അല്ലു അര്‍ജുന്‍ നായകനായ പണംവാരി സിനിമകളില്‍ ഒന്നായ ‘പുഷ്പ 2: റൂള്‍’ ജനുവരി 30-ന് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യാന്‍ തുടങ്ങിയത് മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ ട്രെന്‍ഡിംഗാണ്. സിനിമയുടെ ഡിജിറ്റല്‍ അവകാശം അതിശയിപ്പിക്കുന്ന തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്‌ളിക്‌സ് ഒടിടിയില്‍ പുതിയ ചരിത്രമെഴുതി. വണ്‍ ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച്, 275 കോടി രൂപയ്ക്ക് പുഷ്പ 2 ന്റെ ഡിജിറ്റല്‍ അവകാശം പോയത്. ഇത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഒടിടി ഡീലുകളില്‍ ഒന്നായി മാറി. അല്ലു അര്‍ജുന്‍ നായകനായ ഈ ചിത്രം Read More…
Tag: Pushpa
പുതിയ റിലീസുകളൊന്നും പ്രശ്‌നമല്ല ; പുഷ്പ- 2 കളക്ഷന്‍ 1500 കോടിയായി, മൂന്നാമത്തെ ആഴ്ചയിലും കുതിക്കുന്നു
അല്ലു അര്‍ജുന്റെ പ്രേക്ഷകര്‍ ഏറ്റവും ആകാംഷയോടെ കാത്തിരുന്ന പുഷ്പ- 2 സിനിമ റിലീസ് ചെയ്ത ഡിസംബര്‍ 5 മുതല്‍ വന്‍ മുന്നേറ്റം തുടരുകയാണ്. സുകുമാര്‍ സംവിധാനം ചെയ്ത ഈ ആക്ഷന്‍ ത്രില്ലര്‍ ഇന്ത്യയിലും പുറത്തും അനേകം ആരാധകരെ സൃഷ്ടിച്ച് ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ പണംവാരി സിനിമകളില്‍ ഒന്നായി മാറുകയാണ്. അല്ലുവിനൊപ്പം രശ്മികാ മന്ദന, ഫഹദ് ഫാസില്‍, ജഗപതിബാബു തുടങ്ങിയവരും ഭാഗമായ ചിത്രം പുതിയ സിനിമകളുടെ റിലീസിംഗില്‍ പോലും പതറാതെ ആളെ കയറ്റുകയാണ്. ഹിന്ദി, തമിഴ്, കന്നഡ, Read More…
ആദ്യദിവസം 270 കോടി; ‘പുഷ്പ 2: ദ റൂള്‍’ ഇന്ത്യയിലെ ഓപ്പണിംഗ് ഡേ റെക്കോഡ് സൃഷ്ടിക്കുമോ?
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തുടര്‍ച്ചയായ അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2: ദ റൂള്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. റിലീസ് 2024 ഡിസംബര്‍ 5 ലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും സിനിമയെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷ വ്്‌ളരെ വലുതാണെന്ന് സിനിമയുടെ പ്രീ റിലീസിംഗ് കണക്കുകള്‍ വ്യക്തമാക്കുന്നു. സിനിമ 270 കോടി നേടുമെന്ന് പ്രതീക്ഷിക്കുന്നു. സാസ്നിക്ക് ഡോട്ട്കോമിന്റെ ആദ്യകാല പ്രവചനങ്ങള്‍ അനുസരിച്ച്, ഇന്ത്യയിലുടനീളം പുഷ്പ 2 ഇനിപ്പറയുന്ന രീതിയില്‍ പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആന്ധ്രാപ്രദേശ്/തെലങ്കാന: 85 കോടി രൂപ, Read More…
പുഷ്പ 2 ല്‍ സാമന്തയെ പുറത്താക്കി ; ഐറ്റം സോംഗ് ചെയ്യാന്‍ വരുന്നത് തൃപ്തി ദമ്രി
രണ്‍ബീര്‍ കപൂറിന്റെ അനിമല്‍ പുറത്തിറങ്ങിയതിന് ശേഷം, തൃപ്തി ദിമ്രി ദേശീയ ക്രഷ് ആയി മാറിയിട്ടുണ്ട്. സദീപ് റെഡ്ഡി വംഗയുടെ ചിത്രത്തിന് ശേഷം, തൃപ്തിയെ തേടി അവസരങ്ങളുടെ പെരുമഴയാണ്. അല്ലു അര്‍ജുന്റെ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമായ പുഷ്പ 2: ദ റൂളില്‍ തൃപ്തി വരുന്നതായിട്ടാണ് ഏറ്റവും പുതിയ വിവരം. സിനിമയില്‍ ഐറ്റം സോംഗ് ചെയ്യാന്‍ സാമന്തയ്ക്ക് പകരം തൃപ്തി എത്തും. ബോളിവുഡ് നൗവിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, പുഷ്പ 2 ന്റെ നിര്‍മ്മാതാക്കള്‍ ഒരു മസാല ഡാന്‍സ് നമ്പറിനായി Read More…
ഇപ്പോഴും പാലും സിഗററ്റും വാങ്ങാന്‍ തനിയെ പുറത്തുപോകാറുണ്ട് ; സെല്‍ഫിയെടുക്കാന്‍ വന്നാല്‍ ഓടുമെന്ന് ഫഹദ്
ഇപ്പോഴും തനിക്ക താരമായ പ്രതീതി സ്വയം ഇല്ലെന്നും ഒപ്പം നിന്ന് ആളുകള്‍ സെല്‍ഫിയും വീഡിയോയും എടുക്കാന്‍ വരുമ്പോള്‍ ഓടുമെന്നും താരം പറഞ്ഞു. സെല്‍ഫിയെടുക്കുന്നതും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമൊന്നും തനിക്ക് അത്ര കംഫര്‍ട്ടബിളായ കാര്യമല്ലെന്ന് നടന്‍ ഫഹദ് ഫാസില്‍. ഏറ്റവും പ്രശസ്തമായ സിനിമാ ഫ്രാഞ്ചൈസിയായ ‘പുഷ്പ’യുമായി ബന്ധപ്പെട്ട് നടന്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്നുള്ള തുറന്ന വെളിപ്പെടുത്തല്‍ ആഘോഷമായിട്ടുണ്ട്. സെല്‍ഫിക്കായി ആളുകള്‍ തന്നെ സമീപിക്കുമ്പോള്‍ തനിക്ക് ഓടാന്‍ തോന്നുന്നുണ്ടെന്നായിരുന്നു ഫിലിം കമ്പാനിയന് നല്‍കിയ Read More…
‘പുഷ്പ: ദി റൈസി’ ലെ ശ്രീവള്ളി ഗാനവുമായി നെതര്‍ലണ്ടുകാരി എമ്മ ഹീസ്റ്റേഴ്സ്
2021 ല്‍ പുറത്തിറങ്ങിയ ‘പുഷ്പ: ദി റൈസ്’ എന്ന ഹിറ്റ് ചിത്രത്തിലെ ശ്രീവല്ലി എന്ന ഗാനം ആലപിച്ച ഡച്ച് ഗായിക എമ്മ ഹീസ്റ്റേഴ്സ് ഓണ്‍ലൈനില്‍ ഹൃദയം കീഴടക്കുന്നു. ഇന്ത്യന്‍ സിനിമകളിലെ ഹിന്ദിഗാനങ്ങള്‍ പാടി മുമ്പും ആരാധകരെ അമ്പരപ്പിച്ചിട്ടുള്ള എമ്മയുടെ ശ്രീവല്ലി പാട്ടിന് ഒഫീഷ്യല്‍ മ്യൂസിക് വീഡിയോ യൂട്യൂബില്‍ ഇതുവരെ 33 ദശലക്ഷം വ്യൂസുണ്ട്. ഹാര്‍ഡി സന്ധുവിന്റെ ബിജ്ലീ ബിജ്ലീ, ശ്രീവല്ലിയുടെ അതേ സിനിമയിലെ മറ്റൊരു ഗാനമായ ഓ ആന്റവ തുടങ്ങിയ ഗാനങ്ങളും എമ്മ കൈകാര്യം ചെയ്തിട്ടുണ്ട്. മറ്റൊരു Read More…
‘സെക്‌സിയാവുക എന്നത് എനിക്ക് പറ്റുന്നതായിരുന്നില്ല ‘ പുഷ്പയിലെ ‘ഊ അന്തവാ’ എന്ന ഗാനരംഗം ചെയ്തതിനെപ്പറ്റി സാമന്ത
അല്ലു അര്‍ജുന്‍ സിനിമയായ ‘പുഷ്പ: ദി റൈസിംഗിലെ’ ഏറ്റവും ശ്രദ്ധേയമായ ഘടകങ്ങളില്‍ ഒന്ന് സിനിമയില്‍ ഒരു ഐറ്റം നമ്പറുമായി വന്ന സാമന്തയുടെ ‘ഊ അന്തവാ’ എന്ന ഗാനരംഗമായിരുന്നു. സിനിമ വന്‍ ഹിറ്റായത് അനുസരിച്ച് പാട്ടുരംഗവും വലിയ തരംഗമായി മാറി. എന്നാല്‍ ഈ ഡാന്‍സ് നമ്പറില്‍ താന്‍ ഒട്ടും കംഫര്‍ട്ടബിള്‍ ആയിരുന്നില്ലെന്ന് നടിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യ ടുഡേ കോണ്‍ക്ലേവ് 2024-ല്‍, ഷൂട്ടിംഗിനിടെ തനിക്ക അസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്ന് നടി നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. രംഗത്തെ ‘വളരെ പ്രയാസമുള്ളത്’ എന്നായിരുന്നു Read More…
ലിവ് ഇന്‍ റിലേഷനിലായിരുന്ന യുവതി ആത്മഹത്യ ചെയ്തു; പുഷ്പയിലെ നടന്‍ ജഗദീഷ് പ്രതാപ് ബണ്ഡാരി അറസ്റ്റില്‍
കാമുകിയുടെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് പുഷ്പയിലെ നടന്‍ ജഗദീഷ് പ്രതാപ് ബണ്ഡാരി അറസ്റ്റില്‍. ജഗദീഷിനെ ബുധനാഴ്ച ഹൈദരാബാദില്‍ പഞ്ചഗുട്ട പോലീസാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് ജഗദീഷും കുടുംബവും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മരിച്ചയാളുമായി ലിവ്-ഇന്‍ ബന്ധത്തിലാണെന്ന് പറയപ്പെടുന്ന നടന്‍, പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെ ഉപദ്രവിച്ചിരുന്നതായും ബ്ലാക്ക് മെയില്‍ ചെയ്തതായും ആരോപിക്കപ്പെടുന്നു. നവംബര്‍ 29 നാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. പെണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നു. ജഗദീഷിന്റെ പ്രവര്‍ത്തയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. അന്വേഷണത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ Read More…
മൂന്ന് മിനിറ്റ് മാത്രമുള്ള ഗാനരംഗം; പുഷ്പയിലെ ഓ അന്തവാ നമ്പറിന് സാമന്ത വാങ്ങിയത് എത്രയാണെന്ന് അറിയാമോ?
നാഗചൈതന്യയുമായുള്ള വേര്‍പിരിയലിന് തൊട്ടുപിന്നാലെയായിരുന്നു നടി സാമന്ത പുഷ്പയില്‍ എല്ലാവരേയും ഞെട്ടിച്ച് ഐറ്റം ഡാന്‍സിനായി എത്തിയത്. ചടുലമായ നൃത്തച്ചുവടിനൊപ്പം താരത്തിന്റെ ഏറെ ഹോട്ടായിട്ടുള്ള അപ്പിയറന്‍സും ആരാധകരെ ശ്വാസം മുട്ടിക്കുന്നതായിരുന്നു. എന്നാല്‍ സിനിമയില്‍ കേവലം മൂന്ന് മിനിറ്റ് മാത്രമുള്ള ഈ ഗാനരംഗത്തിനായി സാമന്ത വാങ്ങിയ പ്രതിഫലം കേട്ടാലാണ് ശരിക്കും ഞെട്ടുക. പാട്ടിനായി സാമന്ത 5 കോടി രൂപ പ്രതിഫലം വാങ്ങിയതായിട്ടാണ് വിവരം. പാപ്പരാസോയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. 2021 ഡിസംബറില്‍ റിലീസ് ചെയ്ത പുഷ്പ: ദ റൈസ് അല്ലു അര്‍ജുനും Read More…