കഴിഞ്ഞമാസം സ്വന്തം പാര്‍ട്ടി അവതരിപ്പിച്ചുകൊണ്ട് തമിഴ്‌നാട് സൂപ്പര്‍താരം ദളപതി വിജയ് വമ്പന്‍ പ്രഖ്യാപനമാണ് നടത്തിയത്. താരത്തിന്റെ രാഷ്ട്രീയ പ്രവേശനം സംസ്ഥാനം മുഴുവനും വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. എന്നാല്‍ വിജയ് യുടെ രാഷ്ട്രീയ പ്രവേശനം എത്രമാത്രം വിജയകരമാകുമെന്ന് പ്രവചിക്കുകയാണ് സീനിയര്‍ സൂപ്പര്‍താരം രജനീകാന്തിന്റെ സഹോദരന്‍ സത്യനാരായാണ റാവു. മധുരയിലെ മീനാക്ഷി ക്ഷേത്രം സന്ദര്‍ശിക്കുന്ന വേളയിലാണ് റാവു വിജയ് യുടെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് സംസാരിച്ചത്. ”കമല്‍ഹാസനെ പോലെ വിജയ് യും ഒന്നു പരീക്ഷിക്കട്ടെ.” അദ്ദേഹം പറയുന്നതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ Read More…
Tag: politics
തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ലോകത്തിലെ ആദ്യത്തെ AI സ്ഥാനാർത്ഥി; ഇനി AI രാഷ്ട്രീയവും
AI രാഷ്ട്രീയം എന്നാല്‍ മലയാളിയുടെ മനസിലേയ്ക്ക് ഓടിയെത്തുന്നത് കോണ്‍ഗ്രസിലെ എ- ഐ ഗ്രൂപ്പുരാഷ്ട്രീയമാണ്. എന്നാല്‍ ഇത് സംഭവം വേറെയാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ലോകത്തിലെ ആദ്യത്തെ AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സ്ഥാനാർത്ഥിയെ പരിചയപ്പെടൂ. സ്ഥാനാർത്ഥി AI സ്റ്റീവ് ഒരു പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. അതും രാഷ്ട്രീയ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷം അടയാളപ്പെടുത്തുവാനായി. AI അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഓട്ടോമേറ്റഡ് കസ്റ്റമർ സർവീസ്, AI വാർത്താ അവതാരണം, വെർച്വൽ Read More…
നടി ജ്യോതികയും രാഷ്ട്രീയത്തിലേക്കോ? താരത്തിന്റെ മറുപടി
സാമൂഹിക വിഷയങ്ങളില്‍ ശക്തമായി സംസാരിക്കുന്ന വ്യക്തിയാണ് നടി ജ്യോതിക. സൂര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം മുംബൈയിലേക്ക് മാറിയ ജ്യോതിക ബോളിവുഡ് സിനിമയിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീകാന്ത് സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. തമിഴ്‌സിനിമയിലെ തിരക്ക് കുറയുന്ന നടീനടന്മാര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന സാഹചര്യത്തില്‍ സാമൂഹിക രാഷ്ട്രീയ സാംസ്‌ക്കാരിക വിഷയങ്ങളില്‍ താരം നല്‍കിയ മറുപടികള്‍ ശ്രദ്ധേയമാകുകയാണ്. തന്റെ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയിലായിരുന്ന നടി തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയത്. സാമൂഹിക പ്രതിബദ്ധതയുള്ളവരായിരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിന് പേരുകേട്ട വ്യക്തിയായിട്ടും 2024 ലെ ലോക്സഭാ Read More…
വിജയ് യുടെ രാഷ്ട്രീയപാര്‍ട്ടിക്ക് പേരായി, തമിഴക മുന്നേറ്റ കഴകം (ടിഎംകെ) പാര്‍ട്ടി
വെങ്കട്പ്രഭുവിന്റെ ഗോട്ടിന് ശേഷം സിനിമയില്‍ നിന്നും അവധിയെടുക്കുന്ന വിജയ് തന്റെ പുതിയ രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്നുമാണ് ഏറ്റവും പുതിയതായി വന്ന വിവരം. ഉടന്‍ തന്നെ റജിസ്റ്റര്‍ ചെയ്‌തേക്കുന്ന പാര്‍ട്ടിയുടെ പേരായി. വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടിക്ക് തമിഴക മുന്നേറ്റ കഴകം (ടിഎംകെ) എന്ന് പേരിട്ടേക്കുമെന്നാണ് വിവരം. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയ് തന്റെ പാര്‍ട്ടിയുമായി ഇറങ്ങുമെന്നും കേള്‍ക്കുന്നു. പാര്‍ട്ടിയുടെ പേരും പതാകയും ഉള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും ഫെബ്രുവരി ആദ്യവാരം ഔദ്യോഗികമായി പുറത്തുവിടുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് തിങ്കളാഴ്ച Read More…
പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിജയ് ; രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകളെന്ന് ഊഹാപോഹങ്ങള്‍
തമിഴ് സൂപ്പര്‍താരം വിജയ്യുടെ തമിഴ്നാട് രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള വ്യാപകമായ ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം വിജയ് തന്റെ പാര്‍ട്ടി ആരംഭിച്ചേക്കുമെന്നും 2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നുമാണ് സൂചനകള്‍. ഇതിനിടയില്‍ താരം കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കനത്ത മഴ തമിഴ്നാട്ടിലെ തൂത്തുക്കുടി, നെല്ലൈ എന്നിവിടങ്ങളില്‍ നാശം വിതച്ചിരുന്നു. നിരവധി ജീവിതങ്ങളെ ബാധിച്ച വെള്ളപ്പൊക്കത്തിന് പിന്നാലെ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യാനും വിജയ് ഇവിടെ Read More…
വിജയ് രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നു ; ‘ദളപതി 69’ താരത്തിന്റെ അവസാന സിനിമ?
സമാനതകളില്ലാത്ത വിജയമാണ് നടന്‍ വിജയ് തമിഴില്‍ നേടിക്കൊണ്ടിരിക്കുന്നത്. അതേസമയം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ താരത്തിന് സിനിമകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്യുന്നുണ്ട്. എന്തൊക്കെയാണെങ്കിലും പുതിയ സിനിമ ലിയോ പുറത്തുവരാനിരിക്കെ ദളപതി 69 സിനിമ താരത്തിന്റെ സിനിമാജീവിതത്തിന് താല്‍ക്കാലികമായി കര്‍ട്ടന്‍ വീണേക്കുമെന്ന് തമിഴ് മാധ്യമങ്ങള്‍. രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്ന വിജയ് രാഷ്ട്രീയത്തില്‍ തിളങ്ങിയാല്‍ അഭിനയം നിര്‍ത്തുമെന്നാണ് വിലയിരുത്തല്‍. തമിഴര്‍ക്ക് സിനിമയും രാഷ്ട്രീയവും രണ്ടല്ലെങ്കിലും ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന എംജിആര്‍ പോലും രാഷ്ട്രീയത്തില്‍ ഇറങ്ങിയതോടെ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തിയിരുന്നു. Read More…