അംബാനി കുടുംബത്തിനെ കുറിച്ച് അറിയാത്തവരാരുമുണ്ടാകില്ല. ഫാഷന്‍ തിരഞ്ഞെടുപ്പുകളില്‍ വ്യത്യസ്തത പുലര്‍ത്താൻ ശ്രദ്ധിക്കുന്ന വ്യക്തിയാണ് അംബാനി കുടുംബത്തിലെ ഇളയമരുമകള്‍ രാധിക മെര്‍ച്ചന്റ്. വിവാഹത്തിനായി അവര്‍ തിരഞ്ഞെടുത്ത വസ്ത്രങ്ങളും വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോൾ മോഡേണ്‍ ലുക്കിനൊപ്പം താലിമാല ബ്രേസ്ലറ്റാക്കി അണിഞ്ഞ രാധികയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങള്‍ ശ്രദ്ധനേടുന്നത്. കറുപ്പ് ഫ്ലോറല്‍ ഗൗണിനൊപ്പാണ് തന്റെ മംഗല്യസൂത്രം രാധിക ആദ്യം ബ്രേസ്ലറ്റായി അണിഞ്ഞത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി അണിഞ്ഞിട്ടുള്ള വസ്ത്രത്തിനൊപ്പമാണ് രാധിക മംഗല്യസൂത്രം സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. ആഡംബര ബ്രാന്റായ റിംസിം ദാദുവില്‍ നിന്നുള്ള Read More…
Tag: Radhika Merchant
രാധികയ്ക്കും അനന്ത് അംബാനിയ്ക്കുമൊപ്പമുള്ള ആ കുട്ടി ആര് ? വീഡിയോ വൈറല്‍
ലോകം കണ്ട ആഡംബര വിവാഹമായിരുന്ന രാധിക മര്‍ച്ചന്റിന്റേയും അനന്ത് അംബാനിയുടേയും. ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് അഞ്ച് മാസങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ ഇരുവരുടേയും മനോഹരമായ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അനന്ത് അംബാനിയോടൊപ്പം രാധിക ഒരു കുഞ്ഞിനെ എടുത്ത് നില്‍ക്കുന്ന വീഡിയോയാണ് വൈറലായിരിയ്ക്കുന്നത്. രാധികയുടെ കൂടെയുള്ളത് ആരുടെ കുട്ടിയാണെന്ന് ആരാധകര്‍ക്കിടയില്‍ ആകാംക്ഷയുണര്‍ത്തിയിരിയ്ക്കുന്നത്. വീഡിയോയില്‍ രാധിക കുട്ടിയുമായി കളിക്കുമ്പോള്‍ അതീവ സന്തോഷവതിയായാണ് കാണാന്‍ സാധിയ്ക്കുന്നത്. പെണ്‍കുഞ്ഞും രാധികയ്ക്കൊപ്പമുള്ള സമയം ആസ്വദിക്കുന്നതായി കാണാം. അനന്ത് അംബാനി കുട്ടിയുടെ തലയില്‍ തലോടുന്നതും Read More…
മുഖവും മുടിയും തിളങ്ങും; അംബാനികുടുംബത്തിലെ ഇളയമരുകളുടെ സൗന്ദര്യ സംരക്ഷണം ഇങ്ങനെ
ഒരു പക്ഷെ ഇന്ത്യയില്‍ അടുത്തിടെ നടന്നതില്‍ വച്ച് ആരെയും അതിശയിപ്പിക്കുന്ന വിവാഹമായിരുന്നു അംബാനിക്കല്യാണം. മാസങ്ങള്‍ നീണ്ടുനിന്ന വിവാഹാഘോഷം നടന്നത് ജൂലൈ 12നായിരുന്നു.അതില്‍ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയത് വധുവായ രാധിക മെര്‍ച്ചന്റിന്റെ സൗന്ദര്യം തന്നെയായിരുന്നു. കൃത്യമായ ദിനാചര്യകളോടെയാണ് രാധിക സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നത്. രാധികയുടെ കാഴ്ച്ചപാടില്‍ സൗന്ദര്യ സംരക്ഷണം തുടങ്ങേണ്ടത് ക്ലന്‍സിങ്, ടോണിങ്, മോയ്‌സ്ചറൈസിങ് ടെക്‌നിക്കിലുടെയാണ്. എന്തുസംഭവിച്ചാലും ദിനചര്യങ്ങള്‍ പിന്തുടരാന്‍ രാധിക മറക്കില്ല. രാധികയുടെ തിളങ്ങുന്ന ചര്‍മ്മത്തിനുള്ള ക്രഡിറ്റ് അവര്‍ കഴിക്കുന്ന ഭക്ഷണത്തിനുള്ളതാണ്. ധാരാളം പഴങ്ങള്‍ പച്ചക്കറികള്‍, Read More…
37,500 തരം ഭക്ഷണം, വിതറിയത് 20 ദശലക്ഷം പൂക്കള്‍, ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹ വിശേഷങ്ങള്‍….
20 മില്യണ്‍ പൂക്കള്‍, 18 പേജുള്ള ഡ്രസ് കോഡും 37,500 ഭക്ഷ്യവിഭവങ്ങളുമായി മുംബൈയില്‍ അനന്ത് അംബാനിയുടെയും രാധികാ മര്‍ച്ചന്റിന്റെയും നടന്നത് ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹം. ഇന്ത്യയിലെ ഏറ്റവും വലിയ ധനികപുത്രന്റെ വിവാഹത്തില്‍ പങ്കെടുത്തത് ലോകത്തെ ഏറ്റവും സമ്പന്നരായ 5,000 പേരായിരുന്നു. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുതല്‍ ഫാഷന്‍ റാണി കിം കര്‍ദാഷിയാന്‍, ബോളിവുഡ് നടീനടന്മാരും ക്രിക്കറ്റ് താരങ്ങളും അടക്കം ഇന്ത്യയിലെയും വിദേശത്തെയും വിവിധ രംഗത്തെ വമ്പന്മാരൊക്കെ അതിഥികളായി. അതിഥികളില്‍ കിമ്മും ക്ലോ കര്‍ദാഷിയാനും Read More…
അംബാനി വിവാഹം; ബോളിവുഡ് ഒന്നടങ്കം പങ്കെടുക്കുന്നു, അക്ഷയ് കുമാര്‍ മാത്രമില്ല
ആഡംബരങ്ങള്‍ വാരിക്കോരി ഒഴുക്കിയ ഇന്ത്യയിലെ ഏറ്റവും വലിയ വിവാഹത്തില്‍ ബോളിവുഡിലെ മുന്‍നിരക്കാര്‍ ഒന്നടങ്കം എത്തുമ്പോള്‍ ബോളിവുഡിലെ ആക്ഷന്‍ഹീറോ അക്ഷയ്കുമാര്‍ വിട്ടുനില്‍ക്കുന്നു. ഇന്ത്യയിലെ കോടീശ്വരപുത്രന്‍ അനന്ത് അംബാനി കോടീശ്വരപുത്രി രാധിക മര്‍ച്ചന്റും തമ്മില്‍ നടക്കുന്ന സംഭവബഹുലമായ വിവാഹത്തിന് അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ച വ്യക്തിത്വങ്ങള്‍ വരെയെത്തിയിരിക്കെയാണ് ബോളിവുഡില്‍ നിന്നും ക്ഷണിക്കപ്പെട്ട അതിഥികളില്‍ അക്ഷയ്കുമാറിന്റെ മാത്രം സാന്നിദ്ധ്യം ഇല്ലാതാകുന്നത്. വിവാഹവരന്‍ അനന്ത് അംബാനി നേരിട്ട് ക്ഷണിച്ച അക്ഷയ്കുമാര്‍ കല്യാണത്തിന് എത്താതിരിക്കുന്നതിന് കാരണം താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചതിനാലാണ്. അദ്ദേഹത്തിന്റെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ Read More…
അനന്ത് – രാധിക ഹല്‍ദി ചടങ്ങില്‍ ഹൈദരാബാദി കുര്‍ത്തയിലും ഖഡ ദുപ്പട്ടയലും നിത അംബാനി
അനന്ത് അംബാനി – രാധിക മര്‍ച്ചന്റ് ആഡംബര വിവാഹം ജൂലൈ 12-ന് മുംബൈയില്‍ നടക്കാന്‍ ഒരുങ്ങുകയാണ്. മുംബൈ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് വിവാഹച്ചടങ്ങുകള്‍. വിവാഹത്തിന്റെ ഘട്ടം ഘട്ടമായ ആഘോഷങ്ങള്‍ നടന്നു കൊണ്ടിരിയ്ക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ നടക്കുകയാണ്. ചടങ്ങുകളില്‍ വധൂ-വരന്മാരുടെ വസ്ത്രങ്ങള്‍ക്കൊപ്പം തന്നെ ശ്രദ്ധേയമായത് നിത അംബാനിയുടെ വസ്ത്രം കൂടിയാണ്. മകന്‍ അനന്ത് അംബാനിയുടെയും മരുമകള്‍ രാധിക മര്‍ച്ചന്റിന്റെയും ഹല്‍ദി ചടങ്ങില്‍ ഇന്നലെ രാത്രി നിത അംബാനി പങ്കെടുത്തപ്പോള്‍ ധരിച്ച വസ്ത്രമാണ് Read More…
വന്നു, പാടി, കീഴക്കി! അംബാനി കുടുംബത്തില്‍ നിന്നും 83 കോടി രൂപ വാങ്ങി ബീബര്‍, ഏറ്റവും ഉയര്‍ന്ന പ്രതിഫലം
ആനന്ദ് അംബാനിയുടെ വിവാഹത്തിനോടനുബന്ധിച്ച് നടന്ന സംഗീത ചടങ്ങില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച് പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍. ജൂലൈ 5ന് മുംബൈ ബികെസിയില്‍ വൈകിട്ടായിരുന്നു പരിപാടി. ശനിയാഴ്ച്ച പുലര്‍ച്ചെ തന്നെ താരം തിരികെ അമേരിക്കയിലേക്ക് മടങ്ങിയതായിയാണ് വിവരം. വെള്ളിയാഴ്ച്ച രാവിലെ കനത്ത സുരക്ഷയിലാണ് താരം മുംബൈയിലെത്തിയത്. അംബാനികുടുംബം താരത്തിന് എവിടെയാണ് താമസസൗകര്യം ഒരുക്കിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല.സംഗീത പരിപാടിയില്‍ പാടുന്നതിനായി ബീബര്‍ പ്രതിഫലമായിവാങ്ങിയത് 83 കോടി രൂപയാണെന്നാണ് വിവരം.സാധാരണയായി ആഘോഷ പരിപാടികളില്‍ പാടുന്നതിനായി 20 മുതല്‍ 50 കോടി Read More…
ആലിയയുടെ കൈയ്യില്‍ ഇരുന്ന് ചെറുപുഞ്ചിരിയോടെ ഐസ്‌ക്രീം കഴിയ്ക്കുന്ന റാഹ ; സോഷ്യല്‍ മീഡിയ കീഴടക്കി കുഞ്ഞ് സുന്ദരി
മെയ് 29 മുതല്‍ ജൂണ്‍ 1 വരെ ഇറ്റലിയില്‍ നിന്ന് ഫ്രാന്‍സിലേക്കുള്ള അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും ആഡംബര ക്രൂയിസ് പ്രീ-വെഡ്ഡിംഗില്‍ നിരവധി സെലിബ്രിറ്റികളാണ് പങ്കെടുത്തത്. ബോളിവുഡ് താരദമ്പതികളായ രണ്‍ബീര്‍ കപൂറിന്റേയും ആലിയ ഭട്ടിന്റേയും മകള്‍ റാഹയെയും പാര്‍ട്ടിയില്‍ കൊണ്ടു വന്നിരുന്നു. പാര്‍ട്ടി എന്‍ജോയ് ചെയ്ത് ഐസ്‌ക്രീം കഴിയ്ക്കുന്ന കുഞ്ഞ് റാഹയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിരിയ്ക്കുകയാണ്. അമ്മയുടെ കൈയ്യില്‍ ഇരുന്ന് ചെറുപുഞ്ചിരിയോടെ ഐസ്‌ക്രീം കഴിയ്ക്കുന്ന റാഹയെയാണ് ചിത്രത്തില്‍ കാണുന്നത്. ചിത്രത്തിന് നിരവധി കമന്റുകളാുമായാണ് ആരാധകര്‍ Read More…
ഇറ്റാലിയന്‍ വിഭവങ്ങള്‍ മുതല്‍ റോമിലെ സ്വീറ്റ് ജെലാറ്റോ വരെ; ആഡംബര കല്യാണത്തിന്റെ ഭക്ഷണവിഭവങ്ങള്‍
രാജ്യം വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് മുകേഷ് അംബാനിയുടെ ഇളയ മകനായ അനന്ദ് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹം. ആഘോഷം നടക്കുന്നത് ഇറ്റലിയിലെ ആഡംബര കപ്പലിലാണ്.ഈ വര്‍ഷം ജൂലൈ 12 നാണ് വിവാഹം. ജിയോ വേള്‍ഡ് കൺവെന്‍ഷന്‍ സെന്ററില്‍ മൂന്ന് ദിവസങ്ങളിലായിയാണ് ആഘോഷങ്ങള്‍ നടക്കുന്നത്. ഏകദേശം 800 അതിഥികളാണ് കപ്പലില്‍യാത്ര ചെയ്യുക. ഈ അതിഥികളില്‍ ഷാരൂഖ് ഖാനും, അലിയ ഭട്ട്, റണ്‍വീര്‍ സിങ്, റണ്‍ബീര്‍ കപൂര്‍ എന്നിവരും ഉള്‍പ്പെടുന്നു.അതിഥികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 600 ഹോസ്പിറ്റാലിറ്റി സ്റ്റാഫുകളെയാണ് ഒരുക്കിയിരിക്കുന്നത്. Read More…