അല്ലു അര്‍ജുന് ജയ് വിളിക്കാനാവശ്യപ്പെട്ട് ബെംഗളൂരുവില്‍ യുവാവിനെ വളഞ്ഞിട്ടാക്രമിച്ച് അല്ലു അര്‍ജുന്റെ ആരാധകപ്പട. കെ.ആർ പുരത്താണ് സംഭവം. ആക്രമത്തിന്റെ ദൃശ്യങ്ങള്‍ എക്സില്‍ പ്രചരിച്ചതോടെ നടപടി സ്വീകരിക്കാന്‍ പൊലീസും രംഗത്ത്. അല്ലു അർജുന് ജയ് വിളിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘമാളുകൾ ചേർന്ന് ഒരു യുവാവിനെ മർദിക്കുന്നതാണ് പ്രചരിക്കുന്ന വിഡിയോയിലെ ഉള്ളടക്കം. ശരീരമാകെ ചോര ഒലിപ്പിച്ച് നില്‍ക്കുന്ന യുവാവിനെ ഗ്രൗണ്ടിലൂടെ വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവാവിന് മുഖത്തുള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. അക്രമികളില്‍ ഒരാള്‍ യുവാവിനോട് ജയ് അല്ലു അർജുൻ എന്നു വിളിക്കാന്‍ ആവശ്യപ്പെടുന്നതും Read More…
Tag: Prabhas
ഭൈരവയായി പ്രഭാസ് ; കല്‍ക്കിയിലെ പ്രഭാസിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി
സലാറിന് ശേഷം ആരാധകരെ വിസ്മയിപ്പിക്കാന്‍ വീണ്ടും പുതിയ ചിത്രവുമായി പ്രഭാസ് എത്തുകയാണ്. ഇന്നലെ ചിത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭൈരവ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. പോസ്റ്റ് അപ്പോകാലിക്റ്റ് യുഗത്തില്‍ നടക്കുന്ന കഥയെന്നാണ് ചിത്രത്തിന്റെ ഗ്ലിമ്പ്‌സ് നല്‍കുന്ന സൂചനകള്‍. 600 കോടിയോളമാണ് ചിത്രത്തിന്റെ ബജറ്റ്. പ്രഭാസിനെക്കൂടാതെ ഇന്ത്യന്‍ സിനിമയിലെ വന്‍ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പുണ്യസ്ഥലമായ കാശിയുടെ ഭാവി തെരുവാണ് പോസ്റ്ററിന്റെ പശ്ചാത്തലം.ബിസി 3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങള്‍ Read More…
പ്രഭാസിന്റെ കല്‍ക്കിയില്‍ ദീപികാ പദുക്കോണിന്റെ കഥാപാത്രം പദ്മ
പ്രഭാസിന്റെ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ‘കല്‍ക്കി 2898’ സിനിമയില്‍ ദീപികാ പദുക്കോണിന്റെ കഥാപാത്രത്തിന്റെ വിവരം പുറത്തുവന്നു. പദ്മ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ ദീപിക അവതരിപ്പിക്കുന്നത്. പ്രഭാസിന്റെ കഥാപാത്രമായ കല്‍ക്കിയുടെ ഭാര്യ പദ്മയുടെ വേഷമാണ് സിനിമയില്‍ ദീപിക അവതരിപ്പിക്കുക. സിംഹളരാജ്യശത്ത ബൃഹദ്രഥ രാജാവിന്റെ ഭാര്യ കൗമുദിയുടെ മകളാണ് ലക്ഷ്മിയുടെ അവതാരമായ പദ്മ. ഹിന്ദു മിത്തോളജിയുമായി ബന്ധപ്പെട്ടാണ് സിനിമ വികസിക്കുന്നത്. മഹാവിഷ്ണുവിന്റെ പത്താമത്തെ അവതാരമായിട്ടാണ് കല്‍ക്കിയെ പരിഗണിക്കുന്നത്. കല്‍ക്കിയുടെ ഭാര്യയാണ് ലക്ഷ്മിദേവിയുടെ സ്വഭാവ Read More…
ബോക്സ് ഓഫീസ് തൂഫാനാക്കി “സലാർ”
തീയേറ്ററുകളിൽ ആവേഷമായി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന സലാറിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. തെലുങ്കിൽ ‘വിനറാ’ എന്നും മലയാളത്തിൽ ‘വരമായി’ എന്നും വന്നിട്ടുള്ള ഈ ഗാനം മലയാളത്തിൽ രാജീവ് ഗോവിന്ദന്റെ വരികൾക്ക് അരുൺ വിജയ് ആണ് ആലപിച്ചിരിക്കുന്നത്, തെലുങ്കിൽ ഗാനം പാടിയിരിക്കുന്നത് സച്ചിൻ ബസ്രുർ ആണ്, വരികൾ- കൃഷ്ണകാന്ത്. രവി ബസ്രുർ ആണ് സംഗീത സംവിധാനം. ദേവയായി പ്രഭാസ് വരദയായി പൃഥ്വിരാജ് എന്നിവർ എത്തുന്ന ചിത്രത്തിന്റെ കാതൽ എന്നത് സൗഹൃദമാണ്. ആദ്യ ഭാഗമായ ‘സലാർ: പാർട്ട് Read More…
തീയേറ്ററുകളിൽ വിജയകാഹളം മുഴക്കി ‘സലാർ’
കെജിഎഫ് എന്ന മെഗാ ബ്ലോക്ക്‌ബസ്റ്ററിന് ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ തെന്നിന്ത്യൻ ആക്ഷൻ റിബൽ സ്റ്റാർ പ്രഭാസ് മലയാളികളുടെ സ്വന്തം സൂപ്പർ സ്റ്റാർ പൃഥ്വിരാജ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി ഹോംബാലെ ഫിലിംസിന്റെ ബാനറിൽ ഡിസംബർ 22 വെള്ളിയാഴ്ച്ച തീയേറ്ററുകളിൽ എത്തിയ “സലാർ” ക്രിസ്തുമസ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ സ്വീകാര്യതയാണ് നേടുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ആദ്യ ഭാഗമായ സലാർ പാർട്ട് 1-സീസ് ഫയർ ആണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്. ആകാംക്ഷ നിറഞ്ഞതാണ് Read More…
പൃഥ്വിരാജും പറയുന്നു, നായകനോ നായികയോ അല്ല, സംവിധായകനാണ് താരം
കെ ജിഎഫ് , കാന്താര തുടങ്ങിയ ബ്ലോക്ക്‌ബസ്റ്ററുകള്‍ക്ക് ശേഷം, ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാൻ പോകുന്ന ഹോംബാലെ ഫിലിംസിന്റെ ഏറ്റവും വലിയ ബിഗ് ബജറ്റ് പ്രോജക്റ്റാണ് ‘സലാര്‍. യാഷ് നായകനായെത്തിയ കെ. ജി. എഫ് എന്ന ഒരൊറ്റ സിനിമയിലൂടെ ഇന്ത്യൻ സിനിമയില്‍ തന്റെ സ്ഥാനമുറപ്പിച്ച സംവിധായകനായ പ്രശാന്ത് നീല്‍ തെന്നിന്ത്യൻ സൂപ്പര്‍ താരം പ്രഭാസ് നായകനാക്കി ഒരുക്കുന്ന ‘സലാറി’ൽ ഒരു പ്രധാന വേഷത്തിൽ പൃഥ്വിരാജും എത്തുന്നുണ്ട്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന മെഗാ-ആക്ഷൻ പാക്ക് Read More…
400 കോടി ബജറ്റുള്ള സലാറില്‍ പ്രഭാസിന്റെ പ്രതിഫലം എത്രയാണെന്നോ? വില്ലനായ പൃഥ്വിരാജിന്റെ പ്രതിഫലം കേട്ടാല്‍ തന്നെ ഞെട്ടും
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമാകും സലാര്‍ എന്നാണ് പ്രതീക്ഷ. നായകനായി ബാഹുബലി താരം പ്രഭാസും വില്ലനായി മലയാളത്തിലെ യുവ സൂപ്പര്‍താരം പൃഥ്വിരാജും എത്തുന്ന സിനിമയുടെ ആകാംഷ ആരാധകര്‍ക്ക് ഇപ്പോഴും അവസാനിച്ചിട്ടില്ല. എന്നാല്‍ സിനിമയ്ക്ക് വേണ്ടി നായകനും വില്ലനും വാങ്ങിയ പ്രതിഫലത്തിന്റെ കണക്കുകള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസും സീന്യൂസുമെല്ലാം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം മലയാളിതാരം പൃഥ്വിരാജിന് നാലു കോടി രൂപ പ്രതിഫലം നല്‍കിയതായിട്ടാണ് വിവരം. പ്രഭാസിന് സിനിമയില്‍ 100 കോടിയും നല്‍കി. Read More…
സലാറില്‍ തെലുങ്കിലെയും മലയാളത്തിലെയും സൂപ്പര്‍താരങ്ങള്‍ മാത്രമല്ല ; കന്നഡത്തിലെ സൂപ്പര്‍സ്റ്റാറും
കെജിഎഫ് സംവിധായന്‍ പ്രശാന്ത് നീലും ബാഹുബലി നടന്‍ പ്രഭാസും ഒരുമിക്കുന്ന ‘സലാര്‍ -1’ റിലീസിംഗിന് മുമ്പ് തന്നെ തരംഗമുണ്ടാക്കുകയാണ്. പലഭാഷകളിലെ സൂപ്പര്‍സ്റ്റാറുകളായ യുവനടന്മാര്‍ ഒന്നിക്കുന്ന സിനിമയില്‍ നായകന്‍ തെലുങ്കിലെ സൂപ്പര്‍താരം പ്രഭാസാണെങ്കില്‍ വില്ലന്‍ മലയാളത്തിലെ യുവ സൂപ്പര്‍താരം പൃഥ്വിരാജാണ്. എന്നാല്‍ ഇവരെ കൂടാതെ തെന്നിന്ത്യയിലെ മൂന്നാമത്തെ സൂപ്പര്‍താരവും സിനിമയിലെത്തുന്നു. മറ്റാരുമല്ല കെ.ജി.എഫ് നായകന്‍ യാഷിന്റെ പേരാണ് സിനിമയില്‍ പറഞ്ഞു കേള്‍ക്കുന്നത്. സിനിമയില്‍ അതിഥി വേഷത്തില്‍ യാഷ് എത്താന്‍ സാധ്യതയുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്. അതേസമയം സിനിമയുടെ അണിയറക്കാര്‍ ഇത്തരത്തില്‍ Read More…
കാത്തിരിപ്പ് അവസാനിക്കുന്നു; സലാര്‍ ആദ്യഭാഗം ഈ മാസം 23 ന്; കേരളത്തില്‍ 300 ലധികം സ്‌ക്രീനുകളില്‍
കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലും ബാഹുബലി താരം പ്രഭാസും ഒരുമിക്കുന്ന സലാറിലെ മലയാളം കണക്ഷന്‍ മലയാളം സൂപ്പര്‍താരം പൃഥ്വിരാജാണ്. മൂന്ന് പേരുടെയും ആരാധകര്‍ ആകാംഷയോടെയിരിക്കുന്ന ചിത്രത്തിന്റെ കാത്തിരിപ്പ് അവസാനിക്കുന്നു. ക്രിസ്മസ് റിലീസായി മൂന്ന് ദിവസം മുമ്പ് സിനിമ തീയേറ്ററുകളില്‍ എത്തും. വരദരാജ മാന്നാര്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് മലയാളനടന്‍ പൃഥ്വിരാജ് സുകുമാരന്‍ അവതരിപ്പിക്കുന്നത് കേരളത്തിലെ സിനിമാപ്രേമികളെ സംബന്ധിച്ചിടത്തോളം ആവേശം വര്‍ദ്ധിക്കുന്നു. കേരളത്തിലുടനീളം 300 ലധികം സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് ഇതിനകം Read More…