില്‍ ലീഡില്‍ എത്തിക്കുകയും ചെയ്തു. അതേസമയം, Read More…

Sports

നാഴികക്കല്ല് തികയ്ക്കാന്‍ ഇറങ്ങിയ കോഹ്ലി ഗോള്‍ഡന്‍ ഡക്കായി; പൂജ്യത്തില്‍ സച്ചിനെ മറികടന്നു

ടി20 യില്‍ 12,000 റണ്‍സ് തികയ്ക്കാന്‍ ഇറങ്ങിയ ഇന്ത്യയുടെ സ്റ്റാര്‍ബാറ്റ്‌സ്മാന്‍ വിരാട്‌കോഹ്ലി പക്ഷേ ഇട്ടത് മറ്റൊരു റെക്കോഡ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ആര്‍സിബി) ഫ്രാഞ്ചൈസിയുടെ ഹോം ഗ്രൗണ്ടില്‍ കോഹ്ലി തന്റെ ആദ്യ ഗോള്‍ഡന്‍ ഡക്ക് റെക്കോര്‍ഡ് ചെയ്തു. അഫ്ഗാനിസ്ഥാനെതിരേ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി 20 യില്‍ പൂജ്യത്തിന് പുറത്തായി. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങുമ്പോള്‍ 12,000 ടി 20 റണ്‍സ് തികയ്ക്കാന്‍ ആറ് റണ്‍സ് മാത്രം അകലെയായിരുന്നു കോഹ്ലി. അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാന്‍ എറിഞ്ഞ മൂന്നാം Read More…

Sports

വിരാട്‌കോഹ്ലി ദ്രാവിഡിനെയും മറികടന്നു, ഇനി മുന്നിലുള്ളത് സെവാഗും സച്ചിനും

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ കോഹ്ലി മൂന്‍ നായകനും നിലവിലെ പരിശീലകനുമായ രാഹുല്‍ദ്രാവിഡിന്റെ റെക്കോഡ് മറികടന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് സമ്പാദ്യത്തിലാണ് കോഹ്ലി ദ്രാവിഡിനെ മറികടന്നത്. ഇനി താരത്തിന് മുന്നിലുള്ളത് വീരേന്ദ്ര സെവാഗും സച്ചിന്‍ തെന്‍ഡുല്‍ക്കറുമാണ്. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരമായി മാറിയ കോഹ്ലി 1269 റണ്‍സെടുത്തു. 21 മത്സരങ്ങളില്‍ രാഹുല്‍ ദ്രാവിഡ് 1252 റണ്‍സാണ് നേടിയിട്ടുള്ളത്. തന്റെ പതിനഞ്ചാം മത്സരത്തിലായിരുന്നു Read More…

Sports

BCCIയുടെ ജൂനിയര്‍ ടൂര്‍ണമെന്റ്: ദ്രാവിഡിന്റെ മകന്‍ പൂജ്യത്തിന് പുറത്ത് ; സെവാഗിന്റെ മകന് അര്‍ദ്ധശതകം

ഇന്ത്യന്‍ ടീമിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയിലാണ് രാഹുല്‍ദ്രാവിഡും വീരേന്ദര്‍ സെവാഗും പാഡഴിച്ചത്. ദ്രാവിഡ് പിന്നീട് ഇന്ത്യന്‍ പരിശീലകനായി ഏറ്റവും മികച്ച നേട്ടം ഉണ്ടാക്കുമ്പോള്‍ വീരു ക്രിക്കറ്റ് വിമര്‍ശകനായി തകര്‍ക്കുന്നു. എന്നാല്‍ ഇവരുടെ പ്രതിഭ ഇവരുടെ തലമുറയിലേക്കും ഉറ്റുനോക്കുകയാണ് ആരാധകര്‍. രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ദ്രാവിഡും വീരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗും ബിസിസിഐയുടെ ജൂനിയര്‍ ടൂര്‍ണമെന്റില്‍ ഒരു കളി കളിച്ചത് ആരാധകര്‍ ശ്രദ്ധയോടെയാണ് ഉറ്റു നോക്കിയത്. രാഹുലിന്റെ മകന്‍ അന്‍വയും സെവാഗിന്റെ മകന്‍ ആര്യവീറും Read More…

Sports

രാഹുല്‍ ദ്രാവിഡിനെ അങ്ങിനെ വിടില്ല ; പരിശീലകനായുള്ള കരാര്‍ ബിസിസിഐ നീട്ടി

ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റത് ഒഴിച്ചാല്‍ ഇത്രയും മികച്ച രീതിയില്‍ ഇന്ത്യ മുമ്പ് ഒരു ലോകകപ്പില്‍ പോലും പങ്കെടുത്തിട്ടില്ലെന്ന് ആരാധകര്‍ക്കെല്ലാം അറിയാം. സെമിഫൈനല്‍ വരെ തുടര്‍ച്ചയായി പത്തു മത്സരങ്ങളിലാണ് ഇന്ത്യ വിജയിച്ചു കയറിയത്. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഒരു പോലെ തിളങ്ങുകയും ചെയ്തു. മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ദ്രാവിഡിന് കീഴിലായിരുന്നു ഇന്ത്യയുടെ ഈ മികവ്. ലോകകപ്പിന് ശേഷം പരിശീലകനായുളള കരാര്‍ പുതുക്കേണ്ടെന്ന് തീരുമാനം എടുത്ത ദ്രാവിഡ് ബിസിസിഐ യുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി തീരുമാനം തിരുത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ Read More…

Sports

അത് രാഹുലിന്റേയും സച്ചിന്റെയും പേരുകളുടെ ആദ്യാക്ഷരമല്ല; ന്യൂസിലന്റ് താരത്തിന്’ രചിന്‍’ എന്ന പേര് വന്നതിന് മറ്റൊരു കാരണം

ഈ ലോകകപ്പിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് ന്യൂസിലന്റിന്റെ ‘രചിന്‍ രവീന്ദ്ര’. ഇന്ത്യന്‍ വംശജനായ രചിന്‍ ഇതിനകം മൂന്ന് സെഞ്ച്വറികളും രണ്ട് അര്‍ദ്ധശതകങ്ങളും ഈ ലോകകപ്പില്‍ നേടിക്കഴിഞ്ഞു. വാങ്കഡേയില്‍ ആദ്യ സെമിയില്‍ ന്യൂസിലന്റിനെ നേരിടുന്ന ഇന്ത്യയുടെ പ്രധാന ടാര്‍ഗറ്റില്‍ ഒന്നായിരിക്കും ഈ യുവാവിന്റെ വിക്കറ്റെന്ന് ഉറപ്പ്. ലോകകപ്പിന്റെ തുടക്കം മുതല്‍ സെന്‍സേഷനായ രചിന് ആ പേര് കിട്ടിയതിനെക്കുറിച്ച് ഒരു കഥയും പുറത്തുവന്നിരുന്നു. കട്ട ക്രിക്കറ്റ്ഫാനായ പിതാവ് രാഹുല്‍ ദ്രാവിഡിന്റെയും സച്ചിന്റെയും കടുത്ത ആരാധകന്‍ ആയിരുന്നെന്നും രാഹുല്‍ ദ്രാവിഡിലെ Read More…