Oddly News

പ്രളയ ഭീതിക്കിടെ പടുകൂറ്റന്‍ പെരുമ്പാമ്പുകളും; വെള്ളം കയറിയ റോഡില്‍ കിടക്കുന്ന കൂറ്റന്‍ പാമ്പ്

തായ്‌ലന്‍ഡില്‍ പേമാരി സൃഷ്ടിച്ച പ്രളയത്തിന്റെയും നാശത്തിന്റെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ വെള്ളംകയറിയ റോഡിന് നടുവില്‍ പൊങ്ങിക്കിടക്കുന്ന വമ്പന്‍ പെരുമ്പാമ്പിന്റെ നട്ടെല്ലില്‍ വിറയല്‍ ഉണ്ടാക്കുന്ന വീഡിയോ വൈറലാകുന്നു. എക്‌സില്‍ പങ്കിട്ടിട്ടുള്ള വീഡിയോയ്ക്ക് ഇതുവരെ 11.5 ദശലക്ഷത്തിലധികം കാഴ്ചകളാണ് കിട്ടിയിരിക്കുന്നത്. വീഡിയോ എക്സില്‍ വൈറലാണ്. പെരുമ്പാമ്പ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതാണ് വീഡിയോ. അതിന്റെ വയര്‍ വീര്‍ത്തിരിക്കുന്നതില്‍ നിന്നും പെരുമ്പാമ്പ് നേരത്തെ നായയെ ഭക്ഷിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആളുകള്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോയില്‍ പതിഞ്ഞിരിക്കുന്ന പാമ്പ് Read More…

Oddly News

23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന് കര്‍ഷകനെ കണ്ടെത്തി; ശരീരം മുഴുവന്‍ ഒടിഞ്ഞുനുറുങ്ങിയ നിലയില്‍

ശരീരം മുഴുവന്‍ ഒടിഞ്ഞുനുറുങ്ങിയ നിലയില്‍ കര്‍ഷകനെ 23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന് കണ്ടെത്തി. കര്‍ഷകനെ വിഴുങ്ങിയ പാമ്പിന്റെ വയറുകീറിയായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ ഇയാളെ പുറത്തെടുത്തത്. ഇന്തോനേഷ്യയില്‍ മൂന്ന് കുട്ടികളുടെ പിതാവായ പെക്കോ എന്ന 30 കാരനെയാണ് പെരുമ്പാമ്പിന്റെ വയറുകീറി പുറത്തെടുത്തത്. സബ്ബാങ് ജില്ലയിലെ മാലിംബു ഗ്രാമത്തില്‍ നടന്ന സംഭവം നടന്നത്. ബ്രൗണ്‍ ഷുഗര്‍ ഉണ്ടാക്കുന്നതിനായി സ്രവം ശേഖരിക്കാന്‍ ചൊവ്വാഴ്ച സന്ധ്യയ്ക്ക് ഈന്തപ്പനത്തോട്ടത്തിലേക്ക് പോയപ്പോഴായിരുന്നു നോര്‍ത്ത് ലുവു റീജന്‍സിയില്‍ വെച്ച് പെരുമ്പാമ്പ് അയാളെ പിടിച്ചത്. ഭീമാകാരമായ പാമ്പ് Read More…

Oddly News

എന്റമ്മോ കണ്ടിട്ട് പേടിയാകുന്നു! പശുകിടാവിനെ വിഴുങ്ങാൻ ശ്രമിച്ച് പെരുമ്പാമ്പ്- വീഡിയോ വൈറൽ

രാജ്യത്ത് കഴിഞ്ഞ ഏതാനും നാളുകളായി പെരുമ്പാമ്പുകളുടെ ശല്യം അതിരൂക്ഷമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ വനാതിർത്തിയോട് ചേർന്നുള്ള പല പ്രദേശങ്ങളിലും ഇവയെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങളാണ് റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. ജനവാസമേഖലകളിൽ കടന്നുകയറി വളർത്തുമൃഗങ്ങളെയും മനുഷ്യനെയുംവരെ ഇവ വേട്ടയാടി തുടങ്ങിയിരിക്കുന്നു. ഏതായാലും കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വിഡീയോ കാണികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. പശുകിടാവിനെ അതിവിദഗ്ധമായി വിഴുങ്ങാൻ ശ്രമിക്കുന്ന ഒരു പെരുമ്പാമ്പിന്റെ വീഡിയോയായിരുന്നു ഇത്. പെരുമ്പാമ്പ് പശുക്കിടാവിനെ മുഴുവനായി വിഴുങ്ങാൻ ശ്രമിച്ച നാടകീയ നിമിഷം ദൃക്‌സാക്ഷികളാണ് പകർത്തി സോഷ്യൽ മീഡിയയിൽ Read More…

Oddly News

ശരീരത്ത് വരിഞ്ഞുമുറുക്കിയ പെരുമ്പാമ്പുമായി 2മണിക്കൂര്‍ മല്ലയുദ്ധം, ഒടുവില്‍ 64കാരിയെ രക്ഷപ്പെടുത്തി

തായ്‌ലന്റില്‍ ശരീരത്ത് വരിഞ്ഞുമുറുക്കിയ പെരുമ്പാമ്പുമായി രണ്ടു മണിക്കൂര്‍ മല്ലയുദ്ധത്തിന് ശേഷം ഒടുവില്‍ 64കാരിയെ രക്ഷപ്പെടുത്തി. തായ്ലന്‍ഡിലെ സമുത് പ്രകാനിലെ വീട്ടില്‍ പാത്രങ്ങള്‍ കഴുകുന്നതിനിടയില്‍ സ്ത്രീയെ പെരുമ്പാമ്പ് ആക്രമിക്കുകയും ശ്വാസംമുട്ടിക്കുകയും ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇഴജന്തുവുമായി അസാധാരണ മനസ്സാന്നിദ്ധ്യത്തോടെ സ്ത്രീ രണ്ട് മണിക്കൂറോളം പിടിച്ചുനിന്നു. ബാങ്കോക്കിലെ കുട്ടികളുടെ ആശുപത്രിയിലെ വേലക്കാരിയായ ആരോം അരുണ്‍റോജ് ജോലി കഴിഞ്ഞ് വന്ന തന്റെ വീടിന്റെ പിന്‍ഭാഗത്ത് പാത്രം കഴുകുന്നതിനിടയില്‍ കാലില്‍ കടുത്ത വേദന അനുഭവപ്പെടുകയായിരുന്നു. വീടിന് സമീപത്ത് ചെറിയ കുറ്റിക്കാട് ഉണ്ടായിരുന്നതിനാല്‍ ചെറു പ്രാണികള്‍ Read More…

Oddly News

15 അടി നീളമുള്ള പെരുമ്പാമ്പ് യുവാവിന്റെ കഴുത്തില്‍ ചുറ്റിവരിഞ്ഞു ; ഞെട്ടിക്കുന്ന വീഡിയോ വൈറലായി

ന്യൂഡല്‍ഹിയില്‍ നിന്ന് 840 കിലോമീറ്റര്‍ തെക്ക് മധ്യപ്രദേശിലെ ജബല്‍പൂരില്‍ സ്ഥിതി ചെയ്യുന്ന കല്യാണ്‍പൂര്‍ ഗ്രാമത്തില്‍ 15 അടി നീളമുള്ള പെരുമ്പാമ്പിന്റെ ആക്രമണത്തില്‍ ഒരാളെ നാട്ടുകാര്‍ രക്ഷിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. ചുറ്റിവരിഞ്ഞ പാമ്പില്‍ നിന്നും ഗ്രാമീണരുടെ പെട്ടെന്നുള്ള ഇടപെടലും വേഗത്തിലുള്ള പ്രവര്‍ത്തനങ്ങളും ആ മനുഷ്യനെ മരണത്തിന്റെ വക്കില്‍ നിന്ന് രക്ഷിച്ചു. കഴിഞ്ഞ ജൂലൈഅവസാനത്തോടെ പുറത്തുവന്ന വീഡിയോയിലെ രംഗങ്ങളാണ് ഇപ്പോള്‍ വെറിലായിരിക്കുന്നത്. തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനത്തിനായി കാട്ടിലേക്ക് പോയയാളെയാണ് പാമ്പു പിടിച്ചത്. ഒരു വലിയ പെരുമ്പാമ്പ് പിന്നില്‍ നിന്ന് Read More…

Featured Lifestyle

ഇനി പാമ്പിനെ കടിക്കാം ! മാംസത്തിന് ബദലായി പെരുമ്പാമ്പുകള്‍: വളര്‍ത്താന്‍ 4,000 ഫാമുകള്‍

അതിവേഗം പ്രജനനം നടത്തുകയും വളരുകയും ചെയ്യുന്നവയാണ് പാമ്പുകള്‍. മാംസത്തിനായുള്ള ആഗോള ഡിമാന്‍ഡ് കൂടുന്നതിനിടയില്‍ ഭാവിയില്‍ പ്രോട്ടീന് വേണ്ടിയുള്ള ശക്തമായ ബദലായി പെരുമ്പാമ്പ് ഇറച്ചി മാറിയേക്കാമെന്ന് വിദഗ്ദ്ധര്‍. ഇത് ലക്ഷ്യമിട്ട് ചൈനയിലും വിയറ്റ്‌നാമിലുമായി വാണിജ്യാടിസ്ഥാനത്തില്‍ പെരുമ്പാമ്പുകളുടെ ഫാമുകള്‍ പ്രവര്‍ത്തിക്കുന്നു. ഏകദേശം 4,000 ലധികം ഫാമുകളാണ് രണ്ടുരാജ്യങ്ങളിലുമായി പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ തുകലും സുസ്ഥിരമായ മാംസവും നല്‍കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. ലോകത്തിന് സുസ്ഥിരമായ ഒരു മാംസ സ്രോതസ്സിന്റെ ആവശ്യം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍, മാംസ ഉല്‍പ്പാദനം മൂന്നിരട്ടിയിലധികം വര്‍ധിച്ചു, Read More…

Oddly News

ഭാര്യയെ 30 അടിനീളമുള്ള പെരുമ്പാമ്പ് വിഴുങ്ങി ; ഭര്‍ത്താവ് കാണുമ്പോള്‍ കാലുകള്‍ വായില്‍നിന്ന് പുറത്തേക്ക് തള്ളിനില്‍ക്കുന്ന നിലയില്‍

ലോകത്ത് ഒരു ഭര്‍ത്താവിനും ഈ വിധിയുണ്ടായിട്ടുണ്ടാകില്ല. ഇനി ഉണ്ടാകുകയുമരുത്. ഭാര്യയെ കാണാതെ വന്നതിനെ തുടര്‍ന്ന് അന്വേഷിച്ച് പോയ ഭര്‍ത്താവ് കണ്ടെത്തിയത് ഭാര്യയെ ഒരു പടുകൂറ്റന്‍ പെരുമ്പാമ്പ് വിഴുങ്ങിയ നിലയില്‍. ഇന്തോനേഷ്യയില്‍ ഉണ്ടായ സംഭവത്തില്‍ പെരുമ്പാമ്പിന്റെ വയര്‍ വീര്‍ത്തിരിക്കുന്നതും ഭാര്യയുടെ ചെരുപ്പ് സമീപത്തായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് പാമ്പിനെ കൊന്ന് വയറ് കീറി നോക്കിയപ്പോള്‍ ഭാര്യയുടെ ചേതനയറ്റ ശരീരം കണ്ടെത്തുകയും ചെയ്തു. ദക്ഷിണ സുലേവെസിയിലെ ലുവു റീജന്‍സിയില്‍ ജൂലൈ 2 ന് രാവിലെ നടന്ന സംഭവത്തില്‍ അഞ്ചുകുട്ടികളുടെ Read More…