മുഖവുരകൾ ആവശ്യമില്ലാതെ പ്രേക്ഷകർക്ക് പരിചിതമാകുന്ന താരകുടുംബം അതാണ് നടൻ സുകുമാരന്റേയും മല്ലിക സുകുമാരന്റെയും ഫാമിലി. മൂന്ന് തലമുറകള്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി സിനിമയില്‍ സജീവം. മക്കള്‍ രണ്ടും അറിയപ്പെടുന്ന നായകന്മാർ. മരുമക്കളില്‍ ഒരാള്‍ അഭിനേതാവും ഫാഷൻ ഡിസൈനറും മറ്റൊരാള്‍ ചലച്ചിത്ര നിർമ്മാതാവും മുൻ ബിബിസി മാധ്യമപ്രവർത്തകയും. മൂന്ന് കൊച്ചുമക്കളില്‍ രണ്ടുപേർ സിനിമയിലുമെത്തി, ഒരാള്‍ പിന്നണി ഗായികയുമായി. ഇന്ദ്രജിത്ത്, പൃഥ്വിരാജ്, പൂർണ്ണിമ, സുപ്രിയ, പ്രാർത്ഥന, നക്ഷത്ര എന്നിവർ മലയാള സിനിമയുടെ ഭാഗമായിക്കഴിഞ്ഞു. മക്കളും കുടുംബവും സിനിമാ ലോകത്ത് ചുവടുറപ്പിച്ചപ്പോള്‍ Read More…
Tag: Prithviraj Sukumaran
വില്ലന്‍വേഷത്തില്‍ ഹിന്ദിയില്‍ തിരിച്ചുവരവിന് പൃഥ്വിരാജ് ; മലയാളത്തില്‍ സിനിമയുടെ ടീസര്‍ കൗതുകമാകുന്നു
സലാറിലെ വില്ലന്‍വേഷം മലയാളനടന്‍ പൃഥ്വിരാജ് സുകുമാരന് നല്‍കിയ മൈലേജ് ചില്ലറയല്ല. ബോളിവുഡ് ആക്ഷന്‍ ത്രില്ലറായ ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന ചിത്രത്തിലെ പ്രതിനായകന്റെ വേഷത്തില്‍ ബോളിവുഡില്‍ വന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. സിനിമയുടെ കമാന്‍ഡിംഗ് ആഖ്യാനം ഉള്‍ക്കൊള്ളുന്ന പൃഥ്വിരാജിന്റെ ശബ്ദത്തിലുള്ള ഏറ്റവും പുതിയ ടീസര്‍ ആരാധകരില്‍ ആവേശം കൂട്ടിയിട്ടുണ്ട്. പൃഥ്വിരാജിന്റെ മലയാളം ആഖ്യാനത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. തന്റെ ദൗത്യം ഭൂതകാലത്തെയും വര്‍ത്തമാനത്തെയും ഭാവിയെയും ഇല്ലാതാക്കുമെന്ന മുന്നറിയിപ്പ് നല്‍കിക്കൊണ്ട് മലയാളം വരികള്‍ ഉപയോഗിച്ചത് നെറ്റിസണ്‍മാരെ ആകര്‍ഷിക്കുകയും കൗതുകമുണര്‍ത്തുകയും Read More…
ബോക്സ് ഓഫീസ് തൂഫാനാക്കി “സലാർ”
തീയേറ്ററുകളിൽ ആവേഷമായി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന സലാറിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. തെലുങ്കിൽ ‘വിനറാ’ എന്നും മലയാളത്തിൽ ‘വരമായി’ എന്നും വന്നിട്ടുള്ള ഈ ഗാനം മലയാളത്തിൽ രാജീവ് ഗോവിന്ദന്റെ വരികൾക്ക് അരുൺ വിജയ് ആണ് ആലപിച്ചിരിക്കുന്നത്, തെലുങ്കിൽ ഗാനം പാടിയിരിക്കുന്നത് സച്ചിൻ ബസ്രുർ ആണ്, വരികൾ- കൃഷ്ണകാന്ത്. രവി ബസ്രുർ ആണ് സംഗീത സംവിധാനം. ദേവയായി പ്രഭാസ് വരദയായി പൃഥ്വിരാജ് എന്നിവർ എത്തുന്ന ചിത്രത്തിന്റെ കാതൽ എന്നത് സൗഹൃദമാണ്. ആദ്യ ഭാഗമായ ‘സലാർ: പാർട്ട് Read More…
തീയേറ്ററുകളിൽ വിജയകാഹളം മുഴക്കി ‘സലാർ’
കെജിഎഫ് എന്ന മെഗാ ബ്ലോക്ക്‌ബസ്റ്ററിന് ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ തെന്നിന്ത്യൻ ആക്ഷൻ റിബൽ സ്റ്റാർ പ്രഭാസ് മലയാളികളുടെ സ്വന്തം സൂപ്പർ സ്റ്റാർ പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി ഹോംബാലെ ഫിലിംസിന്റെ ബാനറിൽ ഡിസംബർ 22 വെള്ളിയാഴ്ച്ച തീയേറ്ററുകളിൽ എത്തിയ “സലാർ” ക്രിസ്തുമസ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ സ്വീകാര്യതയാണ് നേടുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ആദ്യ ഭാഗമായ സലാർ പാർട്ട് 1-സീസ് ഫയർ ആണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്. ആകാംക്ഷ നിറഞ്ഞതാണ് Read More…
പൃഥ്വിരാജും പറയുന്നു, നായകനോ നായികയോ അല്ല, സംവിധായകനാണ് താരം
കെ ജിഎഫ് , കാന്താര തുടങ്ങിയ ബ്ലോക്ക്‌ബസ്റ്ററുകള്‍ക്ക് ശേഷം, ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാൻ പോകുന്ന ഹോംബാലെ ഫിലിംസിന്റെ ഏറ്റവും വലിയ ബിഗ് ബജറ്റ് പ്രോജക്റ്റാണ് ‘സലാര്‍. യാഷ് നായകനായെത്തിയ കെ. ജി. എഫ് എന്ന ഒരൊറ്റ സിനിമയിലൂടെ ഇന്ത്യൻ സിനിമയില്‍ തന്റെ സ്ഥാനമുറപ്പിച്ച സംവിധായകനായ പ്രശാന്ത് നീല്‍ തെന്നിന്ത്യൻ സൂപ്പര്‍ താരം പ്രഭാസ് നായകനാക്കി ഒരുക്കുന്ന ‘സലാറി’ൽ ഒരു പ്രധാന വേഷത്തിൽ പൃഥ്വിരാജും എത്തുന്നുണ്ട്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന മെഗാ-ആക്ഷൻ പാക്ക് Read More…
400 കോടി ബജറ്റുള്ള സലാറില്‍ പ്രഭാസിന്റെ പ്രതിഫലം എത്രയാണെന്നോ? വില്ലനായ പൃഥ്വിരാജിന്റെ പ്രതിഫലം കേട്ടാല്‍ തന്നെ ഞെട്ടും
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമാകും സലാര്‍ എന്നാണ് പ്രതീക്ഷ. നായകനായി ബാഹുബലി താരം പ്രഭാസും വില്ലനായി മലയാളത്തിലെ യുവ സൂപ്പര്‍താരം പൃഥ്വിരാജും എത്തുന്ന സിനിമയുടെ ആകാംഷ ആരാധകര്‍ക്ക് ഇപ്പോഴും അവസാനിച്ചിട്ടില്ല. എന്നാല്‍ സിനിമയ്ക്ക് വേണ്ടി നായകനും വില്ലനും വാങ്ങിയ പ്രതിഫലത്തിന്റെ കണക്കുകള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസും സീന്യൂസുമെല്ലാം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം മലയാളിതാരം പൃഥ്വിരാജിന് നാലു കോടി രൂപ പ്രതിഫലം നല്‍കിയതായിട്ടാണ് വിവരം. പ്രഭാസിന് സിനിമയില്‍ 100 കോടിയും നല്‍കി. Read More…
എനിക്ക് ബാലാമണിയെ തന്നതിന് രഞ്ജിയേട്ടന് നന്ദി; നന്ദനത്തിന്റെ ഓര്‍മ്മ ചിത്രവുമായി നവ്യ
നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. നവ്യയുടെ സിനിമ കരിയറിലെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലെ കൃഷ്ണഭക്തയായ ബാലാമണി എന്ന കഥാപാത്രം. ഇന്നും നവ്യ നായര്‍ എന്നു പറഞ്ഞാല്‍ മലയാളികള്‍ക്ക് ബാലാമണി തന്നെയാണ്. Read More…
സലാറില്‍ തെലുങ്കിലെയും മലയാളത്തിലെയും സൂപ്പര്‍താരങ്ങള്‍ മാത്രമല്ല ; കന്നഡത്തിലെ സൂപ്പര്‍സ്റ്റാറും
കെജിഎഫ് സംവിധായന്‍ പ്രശാന്ത് നീലും ബാഹുബലി നടന്‍ പ്രഭാസും ഒരുമിക്കുന്ന ‘സലാര്‍ -1’ റിലീസിംഗിന് മുമ്പ് തന്നെ തരംഗമുണ്ടാക്കുകയാണ്. പലഭാഷകളിലെ സൂപ്പര്‍സ്റ്റാറുകളായ യുവനടന്മാര്‍ ഒന്നിക്കുന്ന സിനിമയില്‍ നായകന്‍ തെലുങ്കിലെ സൂപ്പര്‍താരം പ്രഭാസാണെങ്കില്‍ വില്ലന്‍ മലയാളത്തിലെ യുവ സൂപ്പര്‍താരം പൃഥ്വിരാജാണ്. എന്നാല്‍ ഇവരെ കൂടാതെ തെന്നിന്ത്യയിലെ മൂന്നാമത്തെ സൂപ്പര്‍താരവും സിനിമയിലെത്തുന്നു. മറ്റാരുമല്ല കെ.ജി.എഫ് നായകന്‍ യാഷിന്റെ പേരാണ് സിനിമയില്‍ പറഞ്ഞു കേള്‍ക്കുന്നത്. സിനിമയില്‍ അതിഥി വേഷത്തില്‍ യാഷ് എത്താന്‍ സാധ്യതയുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. അതേസമയം സിനിമയുടെ അണിയറക്കാര്‍ ഇത്തരത്തില്‍ Read More…
പാകിസ്താന്‍കാരി ബോളിവുഡ് താരം മഹിരാഖാന്‍ എംപുരാനില്‍ മോഹന്‍ലാലിന് നായിക ?
പാകിസ്താന്‍കാരിയായ ബോളിവുഡ് താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ഷാരൂഖ് ഖാന്‍ നായകനായ റായീസില്‍ നായികയായ പാകിസ്താന്‍ നടി മഹിരാഖാന്‍ മോഹന്‍ലാലിന് നായികയായേക്കുമെന്ന് റിപ്പോര്‍ട്ട്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എംപുരാനില്‍ മഹിരാഖാന്‍ അഭിനയിച്ചേക്കുമെന്നാണ് സൂചനകള്‍. പക്ഷേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. റായീസിലൂടെ ഇന്ത്യയില്‍ അനേകം ആരാധകരെ നേടിയ മഹിരാ ഖാന്‍ താന്‍ മലയാള സിനിമയുടെ വലിയ ആരാധികയാണെന്ന് വെളിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മലയാള സിനിമ അതിന്റെ വ്യത്യസ്തമായ പ്രമേയം കൊണ്ട് ബോളിവുഡില്‍ Read More…








