Featured Health

നിങ്ങൾ കുടിക്കുന്ന ഒരു ബോട്ടിൽ വെള്ളത്തിൽ 2.4 ലക്ഷം പ്ലാസ്റ്റിക് കണികകളോ? പഠന റിപ്പോർട്ട് വെളിപ്പെടുത്തി ഡോക്ടർമാർ!

2024-ൽ PNAS എന്ന ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഒരു ലിറ്റർ കുപ്പി വെള്ളത്തിൽ ശരാശരി 2,40,000 പ്ലാസ്റ്റിക് കണികകൾ അടങ്ങിയിട്ടുണ്ട്. ഇതിൽ 90 ശതമാനത്തോളവും അതിസൂക്ഷ്മമായ നാനോപ്ലാസ്റ്റിക്കുകളാണ്. മുൻകാലങ്ങളിലെ പരിശോധനാ രീതികളിൽ ഇവ കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഈ വിവരങ്ങളെ വളരെ ജാഗ്രതയോടെ വേണം സമീപിക്കേണ്ടതെന്ന് ഫരീദാബാദിലെ അമൃത ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. സഞ്ജയ് റെയ്ന വ്യക്തമാക്കുന്നു. ഈ പഠനം വെള്ളത്തിലെ കണികകളുടെ അളവ് മാത്രമാണ് പരിശോധിച്ചതെന്നും, അത് മനുഷ്യശരീരത്തിൽ വരുത്തുന്ന Read More…

Oddly News

നേപ്പാൾപ്രളയം കഴിഞ്ഞപ്പോൾ ബിഹാറിൽ മത്സ്യങ്ങൾക്ക് അസാധാരണ വലുപ്പം; കഴിക്കരുതെന്ന് ബിഹാറിൽ ജാഗ്രതാ നിർദേശം! വീഡിയോ

നേപ്പാളിലെ കനത്ത മിന്നൽ പ്രളയത്തിൽ മരണസംഖ്യ ആയിരത്തോട് അടുക്കുന്നതിനിടെ അയൽസംസ്ഥാനമായ ബിഹാർ പുതിയൊരു ഭീഷണി നേരിടുന്നു. നേപ്പാളിൽ നിന്നുള്ള വെള്ളപ്പൊക്കത്തിനൊപ്പം അസാധാരണ വലിപ്പത്തിലുള്ള അപൂർവയിനം മത്സ്യങ്ങൾ അതിർത്തി കടന്ന് ബിഹാറിലേക്ക് ഒഴുകിയെത്തിയിരിക്കുകയാണ്. ഇത്തരം മത്സ്യങ്ങളെ ഭക്ഷിച്ച ചിലർക്ക് ശാരീരിക ബുദ്ധിമുട്ടുകളും അസുഖങ്ങളും ബാധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതേത്തുടർന്ന് പശ്ചിമ ചമ്പാരൻ ജില്ലയിലെ ബാഗഹ നിവാസികൾ കടുത്ത ജാഗ്രത പാലിക്കണമെന്ന് സർക്കാർ കർശന നിർദേശം നൽകിയിട്ടുണ്ട്. ബാഗഹ എസ്ഡിഎം ചാന്ദ്‌നി കുമാരിയാണ് ജനങ്ങൾക്ക് ഈ മുന്നറിയിപ്പ് നൽകിയത്. View Read More…

Health Oddly News

ആ എളിയ ഉപ്പുപരീക്ഷണം; കോടിക്കണക്കിന് ഇന്ത്യൻ കുട്ടികളെ രക്ഷിച്ച ഡോ. രാമലിംഗസ്വാമിയുടെ അത്ഭുത പഠനം

നമ്മുടെ ഭക്ഷണമേശയിലെ എപ്പോഴും കാണുന്ന ഒന്നാണ് അയോഡിൻ ചേർത്ത ഉപ്പ്. പരിപ്പുകറിയിലും പച്ചക്കറികളിലും സലാഡുകളിലുമൊക്കെ വലിയ ചിന്തയൊന്നുമില്ലാതെ നമ്മൾ ഇതൽപ്പം വിതറാറുമുണ്ട്. എന്നാൽ നിങ്ങളുടെ അടുക്കളയിലിരിക്കുന്ന ഈ സാധാരണ ഉപ്പുപൊതി, ഇന്ത്യയിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ പരീക്ഷണങ്ങളിൽ ഒന്നിന്റെ ഫലമാണെന്ന് അറിയാമോ? അയോഡിൻ ചേർത്ത ഉപ്പ് സാർവത്രികമാകുന്നതിന് മുൻപ്, ഹിമാലയൻ മേഖലയിലെ ആയിരക്കണക്കിന് ഗ്രാമവാസികൾ ‘ഗോയിറ്റർ’ അഥവാ തൊണ്ടവീക്കം എന്ന രോഗത്തോട് പോരാടുകയായിരുന്നു. അത് അന്നത്തെ ആളുകളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിത്തന്നെ മാറിയിരുന്നു. ശരീരത്തിൽ ആവശ്യത്തിന് അയോഡിൻ Read More…

Entertainment

പൊതുശൗചാലയത്തിലെ വെള്ളത്തിൽ നാരാങ്ങാവെള്ളം ഉണ്ടാക്കിവിറ്റ് തെരുവ് കച്ചവടക്കാരൻ; ദൃശ്യങ്ങൾ വൈറൽ

ലക്നൗ റെയിൽവേ സ്റ്റേഷനിലെ ഒരു നാരങ്ങാവെള്ള കച്ചവടക്കാരൻ പൊതുശൗചാലയത്തിൽ നിന്ന് പാത്രങ്ങളിൽ വെള്ളം നിറയ്ക്കുന്നതായി ആരോപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത് വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ഭക്ഷണത്തിന്റെ ശുചിത്വത്തെക്കുറിച്ചും പൊതുജനാരോഗ്യത്തെക്കുറിച്ചുമുള്ള ആശങ്കകൾ വർദ്ധിപ്പിച്ചിരിക്കുകയാണ്. വഴിയോര ഭക്ഷണക്കച്ചവടക്കാരെ കർശനമായി നിരീക്ഷിക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നിരവധി ആളുകൾ ആവശ്യപ്പെടുന്നു. എന്നാൽ, വൈറലായ ഈ വീഡിയോയുടെ സത്യാവസ്ഥയെക്കുറിച്ചോ സംഭവത്തിന്റെ യഥാർത്ഥ സാഹചര്യങ്ങളെക്കുറിച്ചോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. വീഡിയോ ഓൺലൈനിൽ വേഗത്തിൽ പ്രചരിച്ചതോടെ Read More…

Health

പഴങ്ങൾ കഴുകാതെ കഴിക്കുന്നവരാണോ? സൂക്ഷിക്കുക, പാർക്കിൻസൺസ് രോഗത്തിന് സാധ്യത

ഇന്ത്യയിലെ വീടുകളിൽ ഓരോ ദിവസവും മാങ്ങയും വാഴപ്പഴവും മുന്തിരിയുമൊക്കെ ഭക്ഷണത്തിന്റെ ഭാഗമാകാറുണ്ട്. ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു ശീലമാണിതെങ്കിലും, പഴങ്ങൾ എങ്ങനെയാണ് വളർത്തുന്നത് എന്ന കാര്യത്തിൽ ഇപ്പോൾ പുതിയ ചില ആശങ്കകൾ ഉയരുന്നുണ്ട്. കഴുകാത്ത പഴങ്ങൾ കഴിക്കുന്നത് പാർക്കിൻസൺസ് പോലുള്ള നാഡീരോഗങ്ങൾക്ക് കാരണമായേക്കാമെന്ന് മുംബൈയിലെ സെയ്ഫി ഹോസ്പിറ്റലിലെ ന്യൂറോളജിസ്റ്റ് ഡോ. അർജുൻ ഷാ മുന്നറിയിപ്പ് നൽകുന്നു. തലച്ചോറിലെ ഡോപാമിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങൾ നശിക്കുന്നതുമൂലം കൈകാലുകൾക്കുണ്ടാകുന്ന വിറയൽ, പേശികൾ വലിഞ്ഞു മുറുകുക, ചലനശേഷി കുറയുക എന്നിവയാണ് പാർക്കിൻസൺസ് രോഗത്തിന്റെ Read More…

Featured Oddly News

അടിവസ്ത്രം മാത്രം ധരിച്ച് ചിപ്‌സ് കഴുകൽ; ഈ വീഡിയോ കണ്ടാൽ പിന്നെ ഒരിക്കലും ഉരുളക്കിഴങ്ങ് ചിപ്‌സ് കഴിക്കില്ല

രുചിയുള്ള ഭക്ഷണമെല്ലാം ശുചിത്വമുള്ള സാഹചര്യത്തിലാണോ നിർമ്മിക്കുന്നത് എന്ന ചോദ്യം ഉയർത്തുന്ന ഭയാനകമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഉരുളക്കിഴങ്ങ് ചിപ്‌സ് പ്രേമികളെ ഒന്നടങ്കം ഞെട്ടിക്കുന്നതാണ് ഈ ദൃശ്യങ്ങൾ. അടിവസ്ത്രം മാത്രം ധരിച്ച ഒരാൾ, പച്ച ഉരുളക്കിഴങ്ങ് കഷണങ്ങൾ നിറച്ച സോപ്പുലായനി കലക്കിയ ടാങ്കിൽ ഇറങ്ങിനിന്ന് പുകവലിക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരു ചിപ്‌സ് നിർമ്മാണ യൂണിറ്റിലെ തൊഴിലാളിയാണെന്ന് തോന്നിപ്പിക്കുന്ന ഇയാൾ, വറുക്കുന്നതിന് മുൻപായി ഉരുളക്കിഴങ്ങ് കഴുകുന്നതായാണ് ദൃശ്യങ്ങളിൽ കാണുന്നത്. തൊഴിലാളിയുടെ വസ്ത്രധാരണം മാത്രമല്ല, ആ ടാങ്കിലെ വെള്ളവും അങ്ങേയറ്റം Read More…

Health

ഇന്ത്യക്കാർ എല്ലാവരും പ്രീ-ഡയബറ്റിക്!”; അപ്പോളോ ഡോക്ടറുടെ മുന്നറിയിപ്പിന് പിന്നിലെ ഗൗരവം എന്ത്?

ഇന്ത്യയിൽ പ്രമേഹരോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, മിക്കവരിലും തങ്ങൾ പോലുമറിയാതെ ‘പ്രീ-ഡയബറ്റിസ്’ (പ്രമേഹത്തിന് തൊട്ടുമുമ്പുള്ള അവസ്ഥ) ബാധിച്ചിട്ടുണ്ടാകാമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പരിശോധനയിലൂടെ അല്ലെന്ന് തെളിയിക്കപ്പെടുന്നത് വരെ ഓരോ ഇന്ത്യക്കാരനും പ്രീ-ഡയബറ്റിസ് ഉള്ളവരാണെന്ന് കരുതണമെന്ന അപ്പോളോ ആശുപത്രിയിലെ ഡോക്ടറുടെ പ്രസ്താവന ഏറെ ഗൗരവകരമാണ്. ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ പതുക്കെ വർദ്ധിക്കുന്നതിനാൽ പലപ്പോഴും സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് ഇത് തിരിച്ചറിയപ്പെടുന്നത്. കുട്ടിക്കാലം മുതൽക്കേയുള്ള ശീലങ്ങളാണ് പ്രമേഹ പ്രതിരോധത്തിൽ ഏറ്റവും നിർണ്ണായകം. ഒരു കുട്ടി ജനിക്കുന്നതിന് മുൻപ്, അമ്മയുടെ Read More…

Health

ഒരു സിറിഞ്ച് മതി ജീവിതം തകരാൻ! HIV മുതൽ ഹെപ്പറ്റൈറ്റിസ് ബി വരെ, സിറിഞ്ച് വീണ്ടും ഉപയോഗിക്കുമ്പോൾ ഈ ജാഗ്രത നിർബന്ധം

സിറിഞ്ചുകളുടെ പുനരുപയോഗം മാരകമായ രോഗങ്ങൾ പടരാൻ കാരണമാകുമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ് . 2025-ന്റെ അവസാനത്തിൽ ഒരു ആശുപത്രിയിൽ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, എയ്‌ഡ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡന്റ് ഡോ. ഈശ്വർ ഗിലാഡയാണ് ഇതിന്റെ അപകടസാധ്യതകളെക്കുറിച്ച് വിശദീകരിച്ചത്. സൂചികൾ വീണ്ടും ഉപയോഗിക്കുന്നത് വഴി എച്ച്ഐവി ബാധിക്കാനുള്ള സാധ്യതയുണ്ടെങ്കിലും, അതിനേക്കാൾ കൂടുതൽ ഹെപ്പറ്റൈറ്റിസ് ബി , ഹെപ്പറ്റൈറ്റിസ് സി എന്നിവ പടരാനാണ് സാധ്യതയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗബാധിതനായ ഒരാൾക്ക് ഉപയോഗിച്ച സിറിഞ്ച് മറ്റൊരാൾക്ക് ഉപയോഗിക്കുമ്പോൾ, അതിൽ അവശേഷിക്കുന്ന Read More…