ദുല്‍ഖറും ഫഹദും അന്യഭാഷകളില്‍ നായകന്‍മാരായി വിലസുമ്പോള്‍ മലയാളം ഇതരസിനിമകളില്‍ നെഗറ്റീവ് റോളുകളുടെ ടോപ് ചോയ്‌സായി മാറി മറ്റൊരു പാന്‍ ഇന്ത്യന്‍ ഇമേജില്‍ തകര്‍ക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ പൃഥ്വിരാജ്. രണ്ടുദശകമായി മലയാളത്തില്‍ നായകനായി വിലസിയ പൃഥ്വിരാജ് ഇപ്പോള്‍ ഹിന്ദി, തമിഴ്, തെലുങ്ക്, ബോളിവുഡിലെ ടോപ്പ് സംവിധായകരുടെ പ്രിയപ്പെട്ട ചോയ്‌സായി മാറുകയാണ്. സലാറിന് പിന്നാലെ എസ്എസ് രാജമൗലിയുടെ സിനിമയിലും ബോളിവുഡില്‍ കരണ്‍ജോഹറും കാത്തിരിക്കുകയാണ്. പ്രശാന്ത് നീലിന്റെ പ്രഭാസ് നായകനായ സലാര്‍ 1 സീസ്ഫയര്‍ തകര്‍പ്പന്‍ വേഷമാണ് പാന്‍ ഇന്ത്യന്‍ Read More…
Tag: Prithviraj
‘എല്ലാം ഓകെയല്ലേ അണ്ണാ’; ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി പൃഥ്വിരാജും ടൊവീനോയും
തീയേറ്ററുകള്‍ അടച്ചിടുമെന്നും സിനിമാവ്യവസായത്തെപ്പറ്റിയും മുതിര്‍ന്ന നിര്‍മ്മാതാവും നടനുമൊക്കെയായ സുരേഷ്‌കുമാര്‍ മാധ്യമങ്ങളോടു നടത്തിയ പ്രസ്താവനയെ വിമർശിച്ച ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി നടന്മാരും പൃഥ്വിരാജും ടൊവീനോ തോമസും. ഫേസ്ബുക്കിൽ ആന്റണിയുടെ പോസ്റ്റ് പങ്കുവെച്ചായിരുന്നു നടൻ പിന്തുണ അറിയിച്ചത്. ‘എല്ലാം ഓകെ അല്ലേ അണ്ണാ’ എന്ന് പോസ്റ്റിനൊപ്പം കുറിക്കുകയും ചെയ്തു പൃഥ്വി. ടൊവീനോ തോമസും പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. ജി. സുരേഷ് കുമാർ നിർമ്മിക്കുകയും നിർമ്മിച്ച ‘വാശി’യിലെ നായകനായിരുന്നു ടൊവിനോ തോമസ്. സുരേഷ് കുമാർ – മേനക ദമ്പതികളുടെ മകള്‍ കീർത്തി Read More…
ഷാഹിദ് കപൂറിന്റെ പുതിയചിത്രം ദേവ് പൃഥ്വിരാജിന്റെ മുംബൈ പോലീസോ?
ഊര്‍ജ്ജസ്വലമായ ഡാന്‍സ് നമ്പറുകളും ഉദ്വേഗം ജനിപ്പിക്കുന്ന ട്രെയിലറും കൊണ്ട് പോസിറ്റീവ് പ്രീ-റിലീസ് ശ്രദ്ധ നേടിയിരിക്കുകയാണ് ഷാഹിദ് കപൂറിന്റെ ദേവ്. മലയാളത്തിലെ ഹിറ്റായ മുംബൈ പോലീസിനെ അടിസ്ഥാനമാക്കിയുള്ള കോപ്പ് ഡ്രാമയാണ് സിനിമയെന്നാണ് വിലയിരുത്തല്‍. പൃഥ്വിരാജ് സുകുമാരന്‍ നായകനായ ത്രില്ലറിന്റെ കഥ് ബോബിക്കും സഞ്ജയ്ക്കും അംഗീകാരം നല്‍കി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സിനിമ 2013 ലാണ് പുറത്തിറങ്ങിയത്. പൃഥ്വിരാജിനൊപ്പം ജയസൂര്യ, റഹ്മാന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. മലയാള സിനിമയില്‍ റൊമാന്റിക് ആംഗിള്‍ ഇല്ലായിരുന്നുവെങ്കിലും, നിലവിലെ ടൈംലൈനും Read More…
മഹേഷ്ബാബു നായകനാകുന്ന രാജമൗലി ചിത്രത്തില്‍ പൃഥ്വിരാജിന് പകരം ജോണ്‍ ഏബ്രഹാം ?
മഹേഷ് ബാബുവും പ്രിയങ്ക ചോപ്രയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എസ്എസ് രാജമൗലിയുടെ പുതിയ സിനിമയില്‍ നിന്നും മലയാളനടന്‍ പൃഥ്വിരാജ് സുകുമാരന് പകരം മറ്റൊരു ബോളിവുഡ് നടനെ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. മലയാളനടന് പകരമായി ബോളിവുഡ് താരം ജോണ്‍ ഏബ്രഹാമിനെ അണിയറക്കാര്‍ സമീപിച്ചിരിക്കുകയാണെന്നാണ് വിവരം. ജോണ്‍ എബ്രഹാമിന്റെ ചില രംഗങ്ങള്‍ ഹൈദരാബാദില്‍ ചിത്രീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേകിച്ചും 2019 ലെ അവസാന ചിത്രത്തിന് ശേഷം പ്രിയങ്ക ചോപ്ര ഇന്ത്യന്‍ സിനിമയിലേക്കുള്ള തിരിച്ചുവരവിനെ ഇത് അടയാളപ്പെടുത്തുന്നു. നടന്‍ പൃഥ്വിരാജ് സിനിമയില്‍ നേരത്തേ Read More…
‘രജനീകാന്തിനെ നായകനാക്കി സിനിമ ചെയ്യാന്‍ ഒരു വമ്പന്‍ നിര്‍മ്മാണക്കമ്പനി സമീപിച്ചു’ പൃഥ്വിയുടെ വെളിപ്പെടുത്തല്‍
ലൂസിഫര്‍ എന്ന ഒറ്റ സിനിമകൊണ്ടു തന്നെ സംവിധായകന്‍ എന്ന മേല്‍വിലാസം തനിക്ക് എത്രമാത്രം ഇണങ്ങുമെന്ന് തെളിയിച്ച നടനാണ് പൃഥ്വിരാജ്. 2019 ലെ സിനിമയുടെ തുടര്‍ച്ച സൃഷ്ടിക്കാനൊരുങ്ങുകയാണ് മലയാളത്തിന്റെ യുവതാരം. എന്നാല്‍ ഒരിക്കല്‍ തമിഴിലെ വമ്പന്‍ നിര്‍മ്മാണക്കമ്പനികളില്‍ ഒന്ന് രജനീകാന്തിനെ നായകനാക്കി സിനിമയെടുക്കാന്‍ സമീപിച്ചതാണെന്ന് നടന്‍ പറഞ്ഞു. ‘എല്‍ 2: എമ്പുരാ’ന്റെ ടീസറിന്റെ പ്രകാശനത്തോടനുബന്ധിച്ച് നിര്‍മ്മാണ സ്ഥാപന മായ ആശിര്‍വാദ് സിനിമാസിന്റെ 25-ാം വാര്‍ഷിക ആഘോഷങ്ങള്‍ ഞായറാഴ്ച കൊച്ചിയില്‍ നടന്നപ്പോഴായിരുന്നു ഈ വെളിപ്പെടുത്തല്‍. മമ്മൂട്ടി, എമ്പുരാന്റെ നായകന്‍ മോഹന്‍ലാല്‍, Read More…
‘ഡയമണ്ട് നെക്ലസി’ല്‍ നായകനാകാന്‍ എന്റെ മുഖം മനസിലേക്ക് വന്നില്ലേ?’ ലാല്‍ ജോസിനോട് പൃഥ്വിരാജ്
മലയാള കുടുംബ പ്രേക്ഷകര്‍ കണ്ട് ആസ്വദിച്ച, ഇന്നും മനസ്സില്‍ മായാതെ സൂക്ഷിച്ചു വയ്ക്കുന്ന ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകരില്‍ ഒരാളാണ് ലാല്‌ജോസ്. റിപീറ്റഡ് വാല്യൂവുള്ള ഒരുപാട് നല്ല സിനിമകള്‍ നല്‍കിയ ലാല്‍ ജോസ് മലയാളത്തിന്റെ മികച്ച സംവിധായകരില്‍ മുന്‍പന്തിയിലാണ്. ഒരു കാലത്ത് ദുബൈയില്‍ പ്രവാസി ആകേണ്ട ലാല്‍ജോസിനെ സിനിമ സംവിധായക വേഷത്തിലേക്ക് എത്തിച്ചത് ജീവിതത്തിലെ ട്വിസ്റ്റുകളായിരുന്നു. സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായി കരിയര്‍ തുടങ്ങിയ താരം ഒരു മറവത്തൂര്‍ കനവ് എന്ന സിനിമയിലൂടെയാണ് സ്വാതന്ത്ര സംവിധായകനായത്. പിന്നീടിങ്ങോട്ട് Read More…
രാവണില്‍ അഭിനയിക്കുമ്പോള്‍ സെറ്റില്‍ തന്നെ ആര്‍ക്കും അറിയില്ലായിരുന്നു ; അവസരം അംഗീകാരമായിരുന്നെന്ന് പൃഥ്വി
മണിരത്‌നത്തിന്റെ രാവണില്‍ അഭിനയിക്കുമ്പോള്‍ തന്നെ സെറ്റില്‍ ആര്‍ക്കും അറിയില്ലായിരുന്നെന്ന് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. എല്ലാവര്‍ക്കും അഭിഷേക് ബച്ചനെയും വിക്രത്തെയും ഐശ്വര്യാറായിയെയും മാത്രമായിരുന്നു അറിയാമായിരുന്നതെന്നും അതൊരു വലിയ പാഠശാല ആയിരുന്നെന്നും മണിരത്‌നം സാറിന്റെ വിളി തനിക്ക് വലിയൊരു അംഗീകാരമായിരുന്നെന്നും പൃഥ്വി പറഞ്ഞു. ആ അവസരം തനിക്ക് ഒരു വലിയ അംഗീകാര സര്‍ട്ടിഫിക്കറ്റ് പോലെയായിരുന്നു. മണി സാര്‍ എനിക്ക് ആ സിനിമ വാഗ്ദാനം ചെയ്തപ്പോള്‍ എനിക്ക് 24 അല്ലെങ്കില്‍ 25 വയസ്സ് ആയിരുന്നു. ഞാന്‍ സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ Read More…
കരുത്തനായ വില്ലൻ, ബോളിവുഡിനെ വിറപ്പിച്ച് പൃഥ്വിരാജ്; ബഡേ മിയാൻ ഛോട്ടേ മിയാൻ’ -ട്രെയിലർ
പൂജ എന്റർടെയിൻമെൻ്റിന്റെ ബാനറിൽ അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അലി അബ്ബാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. കബീർ എന്ന വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് എന്നിവരുടെ ഉഗ്രൻ ആക്ഷൻ രംഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൊനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലായ എന്നിവരാണ് നായികമാർ. രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വഷു ഭഗ്നാനിയും പൂജ എന്റർടൈൻമെന്റും Read More…