നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. പിന്നീട് സ്ത്രീപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. അടുത്തിടെ നവ്യ സ്വന്തമായി ഒരു നൃത്ത വിദ്യാലയം ആരംഭിച്ചിരുന്നു. മാത്രമല്ല നൃത്ത വേദികളിലും നവ്യ സജീവമാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്ത ആടുജീവിതം എന്ന സിനിമയെ കുറിച്ചുള്ള നവ്യയുടെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ” ആടുജീവിതം.. ഇതൊരു മനുഷ്യന്‍ ജീവിച്ചുതീര്‍ത്ത ജീവിതമാണെന്നോര്‍ക്കുമ്പോള്‍.. നജീബിക്കാ Read More…
Tag: Prithviraj Sukumaran
ബഡേ മിയന്‍ ഛോട്ടേ മിയന്‍ പൃഥ്വിരാജ് തള്ളിയ സിനിമ; എത്താന്‍ കാരണം കന്നഡ സംവിധായകന്‍ പ്രശാന്ത്‌നീല്‍
ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം വമ്പന്‍ സിനിമയിലൂടെ ബോളിവുഡില്‍ എത്തുകയാണ് മലയാളത്തിന്റെ യുവ സൂപ്പര്‍താരം പൃഥ്വിരാജ് സുകുമാരന്‍. അക്ഷയ്കുമാറും ടൈഗര്‍ ഷ്രോഫും നായകന്മാരാകുന്ന സിനിമയിലെ തകര്‍പ്പന്‍ വില്ലന്‍വേഷത്തിലാണ് താരം ഹിന്ദിയിലേക്ക് വീണ്ടുമെത്തിയത്. തന്റെ രണ്ടാംവരവില്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് കന്നഡസിനിമയുടെ ജാതകം മാറ്റിവരച്ച പ്രശാന്ത് നീലിനോടാണെന്ന് താരം. ഒരുപക്ഷേ അവസരം നഷ്ടമാകുമായിരുന്ന താരത്തിന് വേണ്ടി സൗകര്യങ്ങള്‍ ചെയ്തു കൊടുത്ത് അവസരം എത്തിപ്പിടിക്കാന്‍ അനുവദിക്കുകയായിരുന്നു. സലാര്‍: ഭാഗം 1 – വെടിനിര്‍ത്തല്‍ സംവിധായകന്‍ – തന്റെ തീയതി നിശ്ചയിക്കാനും ബഡേ മിയാന്‍ Read More…
‘ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യമാണ് എന്ന് ചിന്തിക്കുമ്പോള്‍ പേടിയാകുന്നു” ; മണിരത്‌നം
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം റിലീസ് ചെയ്തത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ വായിക്കാത്ത മലയാളികള്‍ വളരെ ചുരുക്കം ആയിരിക്കും. നോവലിനോട് ഒരുപടി മുകളില്‍ നില്‍ക്കുന്ന രീതിയിലാണ് ആടുജീവിതം സ്‌ക്രീനില്‍ എത്തുമ്പോഴുള്ളതെന്നാണ് ആരാധകര്‍ പറയുന്നത്. മരുഭൂമിയില്‍ അകപ്പെട്ട് പോയ നജീബായി ജീവിയ്ക്കുകയായിരുന്നു പൃഥ്വിരാജ്. 16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ആടുജീവിതം തിയേറ്ററില്‍ എത്തുമ്പോള്‍ മികച്ച പ്രതികരണമാണ് എല്ലാ മേഖലയില്‍ നിന്നും വരുന്നത്. ആടുജീവിതത്തെ കുറിച്ചുള്ള പ്രമുഖ സംവിധായകന്‍ മണിരത്‌നത്തിന്റെ വാട്‌സാപ്പ് Read More…
”അവിശ്വസനീയമായ യാത്രയെ പ്രതിഫലിപ്പിക്കുന്ന ചിത്രം” ; പൃഥ്വിയ്‌ക്കൊപ്പമുള്ള ചിത്രവുമായി അമലപോള്‍
മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും തന്റേതായ ഇടം നേടിയ നടിയാണ് അമല പോള്‍. കരിയറിലും ജീവിതത്തിലുമൊക്കെ ഒരുപാട് ഉയര്‍ച്ച താഴ്ചയിലൂടെയാണ് താരം കടന്നു പോയത്. ആദ്യ വിവാഹ വിവാഹമോചനവുമൊക്കെ താരത്തിന്റെ കരിയറിനെ ബാധിച്ചിരുന്നു. എന്നാല്‍ പിന്നീട് അമല സിനിമകളില്‍ സജീവമായി. സുഹൃത്ത് ജഗത്ത് ദേശായിയുമായുള്ള അമലയുടെ വിവാഹത്തിന് പിന്നാലെ താന്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണെന്ന് അമല. ഇതോടൊപ്പം തന്നെ വര്‍ഷങ്ങളുടെ ഒരു കാത്തിരിപ്പിന്റെ സന്തോഷം കൂടിയാണ് അമലയുടെ ജീവിതത്തിലേക്ക് എത്തുന്നത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഏവരും കാത്തിരിയ്്ക്കുന്ന, Read More…
ക്ഷീണിതനായി അദ്ദേഹത്തെ നിങ്ങള്‍ ഒരിക്കലും കാണില്ല, അക്ഷയ് കുമാറിന്റെ പ്രൊഫഷണലിസത്തെപ്പറ്റി പൃഥ്വിരാജ്
ശനിയാഴ്ച കാലിഫോര്‍ണിയയില്‍ ഒരു ട്രക്ക് ഇടിച്ച് പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തിന് പിന്നില്‍ മൂന്ന് വയസ്സുകാരനായ ബാലനെന്ന് സംശയം. ട്രക്ക് കുഞ്ഞിനെ ഇടിച്ചു വീഴ്ത്തിയപ്പോള്‍ ഡ്രൈവര്‍ സീറ്റില്‍ ഒരു 3 വയസ്സുകാരന്‍ ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ട്രക്കിന്റ ഡ്രൈവര്‍ ഗ്യാസ് സ്റ്റേഷന്‍ കടയിലായിരുന്നതിനാല്‍ മൂന്ന് വയസ്സുകാരന്‍ തന്റെ സീറ്റില്‍ നിന്ന് ഇറങ്ങി ഡ്രൈവര്‍ സീറ്റില്‍ കയറിയെന്നാണ് പോലീസ് സംശയിക്കുന്നത്. രണ്ടു വയസ്സുള്ള ഐലാഹ്നി സാഞ്ചസ് മാര്‍ട്ടിനെസാണ് മരിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കാലിഫോര്‍ണിയയിലെ ഒരു ഗ്യാസ് സ്‌റ്റേഷനിലായിരുന്നു സംഭവം. മാതാപിതാക്കള്‍ക്കൊപ്പം എത്തിയ Read More…
‘ആടുജീവിതം’ നമ്മള്‍ മലയാളികളുടെ സിനിമയെന്ന് പൃഥ്വിരാജ്
മലയാളികള്‍ കാത്തിരിക്കുന്ന ബ്ലെസ്സി ചിത്രം ആടുജീവിതവുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തില്‍ ചിത്രത്തെപ്പറ്റി വാചാലനായി പൃഥ്വിരാജ്. “വളരെ ചുരുക്കം സിനിമകള്‍ക്കേ മലയാളിയുടെ സ്വന്തം സിനിമ, അല്ലെങ്കില്‍ മലയാള സിനിമാ ഇന്‍ഡസ്ട്രിയിലെ ഓരോരുത്തരുടെയും സിനിമ എന്നൊരു ഐഡന്റിറ്റി റിലീസിന് മുന്‍പുതന്നെ നേടാന്‍ കഴിയൂ, ഈ സിനിമയ്ക്ക് അത്തരമൊരു ഭാഗ്യമുണ്ടായി” എന്ന് പൃഥ്വിരാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ആടുജീവിതം നോവൽ അതേപോലെ തന്നെ സിനിമയാക്കിയിട്ടില്ലെന്ന് സംവിധായകൻ ബ്ലെസി കൂട്ടിച്ചേര്‍ത്തു. സിനിമയ്ക്കായി പൃഥ്വിരാജ് ഒരുപാട് കഷ്ടപാടുകൾ സഹിച്ചെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബെന്യാമിൻ പറഞ്ഞു വെച്ചതിനപ്പുറമുള്ള Read More…
അച്ഛനമ്മാരെക്കുറിച്ചോ സഹോദരങ്ങളെക്കുറിച്ചോ മോശം കേട്ടാൽ നട്ടെല്ലുള്ള ആൺപിള്ളേർ മിണ്ടാതിരിക്കുമോ? മല്ലിക സുകുമാരൻ
മുഖവുരകൾ ആവശ്യമില്ലാതെ പ്രേക്ഷകർക്ക് പരിചിതമാകുന്ന താരകുടുംബം അതാണ് നടൻ സുകുമാരന്റേയും മല്ലിക സുകുമാരന്റെയും ഫാമിലി. മൂന്ന് തലമുറകള്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി സിനിമയില്‍ സജീവം. മക്കള്‍ രണ്ടും അറിയപ്പെടുന്ന നായകന്മാർ. മരുമക്കളില്‍ ഒരാള്‍ അഭിനേതാവും ഫാഷൻ ഡിസൈനറും മറ്റൊരാള്‍ ചലച്ചിത്ര നിർമ്മാതാവും മുൻ ബിബിസി മാധ്യമപ്രവർത്തകയും. മൂന്ന് കൊച്ചുമക്കളില്‍ രണ്ടുപേർ സിനിമയിലുമെത്തി, ഒരാള്‍ പിന്നണി ഗായികയുമായി. ഇന്ദ്രജിത്ത്, പൃഥ്വിരാജ്, പൂർണ്ണിമ, സുപ്രിയ, പ്രാർത്ഥന, നക്ഷത്ര എന്നിവർ മലയാള സിനിമയുടെ ഭാഗമായിക്കഴിഞ്ഞു. മക്കളും കുടുംബവും സിനിമാ ലോകത്ത് ചുവടുറപ്പിച്ചപ്പോള്‍ Read More…
വില്ലന്‍വേഷത്തില്‍ ഹിന്ദിയില്‍ തിരിച്ചുവരവിന് പൃഥ്വിരാജ് ; മലയാളത്തില്‍ സിനിമയുടെ ടീസര്‍ കൗതുകമാകുന്നു
സലാറിലെ വില്ലന്‍വേഷം മലയാളനടന്‍ പൃഥ്വിരാജ് സുകുമാരന് നല്‍കിയ മൈലേജ് ചില്ലറയല്ല. ബോളിവുഡ് ആക്ഷന്‍ ത്രില്ലറായ ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന ചിത്രത്തിലെ പ്രതിനായകന്റെ വേഷത്തില്‍ ബോളിവുഡില്‍ വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. സിനിമയുടെ കമാന്‍ഡിംഗ് ആഖ്യാനം ഉള്‍ക്കൊള്ളുന്ന പൃഥ്വിരാജിന്റെ ശബ്ദത്തിലുള്ള ഏറ്റവും പുതിയ ടീസര്‍ ആരാധകരില്‍ ആവേശം കൂട്ടിയിട്ടുണ്ട്. പൃഥ്വിരാജിന്റെ മലയാളം ആഖ്യാനത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. തന്റെ ദൗത്യം ഭൂതകാലത്തെയും വര്‍ത്തമാനത്തെയും ഭാവിയെയും ഇല്ലാതാക്കുമെന്ന മുന്നറിയിപ്പ് നല്‍കിക്കൊണ്ട് മലയാളം വരികള്‍ ഉപയോഗിച്ചത് നെറ്റിസണ്‍മാരെ ആകര്‍ഷിക്കുകയും കൗതുകമുണര്‍ത്തുകയും Read More…
ബോക്സ് ഓഫീസ് തൂഫാനാക്കി “സലാർ”
തീയേറ്ററുകളിൽ ആവേഷമായി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന സലാറിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. തെലുങ്കിൽ ‘വിനറാ’ എന്നും മലയാളത്തിൽ ‘വരമായി’ എന്നും വന്നിട്ടുള്ള ഈ ഗാനം മലയാളത്തിൽ രാജീവ് ഗോവിന്ദന്റെ വരികൾക്ക് അരുൺ വിജയ് ആണ് ആലപിച്ചിരിക്കുന്നത്, തെലുങ്കിൽ ഗാനം പാടിയിരിക്കുന്നത് സച്ചിൻ ബസ്രുർ ആണ്, വരികൾ- കൃഷ്ണകാന്ത്. രവി ബസ്രുർ ആണ് സംഗീത സംവിധാനം. ദേവയായി പ്രഭാസ് വരദയായി പൃഥ്വിരാജ് എന്നിവർ എത്തുന്ന ചിത്രത്തിന്റെ കാതൽ എന്നത് സൗഹൃദമാണ്. ആദ്യ ഭാഗമായ ‘സലാർ: പാർട്ട് Read More…