വടക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ സംസ്ഥാനമായ രാജസ്ഥാനില്‍ നടക്കുന്ന ‘പുഷ്‌ക്കര്‍മേള’ യെക്കുറിച്ച് കേട്ടിട്ടുണ്ടോ? താര്‍ മരുഭൂമിയുടെ അരികിലുള്ള പുഷ്‌കറില്‍ നടക്കുന്ന ഒട്ടകങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും അതുമായി ബന്ധപ്പെട്ട മേളയും ഇപ്പോഴൊരു ടൂറിസം പരിപാടിയായി മാറിയിട്ടുണ്ട്. പ്രാചീനമായ ആരവലി പര്‍വതനിരയുടെ താഴ്വരയില്‍ സമീപ ജില്ലകളില്‍ നിന്നുള്ള ഇടയന്മാരും കര്‍ഷകരും നൂറുകണക്കിന് ഒട്ടകങ്ങളെയാണ് വില്‍ക്കാന്‍ ഇവിടേയ്ക്ക് കൊണ്ടുവരുന്നത്. പല ഒട്ടകങ്ങളും ചെറിയ വൃത്താകൃതിയിലുള്ള മണികള്‍ കൊണ്ട് നിര്‍മ്മിച്ച മാലകള്‍ ധരിക്കുന്നു, അവയുടെ മൂക്കിലും തലയിലും കടും നിറമുള്ള പ്ലാസ്റ്റിക് പൂക്കള്‍ ഉണ്ട്. സ്‌പെഷ്യലൈസ്ഡ് Read More…